'വരണ്ട ചർമ്മം' ഒരു പരിധി വരെ കുറയ്ക്കാൻ ഇവ ഉപയോ​ഗിക്കാം

First Published May 9, 2020, 8:25 PM IST

വരണ്ടചര്‍മമുള്ളവര്‍ക്ക് ചര്‍മസംരക്ഷണം എന്നും തലവേദനയാണ്. വരണ്ട് പൊട്ടുക, ചുളിവുകള്‍ വീഴുക, ചെതുമ്പല്‍ പോലെയാവുക ഇങ്ങനെ നിരവധി പ്രശ്നങ്ങൾ വരണ്ട ചർമമുള്ളവരെ അലട്ടുന്നുണ്ട്. വരണ്ടചര്‍മം ഒരു പരിധി വരെ കുറയ്ക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് ഈസി ടിപ്സ് ഏതൊക്കെയാണെന്ന് നോക്കാം...

റോസ് വാട്ടറും ഗ്ലിസറിനും: ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്.
undefined
കറ്റാർവാഴ ജെൽ: കറ്റാർ വാഴ ജെൽ ദിവസവും ചർമ്മത്തിൽ പുരട്ടുന്നത് വരണ്ട ചർമ്മം ഇല്ലാതാകാൻ സഹായിക്കും. കുളിച്ച് കഴിഞ്ഞാൽ ദിവസവും രണ്ട് നേരം ശരീരത്തിൽ പുരട്ടുക. വരണ്ട ചർമ്മമുള്ളവർ ചൂടുവെള്ളത്തിൽ കുളിച്ചാൽ ചർമ്മം കൂടുതൽ വരളാൻ സാധ്യതയുണ്ട്.
undefined
വെളിച്ചെണ്ണ: ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് വെളിച്ചെണ്ണ. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ മുഖത്ത് പുരട്ടിയിട്ട് ഉറങ്ങുക. വരണ്ട ചർമം അകറ്റുക മാത്രമല്ല ചർമം കൂടുതൽ മൃദുലമാകാനും സഹായിക്കും.
undefined
വെള്ളരിക്ക നീര്: ദിവസവും അൽപം വെള്ളരിക്ക നീര് മുഖത്ത് പുരട്ടുന്നത് വരണ്ട ചർമ്മം അകറ്റാനും മുഖത്തെ വെയിലേറ്റുള്ള കരുവാളിപ്പ് മാറാനും ഏറെ ​ഗുണം ചെയ്യും.
undefined
തൈര്: തൈര് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. വരണ്ട ചർമ്മം അകറ്റുക മാത്രമല്ല ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും.
undefined
click me!