Published : Jan 15, 2022, 08:23 PM ISTUpdated : Jan 15, 2022, 08:28 PM IST
മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ട്രെസ്, പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ അഭാവം, താരൻ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് തന്നെ എളുപ്പത്തിൽ മുടി കൊഴിച്ചിൽ തടയാനാകും.
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ മാത്രമാണ് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇത് ഇടാം.
25
egg white
ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂൺ ഒലീവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ കിട്ടുന്ന മിശ്രിതം ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കണം. 15 മിനിറ്റിന്ശേഷം ഷാപൂ ഇട്ട് കഴുകി കളയാം.ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.
35
goose berry
നെല്ലിക്ക അരച്ചെടുത്ത് അതിൽ തുല്യ അളവിൽ നാരങ്ങനീര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കാം. ഇത് ഉണങ്ങിയശേഷം ഷാപൂ ഇട്ട് തല കഴുകുക. ആഴ്ചയിൽ ഒരിക്കെ ഇത് ഇടാം
45
coconut oil
ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് തലയോട്ടിയിൽ തേച്ചുപിടിപിച്ച് നന്നായി മസാജ് ചെയ്യുക. ഇത്തരത്തിൽ തല മുഴുവനായും ചെയ്യുക. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കാം.
55
coconut milk
വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപാല്‍ തലയോട്ടിയില്‍ പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുടി വളരുന്നതിനും താരൻ അകറ്റുന്നതിനും ഇത് സഹായിക്കും.