Published : Aug 16, 2021, 08:47 PM ISTUpdated : Aug 16, 2021, 10:35 PM IST
ഇന്നത്തെ കാലത്ത് മിക്ക കുട്ടികളിലും കണ്ട് വരുന്ന പ്രശ്നമാണ് മലബന്ധം. തീരെ ചെറിയ കുട്ടികൾ, പ്രീ-സ്ക്കൂൾ പ്രായമുള്ള കുട്ടികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ഈ പ്രശ്‌നം നേരിടുന്നത്. കുട്ടികളിലെ മലബന്ധം പരിഹരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭാവസർ പറയുന്നു.
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരും ദിവസവും രാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കൊടുക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുക മാത്രമല്ല മലബന്ധം തടയാനും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
25
raisin
ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി കുതിർത്ത വെള്ളം കൊടുക്കുന്നത് മലബന്ധം അകറ്റാൻ സഹായകമാണ്.
35
milk
രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അര ടീസ്പൂൺ നെയ്യ് ചേർത്ത് ഒരു ഗ്ലാസ് ചൂടുള്ള പശുവിൻ പാൽ കുട്ടികൾക്ക് നൽകുന്നത് മലബന്ധം
മാറാൻ മികച്ചൊരു പ്രതിവിധിയാണ്.
45
nuts
പഞ്ചസാര, ജങ്ക് ഫുഡുകൾ എന്നിവ ഒഴിവാക്കുക. പകരം നട്സ് പൊടിച്ചോ അല്ലെങ്കിൽ സൂപ്പ്, പഴവർഗങ്ങൾ എന്നിവ നൽകാം.
55
kids
കുട്ടികളെ ലഘു വ്യായാമങ്ങൾ ചെയ്പ്പിക്കുക. ദിവസവും 15 മിനുട്ട് ഓടനോ അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക.