ഒന്നുശ്രദ്ധിച്ചാല്‍ അസിഡിറ്റി ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

First Published Oct 25, 2020, 9:31 AM IST

നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ദഹനക്കുറവ്, ഗ്യാസ്, വായ്പുണ്ണ്, നെഞ്ചുവേദന തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. അസിഡിറ്റി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
 

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.
undefined
എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും വേണം.
undefined
അമിതവണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.
undefined
ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും.
undefined
ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.
undefined
ധാരാളം വെള്ളം കുടിക്കുക എന്നതാണ് മറ്റൊന്ന്. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.
undefined
മസാല കൂടിയ ആഹാരങ്ങൾ, അച്ചാർ, ടിൻ ഫുഡ്സ്, പ്രിസർവേറ്റീവുകൾ ചേർത്ത ഭക്ഷണങ്ങൾ, മൈദ, കൃത്രിമ നിറമോ രുചിയോ ചേർന്നവയെല്ലാം അസിഡിറ്റി വർദ്ധിപ്പിക്കും. വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും അസിഡിറ്റി വർദ്ധിപ്പിക്കും.
undefined
click me!