മുഖക്കുരുവിന്റെ പാട് മാറാൻ ഇതാ അഞ്ച് മാർ​ഗങ്ങൾ

First Published Mar 6, 2021, 4:19 PM IST

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങളാണ്. മുഖക്കുരു അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങളെ കുറിച്ചറിയാം...
 

ഒരു ഐസ് ക്യൂബെടുത്ത്മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാൻ സഹായിക്കും.
undefined
ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറുവാന്‍ നല്ലതാണ്. മുഖത്ത് തുളസിയില നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയാം.
undefined
തേങ്ങയുടെ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്.
undefined
മുഖക്കുരുവുള്ള ഭാഗത്ത് അൽപം തേന്‍ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു മാറാൻ സഹായിക്കും.
undefined
ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.
undefined
click me!