ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. എത്രയൊക്കെ മോയ്‌സ്ചുറൈസര്‍ തേച്ചിട്ടും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറുന്നു. വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടാം...
തക്കാളി ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്തതിനു ശേഷം 10 മിനുട്ട് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചർമ്മം വരണ്ട് പോകുന്നത് അകറ്റാൻ ഈ മിശ്രിതം സഹായിക്കും.
25
rose water
രണ്ട് പിടി റോസാപ്പൂ ഇതളുകള്‍ , രണ്ടു സ്പൂണ്‍ നിറയെ ചന്ദനപ്പൊടി, രണ്ടു സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം നന്നായി പുരട്ടുക. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.
35
aloe vera
വരണ്ട ചര്‍മ്മം അകറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. ദിവസവും കറ്റാര്‍ വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിക്കുന്നത് ചര്‍മ്മം കൂടുതല്‍ ലോലമാകാൻ സഹായകമാണ്
45
papaya
പഴുത്ത പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ഇതു ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം ക്ലീന്‍ ആയിരിക്കാനും.
55
curd
വരണ്ട ചർമ്മം തടയാൻ തെെര് മികച്ചതാണ്. തൈര് വരണ്ടതും ചൊറിച്ചിലും തടയുന്നു. ഇത് മോയ്സ്ചറൈസിംഗ് ഗുണങ്ങൾ നൽകുകയും ചർമ്മത്തെ മൃദുവാക്കാനും സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് പുരട്ടുന്നത് വരണ്ട ചർമ്മം അകറ്റാൻ ഫലപ്രദമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam