ഈ ഭക്ഷണങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും

First Published Apr 27, 2021, 9:26 PM IST

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് ഭാരം കൂടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ‌. ചില ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കിയാലോ...

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കലോറിയും ഉള്ള തൈര് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. തൈര് കഴിക്കുന്നത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്തും. തെെര് കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്കും കൂടാതെ, ഇതിലെ മൈക്രോ ന്യൂട്രിയന്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് 'അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
undefined
പ്രോട്ടീൻ സമ്പുഷ്ടമായ നിലക്കടല വിശപ്പ് കുറയ്ക്കാനും അനാവശ്യ. കൊഴുപ്പം നീക്കം ചെയ്യാനും സഹായിക്കും. ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും ഇവയിൽ കൂടുതലാണ്. നിലക്കടലയിലെ അമിനോ ആസിഡ് എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കും.
undefined
കുറഞ്ഞ കലോറിയും അവശ്യ പോഷകങ്ങളും അടങ്ങിയ ബദാം മികച്ചൊരു വെയിറ്റ് ലോസ് ഭക്ഷണമാണെന്ന് തന്നെ പറയാം. ബദാം വയറിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള ബോഡി മാസ് സൂചിക നിലനിർത്താനും സഹായിക്കും.
undefined
ധാരാളം പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ഫൈബർ ഉള്ളടക്കം പഞ്ചസാര നിറഞ്ഞ വസ്തുക്കളോടുള്ള ആസക്തി തടയാനും കഴിയും. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും ​ഗുണം ചെയ്യും.
undefined
വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ചീസിൽ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് 2 ടേബിൾസ്പൂൺ കോട്ടേജ് ചീസ് കഴിക്കുന്നത് മെറ്റബോളിസത്തെ വേഗത്തിലാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
undefined
click me!