Dry Skin : നിങ്ങളുടേത് വരണ്ട ചർമ്മമാണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Published : Apr 19, 2022, 10:03 PM ISTUpdated : Apr 19, 2022, 10:16 PM IST

നിങ്ങളുടേത് വരണ്ട ചർമ്മമാണോ? തണുപ്പുള്ള സമയങ്ങളിലാണ് വരണ്ട ചർമ്മം കൂടുതൽ പ്രശ്നമാകുന്നത്.  വരണ്ട ചർമ്മത്തിന് മികച്ച ക്ലെൻസറാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.   

PREV
16
 Dry Skin : നിങ്ങളുടേത് വരണ്ട ചർമ്മമാണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വരണ്ട ചർമ്മം പ്രശ്നമുള്ളവർ ചർമ്മത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. അതിനാൽ നിങ്ങൾ കുളിക്കാൻ പോകുമ്പോൾ, ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കിൽ ഇളം ചൂടുള്ള ആയിട്ടുള്ള വെള്ളം ഉപയോഗിച്ച് ചർമ്മത്തെ ശുദ്ധീകരിക്കുക.

26

വരണ്ട ചർമ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഒരിക്കലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചർമ്മത്തിന് മുഴുവനായും നൽകുന്ന സംരക്ഷണമാണ്. ചർമ്മത്തിന് അനുയോജ്യമായ തരത്തിലുള്ള ഒരു സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക. 
 

36

പതിവായി ഒരു ലോഷൻ അല്ലെങ്കിൽ മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. 

46

ആവശ്യത്തിന് വെള്ളം കുടിക്കുകയും തക്കാളി, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിൾ മുതലായ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുക.

56

വരണ്ട ചര്‍മ്മമുള്ളവര്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

66

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സായ ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാനും സഹായിക്കും. വിറ്റാമിന്‍ ഡിയും അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറേ നല്ലതാണ്.

Read more Photos on
click me!

Recommended Stories