Covid Tsunami: ലോകത്തെ കാത്തിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് മുന്നറിയിപ്പ്

Published : Dec 30, 2021, 12:16 PM IST

സമീപഭാവിയില്‍ തന്നെ ഡല്‍റ്റ വകഭേദത്തെ പിന്നിലാക്കി ഒമിക്രോണ്‍ ലോകം കീഴടക്കുമെന്ന് സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ധർ അവകാശപ്പെടുന്നു. അതോടൊപ്പം ലോകത്ത് ഡെല്‍റ്റ (Delta), ഒമിക്രോണ്‍ (Omicron) വകഭേദങ്ങളുടെ ഒരു കൊവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്ന് വേള്‍ഡ് ഹെല്‍ത്ത് ഒര്‍ഗനൈസേഷന്‍ (WHO) തലവന്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസും (Dr Tedros Adhanom Ghebreyesus) പറയുന്നു. വ്യാപനം കൂടുതലാണെങ്കിലും രോഗതീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ എന്ന ആശ്വാസം മാത്രമാണുള്ളത്. എന്നാല്‍ മറ്റ് വകഭേദങ്ങളെക്കാള്‍ ഒമിക്രോണിന് ഏതാണ്ട് 50 ഉള്‍പരിവര്‍ത്തനങ്ങളുണ്ടെന്നും ഇവ കൂടുതലും സ്പൈക്ക് പ്രോട്ടീനിലാണെന്ന കണ്ടെത്തലും വലിയ ആശങ്കയാണ് ആരോഗ്യ രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്.   

PREV
120
Covid Tsunami: ലോകത്തെ കാത്തിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് മുന്നറിയിപ്പ്

സർക്കാർ ഉടമസ്ഥതയിലുള്ള ഏജൻസി ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് റിസർച്ച് ബയോ ഇൻഫോർമാറ്റിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ മൗറർ-സ്ട്രോയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  കൊവിഡിനുള്ള ജീനോം പ്ലാറ്റ്‌ഫോമായ ഒമിക്രോണ്‍ സ്ട്രെയിൻ കഴിഞ്ഞ മാസം മുതല്‍ കഴിഞ്ഞ ചൊവ്വാഴ്ചവരെ 7 ശതമാനത്തിനും 27 ശതമാനത്തിനും ഇടയിലായിരുന്നു. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളെയും കുറിച്ചുള്ള കണക്കുകള്‍ ഈ പഠനത്തനില്‍ പരാമര്‍ശിക്കുന്നു. ഇന്നലെ സിംഗപ്പൂരില്‍ 170 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

 

220

പ്രാഥമിക കണക്കുകൾ പ്രകാരം രോഗത്തിന്‍റെ തീവ്രത മുൻ കൊവിഡ് വകഭേദങ്ങളില്‍ കണ്ടതിനേക്കാൾ കുറവാണെന്ന് ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യം (INSACOG - SARS-CoV-2 Genomics Sequencing Consortium) പറഞ്ഞു. ആഗോള കണക്കുകളെ അടിസ്ഥാനമാക്കിയ പുതിയ ബുള്ളറ്റിനിലാണ് ഈ നിരീക്ഷണമുള്ളതെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

 

320

ആഗോളതലത്തിൽ ഡെൽറ്റ വകഭേദം ഏറ്റവും പ്രചാരമുള്ള രോഗാണുവായി തടരുമ്പോള്‍ തന്നെ ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയിൽ പൂർണ്ണമായും യുകെയിലും മറ്റിടങ്ങളിലും പ്രബലമായ വകഭേദമാകാനുള്ള തയ്യാറെടുപ്പിലാണെന്നും  INSACOG പറഞ്ഞു. ഒമിക്രോണിന്‍റെ ഉയര്‍ന്ന പ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന ആഗോള കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 

 

420

ഡിസംബർ 29 ന്‍റെ കണക്കുകള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 21 സംസ്ഥാനങ്ങളിലും യുടികളിലും  13,105 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഒറ്റ ദിവസം കൊണ്ട് കൊവിഡ് കേസുകളില്‍ 44 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 7,000 ത്തോളം രോഗികള്‍ ഇന്ത്യയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തു.  

 

520

മുംബൈ, കല്‍ക്കത്ത, ബംഗളൂരൂ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളില്‍ ഒറ്റ ദിവസം ആയിരം കേസുകള്‍ കഴിഞ്ഞു. ഇന്ത്യയില്‍ മുന്‍ കൊവിഡ് വ്യാപനത്തെ അടിസ്ഥാനപ്പെടുത്തി ഒമിക്രോണ്‍ വ്യാപനം താരതമ്യേന കുറവാണെന്നും നിലവിലെ കണക്കുകള്‍ കാണിക്കുന്നു. 

 

620

വേള്‍ഡ് ഹെല്‍ത്ത് ഒര്‍ഗനൈസേഷന്‍ തലവന്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (Dr Tedros Adhanom Ghebreyesus) പറയുന്നത് ലോകത്ത് ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളുടെ ഒരു കൊവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്നാണ്. ഈയൊരു വ്യാപനത്തില്‍ പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങള്‍ പാടെ തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതുണ്ടാക്കുന്ന മരണ നിരക്ക് ഭീകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

 

720

കഴിഞ്ഞ ഒരാഴ്ചയായി, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ഒരു വാക്സിനും ഒമിക്രോണിനെതിരെ ഫലപ്രദമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വാക്സിന്‍ എടുത്തവരിലും ഒരിക്കല്‍ രോഗാണു ബാധ റിപ്പോര്‍ട്ട് ചെയ്തവരിലും ഒമിക്രോണ്‍ രോഗാണു പടരുന്നുണ്ട്. എന്നാല്‍, ഏക ആശ്വസം രോഗതീവ്രത കുറവാണെന്നത് മാത്രമാണ്. 

 

820

രോഗ വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പിലും അമേരിക്കയിലും മിക്ക രാജ്യങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല യാത്രാ നിരോധനമടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. "നിലവിലെ കണക്കുകളില്‍ നിന്ന്, ഒമിക്രോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വകഭേദം കാലക്രമേണ കുറയുമെന്ന് തോന്നുന്നു." ഗിസൈഡ് പരിപാലിക്കുന്ന ആഗോള ടീമിന്‍റെ ഭാഗമായ ഡോ. മൗറർ-സ്ട്രോയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

 

920

നവംബർ 11 ന് പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. തുടര്‍ന്ന്, ബോട്സ്വാനയിലും ഹോങ്കോങ്ങിലും ഈ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ആഴ്ച അവസാനമാകുമ്പോഴേക്കും 110-ലധികം രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം പടര്‍ന്ന് പിടിച്ചത്. ഓസ്ട്രേലിയ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിൽ ഒമിക്രോണിന് ഇതിനകം തന്നെ മുന്‍തൂക്കമുണ്ടെന്ന് പ്രൊഫസർ ഡെയ്ൽ ഫിഷർ അഭിപ്രായപ്പെട്ടു. നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്‍റെ പകർച്ചവ്യാധികളുടെ വിഭാഗത്തിലെ കൺസൾട്ടന്‍റാണ് അദ്ദേഹം.

 

1020

"ഡെൽറ്റയിൽ നിന്ന് ഒമിക്രോണിലേക്കുള്ള ഒരു ആഗോള മാറ്റമാണ് ഞങ്ങൾ കാണുന്നത്, കാരണം, അതിന് കൂടുതല്‍ സംപ്രേഷണ ക്ഷമതയുണ്ടെന്നത് തന്നെ. ഒമിക്രോണ്‍ വകഭേദം വലിയ പോരാളിയാണ്. കൂടാതെ അതിന് പ്രത്യുൽപാദന ഗുണമുണ്ട്." പ്രൊഫ ഫിഷർ അഭിപ്രായപ്പെട്ടു.

 

1120

ചില രാജ്യങ്ങളില്‍ ചെറിയതോതില്‍ ജീൻ സീക്വൻസിങ് നടത്തുന്നതിനാൽ ഒമിക്‌റോൺ നിരക്കുകളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ പക്ഷപാതപരമാകാമെന്നും കൂടാതെ അങ്ങനെ സംഭവിക്കുമ്പോള്‍ മുഴുവൻ ജീനോം സീക്വൻസിംഗും നടത്തുന്നതിനുപകരം ഒമിക്രോണിനെ തിരിച്ചറിയാൻ ഒരു പ്രത്യേക സ്പൈക്ക് ജീനിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

 

1220

സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം (Singapore’s Ministry of Health) അവരുടെ വെബ്‌സൈറ്റിൽ ഡിസംബർ 24 മുതൽ, S-ജീൻ   ( S-gene) ടാർഗെറ്റ് പരാജയമായ, കൊവിഡ് പോസിറ്റീവ് പരീക്ഷിച്ച രോഗാണു ബാധാ കേസുകളെ 'ഒമിക്രോണ്‍' എന്ന് തരംതിരിക്കാമെന്ന് അറിയിച്ചു. പ്രാദേശിക അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ, ഒരു എസ്-ജീൻ ടാർഗെറ്റ് പരാജയപ്പെട്ടവരില്‍ കൊവിഡ് പോസിറ്റീവ് എന്ന് കാണിക്കുന്നു. അതിനാല്‍ ഇത് മറ്റ് രാജ്യങ്ങളിലെ ടെസ്റ്റുകള്‍ക്കും ഈയൊരു രീതി യോജിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 

 

1320

എസ് ജീന്‍ പരിശോധനയില്‍ പാരാജയപ്പെടുന്നവരില്‍ ഒമിക്രോണ്‍ സാന്നിധ്യത്തിന് സാധ്യത കൂടുതലാണ്. ഡെൽറ്റ വകഭേദത്തെ പിന്തള്ളി ഒമിക്രോണ്‍ ലോകത്ത് വ്യാപകമാകുമെന്ന് ഈ മേഖലയിലെ മിക്ക വിദഗ്ധരും വിശ്വസിക്കുന്നതായി ഫിഷർ പറഞ്ഞു. ഒരു ദക്ഷിണാഫ്രിക്കൻ പഠനം ഡെൽറ്റയ്ക്ക് ആധിപത്യം നഷ്ട്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

 

1420

കാരണം പുതിയ വകഭേദത്തിന് ഡേല്‍റ്റയേക്കാള്‍ പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ കഴിയും. ഡെൽറ്റ വകഭേദത്തിന്‍റെ ഒമ്പത് സ്പൈക്ക് പ്രോട്ടീനിൽ (spike protein) 13 ഉള്‍പരിവര്‍ത്തനങ്ങളുണ്ടെങ്കില്‍ (mutation), ഒമിക്രോണിന് ഏകദേശം 50 ഉള്‍പരിവര്‍ത്തനങ്ങളാണുള്ളത്. ഇത്രയും ഉള്‍പരിവര്‍ത്തനമുള്ള വകഭേദം ആദ്യമായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ 32 എണ്ണം സ്പൈക്ക് പ്രോട്ടീനിലാണെന്നും പഠനങ്ങള്‍ പറയുന്നു. 

 

1520

രോഗാണുവിന്‍റെ ഉള്‍പരിവര്‍ത്തനം മൂലം, ഡെൽറ്റ വകഭേദം മനുഷ്യനിലെ പ്രതികരണ കോശങ്ങളുമായി കൂടുതൽ ഫലപ്രദമായി ഘടിപ്പിക്കപ്പെടുന്നു. ഇത് കൂടുതൽ അണുബാധയുണ്ടാക്കുമെന്നും ഫിഷർ പറഞ്ഞു. ഇതിനാല്‍ ഒമിക്രോണ്‍ വേരിയന്‍റ് ആരോഗ്യ പ്രവര്‍ത്തകരെ കൂടുതൽ ആശങ്കാകുലരാക്കുകയാണ്. കാരണം രോഗാണുവിന്‍റെ അധിക ഉള്‍പരിവര്‍ത്തനം തന്നെ. ഈ ഉള്‍പരിവര്‍ത്തനം മൂലം അത് മനുഷ്യ ശരീരത്തില്‍ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നു. 

 

1620

ഈ പ്രത്യേകത മൂലം, പ്രകൃതിയുടെ നിയമങ്ങള്‍ക്കനുസൃതമായി കാലക്രമേണ പുതിയ വകഭേദങ്ങള്‍ ഒമിക്രോണില്‍ നിന്നും സൃഷ്ടിക്കപ്പെടാമെന്നും അതില്‍ ഏറ്റവും അനുയോജ്യമായവയുടെ അതിജീവനവും വ്യാപനത്തിനും സാധ്യതയുണ്ടെന്നും ഫിഷര്‍ പറയുന്നു. രണ്ട് വകഭേദങ്ങൾ മത്സരിക്കുന്ന അന്തരീക്ഷത്തില്‍ ഏതാണ് കൂടുതൽ വിജയകരമെന്ന് നിർണ്ണയിക്കാൻ സഹായിക്കുമെന്ന് ഡോ മൗറർ-സ്ട്രോഹ് പറഞ്ഞു. 

 

1720

വാക്സിനേഷന്‍റെ കാലത്തും സ്വാഭാവിക അണുബാധ മൂലം രോഗികളുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ് രേഖപ്പെടുത്തുമ്പോഴും തീവ്രത കുറയുന്നുണ്ട്. എന്നാൽ, നിലവിലുള്ള രോഗപ്രതിരോധ പ്രതികരണത്തിൽ നിന്ന് അൽപ്പം മെച്ചപ്പെട്ട രക്ഷപ്പെടൽ ഒരു വകഭേദത്തിന് മറ്റൊന്നിനേക്കാൾ അധിക നേട്ടം നൽകുന്നുവെന്നും ഡോക്‌ടർ മൗറർ-സ്ട്രോഹ് പറയുന്നു. 

 

1820

"ബൂസ്റ്ററുകൾ ഉൾപ്പെടെയുള്ള വാക്സിനേഷന്‍റെ സാന്നിധ്യത്തില്‍ ഗുരുതരമായ കേസുകൾ താരതമ്യേന കുറവാണെന്നും അദ്ദേഹം പറയുന്നു. ഒമൈക്രോണും ഡെൽറ്റയും ആധിപത്യത്തിനായി പോരാടുമ്പോള്‍ ഒരേ സമയം രണ്ട് വകഭേദങ്ങളും ഒരാളില്‍ ബാധിക്കുമോ എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം. ഇത് സാധ്യമാണ്, എന്നാല്‍ അപൂര്‍വ്വമാണെന്നും അദ്ദേഹം പറയുന്നു. 

 

1920

രണ്ട് വകഭേദങ്ങള്‍ ഒരുമിച്ച് ബാധിച്ചാലും ഏതെങ്കിലും ഒരു വകഭേദം മാത്രമേ ശരീരത്തില്‍ ശക്തമായ സാന്നിധ്യം കാണിക്കൂവെന്നും ഡോ. മൗറർ-സ്ട്രോഹ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര രേഖകള്‍ കാണിക്കുന്നത്  ഒമിക്രോണ്‍ വകഭേദത്തിന് കൂടുതൽ വ്യാപന സാധ്യതയുണ്ടെന്നും എന്നാൽ, ഡെൽറ്റ വേരിയന്‍റിനെക്കാൾ തീവ്രത കുറവാണെന്നുമാണ്.

 

2020

നിലവില്‍ 11  കോവിഡ്-19 സെൽഫ് ടെസ്റ്റ് കിറ്റുകൾക്ക് സിംഗപ്പൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ക്ക് സ്വകാര്യ ആവശ്യത്തിന് ഇവ വാങ്ങി ഉപയോഗിക്കാം. എന്നാല്‍, ലൈസൻസുകളും അംഗീകാരവും ഇല്ലാത്തവ വിപണിയിലെത്തിക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ രണ്ട് വർഷം വരെ തടവും കൂടാതെ 50,000 സിംഗപ്പൂര്‍ ഡോളര്‍ പിഴയും ചുമത്തപ്പെടും. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories