വയറിലെ കൊഴുപ്പ് കുറയ്ക്കണോ...? കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കൂ

First Published Feb 21, 2021, 12:38 PM IST

അടിവയറ്റിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമം മാത്രം പോരാ ഭക്ഷണകാര്യത്തിലും അൽപം ശ്രദ്ധ വേണം. കലോറി കുറഞ്ഞതും അതുപോലെ സീറോ കലോറി ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഏതൊക്കെയാണ് 'സീറോ കലോറി' ഭക്ഷണങ്ങളെന്ന് അറിയാം....

വെള്ളരി: വെള്ളരിക്ക ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ഇതിൽ കലോറി വളരെ കുറവാണ്. ജലത്തിന്റെ അംശം വളരെ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
undefined
സെലറി: 'സീറോ കലോറി ഫുഡ്'‌ എന്ന് പൂർണമായി പറയാവുന്നതാണ് സെലറി. സെലറിയിൽ 95 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല നാരുകളാൽ സമ്പുഷ്ടമാണ് സെലറി. 100 ഗ്രാം സെലറിയിൽ 16 കലോറി മാത്രമേ ഉള്ളൂ. വിറ്റാമിൻ എ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്. സെലറി ജ്യൂസായോ സാലഡ് ആയോ കഴിക്കാവുന്നതാണ്.
undefined
കാരറ്റ്: കലോറി കുറവുള്ള പച്ചക്കറിയാണ് കാരറ്റ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. എന്നാൽ തടി കുറയ്ക്കാനും കാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കാരറ്റ് സഹായിക്കും.
undefined
ബ്രൊക്കോളി: ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ പ്രിയപ്പെട്ട താക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ബ്രൊക്കോളിയ്ക്കുണ്ട്. 100 ​ഗ്രാം ബ്രൊക്കോളിയിൽ 34 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ ബ്രൊക്കോളി ഏറെ സഹായകമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.
undefined
സവാള: മിക്ക കറികളിലും സവാളി ചേർക്കാറുണ്ടല്ലോ. കലോറി കുറഞ്ഞതും Flavanoids അടങ്ങിയതും ആണ് സവാള. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് സവാളയ്ക്കുണ്ട്.
undefined
click me!