മഹാമാരിക്കിടെ അസമിനെ വിഴുങ്ങി പ്രളയം

Published : Jul 20, 2020, 11:58 AM ISTUpdated : Jul 21, 2020, 03:48 PM IST

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമ്മില്‍ മണ്‍സൂണ്‍ കാലം ഏറെ പ്രശ്നസങ്കീര്‍ണ്ണമാണ്. മഴ പെയ്താല്‍ പ്രളയവും മണ്ണിടിച്ചിലും നിത്യ സംഭവങ്ങളാണ്. എന്നാല്‍ മഹാമാരിയുടെ കാലത്തെ പ്രളയം അസമിനെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി കളഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ന് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് ലോക്ഡൗണിലാണ്. അതിനിടെ അസമിലുണ്ടായ പ്രളയം രക്ഷാപ്രവര്‍ത്തനങ്ങളെ ദേഷകരമായി ബാധിക്കുന്നുവെന്ന പരാതിയും ഉയരുന്നു. ഏതാണ്ട് 45 ലക്ഷം ആളുകളെ പ്രളയം ബാധിച്ചെന്നാണ് അസമില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വയിനം ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുള്ള കാശിരംഗ നാഷണല്‍ പാര്‍ക്ക് ഏതാണ്ട് 85 ശതമാനവും മുങ്ങിയെന്ന് പാര്‍ക്ക് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നൂറ് കണക്കിന് മൃഗങ്ങളാണ് മരിച്ചത്. 

PREV
139
മഹാമാരിക്കിടെ അസമിനെ വിഴുങ്ങി പ്രളയം

25.29 ലക്ഷം ആളുകളെ അസമില്‍ മാത്രം നേരിട്ട് ബാധിച്ച പ്രളയത്തില്‍ 107 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്തെ 33 ജില്ലകളില്‍ 24 ജില്ലയും പ്രളയബാധിത ജില്ലകളായി പ്രഖ്യാപിച്ചു. 

239

ഗോള്‍പാറ, ബര്‍പെടാ, ബക്സാ, ദുബ്രി, മോറിഗോണ്‍, നാഗോണ്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം പ്രളയവും മണ്ണിടിച്ചിലും മൂലമുള്ള മരണം 110 ആയി. 84 പേര്‍ പ്രളയവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിച്ചു. 

339
439

ഗോള്‍പാറ ജില്ലയില്‍ 4.53 ലക്ഷം, ബര്‍പെടാ ജില്ലയില്‍ 3.44 ലക്ഷം , മോറിഗോണ്‍ ജില്ലയില്‍ 3.41 ലക്ഷം ജനങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. 

539

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 366 പേരെ രക്ഷപ്പെടുത്തിയതായി ജില്ല അധികാരികള്‍ അറിയിച്ചു. ബ്രഹ്മപുത്ര നദിയും കൈവഴികളും  കരകവിഞ്ഞൊഴുകുകയാണ്. 

639
739

ആയിരക്കണക്കിന് പേരുടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ മിക്കതും തകര്‍ന്നു. മഹാമാരിയായി കൊറോണാ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രമകരമാണ്.

839

18 ജില്ലകളിലായി 521 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  50,559 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.  2,400 ഗ്രാമങ്ങളും 1,12,138.99 ഹെക്റ്റര്‍ കൃഷിയിടവും വെള്ളത്തിനടിയിലാണ്. 

939
1039

സംസ്ഥാനത്തെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കേടുപാടുകള്‍ പറ്റി. 25,85,294 വളര്‍ത്ത് മൃഗങ്ങളെയും പ്രളയം ബാധിച്ചെന്ന് അധികൃതര്‍ പറയുന്നു. 

1139

യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വംശനാശഭീഷണി നേരിടുന്ന ഒമ്പത് കണ്ടാമൃഗങ്ങള്‍, 108 മറ്റ് മൃഗങ്ങള്‍ എന്നിവയ്ക്ക് ഈ പ്രളയത്തില്‍ ജീവന്‍ നഷ്ടമായി. 

1239
1339

പ്രളയത്തെ തുടര്‍ന്ന് അസമിലെ നാഷണല്‍ ഹൈവേയിലേക്ക് കയറിയ മൃഗങ്ങളെ നിയന്ത്രിക്കാന്‍ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥാര്‍ ഏറെ പാടുപെട്ടു. 

1439

85 ശതമാനവും മുങ്ങിയ കാസിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ 430 സ്ക്വയര്‍ കിലോമീറ്റര്‍പ്രദേശവും വെള്ളത്തിനടിയിലാണ്. വനം വകുപ്പിന്‍റെ 223 ക്യാമ്പുകളില്‍ 43 ക്യാമ്പുകള്‍ വെള്ളത്തിനടിയിലായി. 

1539
1639

36 മാനുകള്‍, ഒമ്പത് കണ്ടാമൃഗങ്ങള്‍, മൂന്ന് കാട്ടുപോത്തുകള്‍, ഒരു പെരുംമ്പാമ്പ്, ഏഴോഴം കാട്ടുപന്നികള്‍, കലമാന്‍, മറ്റ് മാനുകള്‍, മുള്ളന്‍ പന്നി എന്നിങ്ങനെ നിരവധി മൃഗങ്ങളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. 

1739

മൃഗങ്ങള്‍ ഏതാണ്ടെല്ലാം തന്നെ പ്രളയത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. പ്രളയത്തെ തുടര്‍ന്ന് ദേശീയപതയിലൂടെ ഉയര്‍ന്ന പ്രദേശമായ കര്‍ബി അങ്ലോങിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച എട്ടോളം മാനുകള്‍ വാഹനാപടത്തില്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ദേശീയപാത 37 അടച്ചു.

1839
1939

പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ 15 ഓളം മൃഗങ്ങള്‍ വന്യമൃഗങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപിച്ച റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ വച്ച് മരിച്ചു. 

2039

വാഹനാപകടത്തില്‍ പരിക്കറ്റതടക്കം 51മൃഗങ്ങള്‍ക്ക് പരിക്കേറ്റു. 134 മൃഗങ്ങളെ രക്ഷപ്പെടുത്തി. 110 മൃഗങ്ങളെ തിരിച്ച് വനത്തിലേക്ക് തന്നെ കടത്തിവിട്ടു.

2139
2239

ഒരു വര്‍ഷം പ്രായമുള്ള പെണ്‍ കണ്ടാമൃഗമടക്കം 8 മൃഗങ്ങള്‍ ചികിത്സയിലാണെന്നും കാസിരംഗ അധികൃതര്‍ പുറത്ത് വിട്ട ബുള്ളറ്റിനില്‍ പറയുന്നു. 

2339

2400 ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തോടൊപ്പം 121 കടുവകള്‍ കൂടിയുണ്ട് പാര്‍ക്കില്‍. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ 18 കണ്ടാമൃഗങ്ങളടക്കം 200 മൃഗങ്ങള്‍ മരിച്ചിരുന്നു.  

2439
2539

കാസിരംഗ പാര്‍ക്കിന്‍റെ 85 ശതമാനവും വെള്ളത്തിനടിയിലായപ്പോള്‍ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ പ്രളയം അഭയാര്‍ത്ഥികളാക്കി. 200 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

2639

നൂറ് കണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. മണ്‍സൂണ്‍കാലത്ത് അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍  പ്രളയവും മണ്ണിടിച്ചിലും പതിവാണ്. എന്നാല്‍ ഇത്തവണ ലോകത്തില്‍ മഹാമാരി പടര്‍ന്ന് പിടിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 

2739
2839

പ്രളയത്തെ തുടര്‍ന്ന് നേപ്പാളില്‍ 117 മരണവും അസമില്‍ 79 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 ലക്ഷം പേരെ ബാധിച്ച പ്രളയത്തില്‍ 67 പേര്‍ മരിച്ചെന്ന് ബംഗ്ലാദേശില്‍ നിന്നുള്ള വാര്‍ത്തകള്‍. 

2939

55 ഓളം പേര്‍ മുങ്ങിമരിച്ചപ്പോള്‍ 8 പേര്‍ മിന്നലേറ്റ് മരിക്കുകയായിരുന്നെന്ന്  ബംഗ്ലാദേശ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ അയേഷ്യ അക്തര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
3039
3139
3239
3339
3439
3539
3639
3739
3839
3939
click me!

Recommended Stories