Published : Nov 14, 2019, 03:16 PM ISTUpdated : Nov 14, 2019, 08:06 PM IST
രാജ്യത്തേക്കാള്‍ രണ്ടിരട്ടി പ്രായമുള്ള 'ദൈവങ്ങളുടെ സ്വത്ത് സംമ്പന്ധിച്ച വിശ്വാസികളുടെ കേസി'ന് ഒടുവില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിവന്നു. 1529 മുതല്‍ ആരാധിച്ചിരുന്ന വിശ്വാസത്തിന് മറ്റൊരു സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി. അതിനും യുഗയുഗാന്തരങ്ങള്‍ക്ക് മുമ്പ് ജനിച്ച അയോധ്യാ രാജ്യത്തിന്‍റെ രാജാവിന് തല്‍സ്ഥാനത്ത് ക്ഷേത്രം. അങ്ങനെ, തർക്ക ഭൂമിയിൽ രാമക്ഷേത്രം ഉയരും. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന തോന്നലുണ്ടാക്കിയ ശിലാന്യാസ ഭൂമിയിൽ ആശങ്കകളൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല. പണ്ടും അങ്ങനെയൊന്നുണ്ടായിരുന്നില്ലെന്നതായിരുന്നു സത്യം. പുറത്ത് നിന്നുള്ള ഇടപെടലുകളായിരുന്നു എന്നും അയോധ്യയുടെ സന്ധ്യകളില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിയത്. അന്നും ഇന്നും ശാന്തമായ അയോധ്യയുടെ അനന്തമായ വിഹായസിലേക്ക് ഉയര്‍ന്നു പറക്കുന്ന പട്ടങ്ങളുണ്ട്. പട്ടം പറത്തുന്ന ബാല്യങ്ങൾ എപ്പോഴും അതിരുകളെ മായ്ച്ചു കളയുന്ന മാജിക്കുകാരനെ പോലെയാണ്. അതുവരെയുണ്ടായിരുന്ന ധൂമപടലങ്ങളെ അവര്‍ മായിച്ചു കളയുന്നു. പകരം മനോഹരമായൊരു സംഘനൃത്തം ആകാശത്തൊരുക്കുന്നു. ഏഷ്യാനെറ്റ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ എടുത്ത അയോധ്യക്കാഴ്ചകള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
'വിധി'യ്ക്ക് പുറകെയാണ് ക്യാമറയും തൂക്കി അയോധ്യയുടെ പൊടിപിടിച്ച തെരുവുകളിലൂടെ വാർത്താ ശേഖരണത്തിന് ഇറങ്ങിയത്.

222
നിരോധനാഞ്ജ പ്രഖ്യാപിച്ച, തോക്കുധാരികളായ സുരക്ഷാ ഭടന്മാരുള്ള, സദാ സമയം പൊലീസ് റോന്തു ചുറ്റുന്ന ഇന്നത്തെ അയോധ്യയുടെ തെരുവുകള്‍.

322
ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇന്ന് അയോധ്യയിലെ തെരുവുകള്‍ ഉറങ്ങിയെഴുന്നേല്‍ക്കുന്നത്.

422
രാം ജന്മഭൂമിയിലേക്കും ഹനുമാൻ ഗർഹിലേക്കും ശ്രീരാമൻ അശ്വമേഥ യാഗം നടത്തിയ തോത്രാ കാ താകൂറിലക്കും രാമന്‍റെ വളർത്ത് വീടായ കനക ഭവനിലേക്കും ഗുപ്തർ ഘട്ടിലേക്കും പലതരത്തില്‍, പലപ്പോഴായി, പലയിടങ്ങളിലുള്ള പരിശോധനകൾ പലവരു കഴിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്തിക്കൊണ്ടേയിരുന്നു.

522
അതേ, ഇന്ന് അയോധ്യ സംഘര്‍ഷങ്ങളയഞ്ഞ് ഇന്ത്യയിലെ ഭക്തി തീര്‍ത്ഥാനടത്തിന്‍റെ ഏറ്റവും പുതിയ മാര്‍ക്കറ്റിലേക്ക് കടന്നുകഴിഞ്ഞു.

622
അയോധ്യയിലെ മനോഹര കാഴ്ചകൾ പലതും കണ്ട്, പല വാർത്തകള്‍ക്ക് പുറകേ പിടിക്കുന്നതിനിടെയാണ് പട്ടം പറത്തുന്ന കുട്ടിയെ കണ്ടത്. പേരറിയാത്ത, ഊരറിയാത്തൊരു പട്ടം പറത്തുന്ന കുട്ടി.

722
സൂര്യാസ്തമയം. ആകാശത്ത് ഷഫഖുൽ അഹ്മർ പടർന്നിരിക്കുന്നു. ( ചുവപ്പും മഞ്ഞയും കലർന്ന മേഘക്കാഴ്ച.) മുസ്ലിം വിശ്വാസികൾക്ക് മഗ്രിബിനുള്ള ബാങ്ക് കൊടുക്കാൻ നേരമായി.

822
സരയൂനദിക്കരയിൽ ഹിന്ദുവിശ്വാസികളായ സന്യാസിമാർ ശംഖൊലി മുഴക്കാൻ തയ്യാറെടുക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം സന്ധ്യാപ്രാര്‍ത്ഥനയ്ക്കും സമയമായിരിക്കുന്നു.

922
ബാങ്കൊലിയുടെയും ശംഖൊലിയുടെതുമടക്കം എല്ലാ മന്ത്രധ്വനികളും ത്രിസന്ധ്യയില്‍ അന്തരീക്ഷത്തിലലിഞ്ഞു ചേരുമ്പോള്‍ പതുക്കെ ചുവപ്പ് മാറി ഇരുള്‍ പരക്കും. അപ്പോഴും ഭക്തിയും മുക്തിയും കൂസാതെ ആകാശപ്പരപ്പിന്‍റെ സ്വാതന്ത്രത്തിലേക്ക് പട്ടം പറന്നുകൊണ്ടേയിരുന്നു.

1022
ഇങ്ങേയറ്റത്ത് ഭൂമിയില്‍ കാലുറപ്പിച്ച് കൈകള്‍ ആകാശത്തേക്ക് വീശി, ചരട് വലിച്ച് പിടിച്ച് പട്ടം കൊണ്ട് ചിത്രം വരച്ച് നിശ്ചലനായി അവനും.

1122
സരയൂതീരത്തെ കൽപ്പടവിലിരുന്ന് ചുറ്റും നോക്കുമ്പോള്‍, തിരിയൊഴിയാത്ത കൽവിളക്കുകളിൽ തീനാളങ്ങള്‍ കറുത്ത പുകയ്ക്കൊപ്പം നൃത്തം ചെയ്യുന്നു. പതിയെ നിങ്ങള്‍ നിശബ്ദനാകുന്നു. മനസ്സിൽ പ്രകാശവും ചുറ്റും സുഗന്ധവും പരക്കുന്നു. സരയുവില്‍ ഓളങ്ങളിലൊരു കണികയായി നിങ്ങളുമൊഴുകുന്നു...

1222
ഒരു പശുവിന്‍റെ പതുക്കെയുള്ള അമറല്‍, അല്ലെങ്കില്‍ ഒരു സ്പര്‍ശം, അതുമല്ലെങ്കില്‍ വൈകീട്ട് വീട്ടിലേക്ക് പോകുന്ന ഒരു സൈക്കിള്‍ റിക്ഷയുടെ പതിഞ്ഞ മണിയടി അല്ലെങ്കില്‍ ചവിട്ടിത്തിരിയുന്ന പെടലിന്‍റെ ശബ്ദം. അതുമല്ലെങ്കില്‍ പ്രദേശവാസികളുടെ കലപില സംസാരം. എന്തെങ്കിലുമൊന്ന് നിങ്ങളില്‍ പരിസര ബോധമുണ്ടാക്കും.

1322
അപ്പോഴേക്കും പതിയെ സന്ധ്യമയങ്ങി ഇരുട്ട് വ്യാപിച്ചു തുടങ്ങിയിട്ടുണ്ടാകും. അതേ, പട്ടം പറത്തുന്ന കുട്ടിയും വീട് പറ്റാൻ വെമ്പല്‍ കൊള്ളുന്നത് കണ്ടു.

1422
സന്ധ്യയാകുമ്പോള്‍ മറ്റ് ജീവികളെ പോലെതന്നെ മനുഷ്യനും. അവനവന്‍റെതെന്ന് വിശ്വസിക്കുന്നിടത്തേക്ക് എത്തിച്ചേരാനുള്ള ആന്തല്‍ ചെറുപ്പത്തില്‍ തന്നെ നമ്മുടെ ഉള്ളിലേക്കെങ്ങനെയെത്തുന്നു... ? ചിലപ്പോള്‍ അവന് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അകലെയെങ്ങോ നിന്നുള്ള അമ്മയുടെ ഒരു നീട്ടിയുള്ള വിളിയാകാം...

1522
വായിലുള്ള പാൻമസാല ഇരുട്ടിന്‍റെ മറവിലേക്ക് അവന്‍ പാറ്റിത്തുപ്പി. കൈ കൊണ്ട് ചുണ്ട് ചുടച്ചു. പിന്നെ നിക്കറിന്‍റെ പുറകിലേക്ക് ജൈവീകമായ ചേദന പോലെ അവന്‍ കൈ തുടച്ചു.

1622
നീണ്ട നൂലിന്‍റെ അറ്റം അവന്‍ പതുക്കെ ചുറ്റിക്കൊണ്ടിരുന്നു. ഒന്ന് ഇരുട്ടിവെളുക്കുമ്പോള്‍ കിടക്കപ്പായയിൽ നിന്ന് അവന്‍ വീണ്ടും പട്ടം പറത്താൻ വരുമോ ? അതോ പള്ളിക്കൂടത്തിലേക്ക് പോകുമോ ?

1722
പാൻമസാലേ തേടി ഗലികളിലെ കുടക്കീഴിലേക്ക് ചുവട് വയ്ക്കുമോ ? അവസാനത്തേത് മാത്രം സംഭവിക്കാതിരിക്കട്ടെയെന്ന് മനസിലോര്‍ത്തു.

1822
ഇരുട്ടിന്‍റെ മറവില്‍ ഒരു ഫോട്ടോഗ്രാഫറിന്‍റെ കഥയ്ക്ക് വലിയ പ്രസക്തിയില്ലാത്തതിനാല്‍, അങ്ങുനിന്നോ കേട്ട ഒരു വിളിക്കു പുറകേ ഞാനും പതുക്കെ ഇറങ്ങി നടന്നു.

1922
ഇപ്പോഴും ദേശവാസികള്‍ക്കിടിയില്‍ പാന്‍മസാലകളോടുള്ള അടങ്ങാത്ത സ്നേഹം, കുട്ടികളിലേക്കും പടര്‍ന്നിട്ടുണ്ട്. അതോ, എല്ലാം ചവച്ചരയ്ക്കാനായുള്ള അദമ്യമായ ത്വരയാകുമോ ഈ പൈതൃക കൈമാറ്റത്തിന്‍റെ രഹസ്യം ?

2022
അവനും വീട്ടിലേക്ക് പോകണം. അതോ വീടെന്ന സങ്കല്‍പ്പത്തിലേക്കാകുമോ ? നാളെ വീണ്ടും, ആകാശ ഉയരങ്ങളെ 'പട്ട'ത്താല്‍ വീണ്ടെടുത്ത്, കീഴടക്കണം. അതിനവന്‍ വീണ്ടും വരും തീര്‍ച്ച. ഇല്ലെങ്കില്‍ അവന്‍റെ കൈവഴക്കങ്ങള്‍ അവനെ വരുത്തും.

2122
സന്ദര്‍ശകര്‍ മാറിക്കൊണ്ടേയിരിക്കും. അവര്‍ ഇനിയുമൊരായിരം പേര്‍ വന്നു പോകും. ചരിത്രത്തിന് മേല്‍ തിരുത്തലുകളുമായി ഒരു പക്ഷേ ഇനിയും വിധികള്‍ വന്നുകൊണ്ടേയിരിക്കും.

2222
പക്ഷേ... ഈ കുട്ടികള്‍... ആര്‍ക്കും അറിയില്ല അവരുടെ ചിന്തകള്‍, ഭാവി... പട്ടങ്ങളെപ്പോലെ ഉയരങ്ങളിലേക്ക് മാത്രം പറക്കട്ടെയെന്നാശംസിക്കാം. അത്രമാത്രം. ഇരുട്ടില്‍ മനുഷ്യരോടൊപ്പം ദൈവങ്ങളും ഉറക്കം പിടിച്ച് കാണും.