ചൈന കൈയേറിയത് കേരളത്തോളം പ്രദേശം; പ്രമുഖരെ നിരീക്ഷിക്കാന്‍ കൂറ്റന്‍ 'വല', മലയാളി ഉദ്യോഗസ്ഥനും പട്ടികയില്‍

First Published Sep 16, 2020, 1:19 PM IST

ലഡാക്ക് മേഖലയില്‍ ഏകദേശം 38000 ച. കി.മീ ഭൂമിയാണ് ചൈന കൈയേറിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കേരളത്തോളം വലിപ്പം വരുന്ന ഭൂപ്രദേശമാണിത്. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ചൈന ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും പ്രതിരോധമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
 

രാജ്യത്തെ പ്രമുഖരായ 10000ത്തിലേറെ വ്യക്തികളെ നിരീക്ഷിക്കാന്‍ വലയൊരുക്കി ചൈന. പ്രധാനമന്ത്രി, രാഷ്ട്രപതി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യവസായ പ്രമുഖര്‍, കായിക താരങ്ങള്‍, ഉദ്യോഗസ്ഥര്‍, അക്കഡമീഷ്യന്മാര്‍, മത നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും പ്രമുഖരുടെ നീക്കങ്ങള്‍ അറിയാനാണ് ചൈനയുടെ നീക്കം.
undefined
മലയാളി ഉദ്യോഗസ്ഥനായ സിബി മാത്യൂസും ചൈനയുടെ വലയില്‍ ഉള്‍പ്പെടുന്നു. ബിഗ്ഡാറ്റ സാങ്കേതിക വിദ്യയിലെ അപ്രമാദിത്തമാണ് ഇത്തരമൊരു നീക്കത്തിന് ചൈനയെ പ്രേരിപ്പിക്കുന്നത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
undefined
ഷെന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് നീക്കത്തിന് പിന്നില്‍. സെന്‍ഹുവ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയാണ് ഇത്രയും വലിയ നിരീക്ഷണ വലയം ഒരുക്കിയിരിക്കുന്നത്.
undefined
നേതാക്കളുടെ കുടുംബങ്ങള്‍, സിനിമാ താരങ്ങള്‍, കള്ളക്കടത്തുകാര്‍, അഴിമതിക്കാര്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
undefined
വിവര ചോര്‍ച്ചയെ തുടര്‍ന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ടിക്ടോക്, പബ്ജി തുടങ്ങിയ ആപ്പുകള്‍ നിരോധിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് സര്‍ക്കാറിന് കൈമാറുന്നുണ്ടെന്നാണ് സംശയം. വിവരം ചോര്‍ത്തല്‍ ആരോപണം അമേരിക്കയും ഉന്നയിച്ചിരുന്നു.
undefined
അതിനിടെ ചൈനയുടെ കൈയേറ്റം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നല്‍കി. ലഡാക്ക് മേഖലയില്‍ ഏകദേശം 38000 ച. കി.മീ ഭൂമിയാണ് ചൈന കൈയേറിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കേരളത്തോളം വലിപ്പം വരുന്ന ഭൂപ്രദേശമാണിത്.
undefined
അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ചൈന ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും പ്രതിരോധമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
undefined
അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ചൈന ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും പ്രതിരോധമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സൈനിക, നയതന്ത്ര രംഗത്ത് ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പൂര്‍ണമായി സമാധാനം കൈവന്നിട്ടില്ല.
undefined
പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പരമാധികാരം കാത്തുസൂക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഇതേ വാദമാണ് ചൈനയും ഉന്നയിക്കുന്നത്.
undefined
click me!