ദില്ലിയില്‍ വീണ്ടും തീപിടിത്തം; 14 പേര്‍ക്ക് പരിക്ക്

Published : Jan 02, 2020, 01:02 PM ISTUpdated : Jan 02, 2020, 01:19 PM IST

ദില്ലി പിരാഗർഹിയിലെ ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം. ഒരു മാസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് ദില്ലിയില്‍ തീപിടിത്തമുണ്ടാകുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനുണ്ടായ തീപിടിത്തത്തില്‍ 14 പേർക്ക് പരിക്കേറ്റു. ഇതിൽ പതിമൂന്നും രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്.  ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഉള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു. ഇത് രക്ഷാപ്രവർത്തനത്തെ ഏറെ ബാധിച്ചു. ഫാക്ടറിക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന രാസ വസ്തുക്കളാണ് തീ പടരാൻ കാരണമെന്ന് ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

PREV
120
ദില്ലിയില്‍ വീണ്ടും തീപിടിത്തം; 14 പേര്‍ക്ക് പരിക്ക്
220
320
420
520
620
720
820
920
1020
1120
1220
1320
1420
1520
1620
1720
1820
1920
2020

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories