ദില്ലിയിൽ പൊലീസിന്‍റെ കഞ്ചാവ് വിൽപന; 160 കിലോയില്‍ 159 ഉം വിറ്റു

First Published Sep 28, 2020, 10:31 AM IST

വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗീർപുരി പൊലീസ് സ്റ്റേഷനിലാണ് നാല് പൊലീസ് ഉദ്യോ​ഗസ്ഥർ ചേർന്ന് കഞ്ചാവ് വിറ്റത്. 160 കിലോ പിടിച്ചെടുത്തതിൽ 159 കിലോയും ഇവർ വിറ്റഴിക്കുകയായിരുന്നു. രണ്ട് സബ് ഇൻസ്പെക്ടർമാരും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ നാല് പൊലീസുകാരെയും സസ്പെന്‍റ് ചെയ്തു.
സെപ്റ്റംബർ 11ന് പൊലീസ് സംഘം റെയ്ഡ് നടത്തിയപ്പോൾ അനിൽ എന്നയാളിൽ നിന്നുമാണ് 160 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഒന്നരലക്ഷത്തോളം രൂപ അനിലിൽ നിന്നും കൈക്കൂലി വീങ്ങിയ ശേഷം അയാളെ വിട്ടയക്കുകയായിരുന്നെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലി പൊലീസിന്‍റെ നിയന്ത്രണാധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ദേശീയ തലസ്ഥാനം എന്ന് ദില്ലിയുടെ പ്രത്യേകത കണക്കിലെടുത്താണ് സംസ്ഥാന പൊലീസിന്‍റെ അധികാരം കേന്ദ്ര സര്‍ക്കാറിന് കീഴില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്.
undefined
അടുത്തിടെയാണ് കേന്ദ്ര ഭരണ പ്രദേശം എന്നനിലയില്‍ നിന്ന് അര്‍ദ്ധ സംസ്ഥാന പദവിയിലേക്ക് ദില്ലിയെ ഉയര്‍ത്തിയത്. എന്നാല്‍, പൊലീസിന്‍റെ അധികാരം സംസ്ഥാന സര്‍ക്കാറിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
undefined
undefined
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാറും തമ്മില്‍ നിരന്തര സംഘര്‍ഷം നിലനിന്നിരുന്നു. എന്നാല്‍, രാജ്യ തലസ്ഥാനം എന്ന പ്രത്യേക പദവി വഹിക്കുന്നതിനാല്‍ സുരക്ഷാ പ്രശ്നം മുന്‍ നിര്‍ത്തി പൊലീസിന്‍റെ അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ തന്നെ നിലനിര്‍ത്തുകായിരുന്നു.
undefined
ഇപ്പോള്‍ കഞ്ചാവ് മറിച്ച് വിറ്റതിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തന്നെ കളങ്കം വരുത്തിയിരിക്കുകയാണ് ദില്ലി പൊലീസ്.
undefined
undefined
പിടിച്ചെടുത്ത 160 കിലോ കഞ്ചാവിൽ ഒരു കിലോ മാത്രമാണ് ഈ പൊലീസുകാർ രേഖകളിൽ കാണിച്ചത്. ബാക്കി 59 കിലോയും വിൽക്കുകയായിരുന്നു.
undefined
സെപ്റ്റംബർ 11 ന് ജഹാംഗീർപുരി ബി-ബ്ലോക്കിലെ ഒരു മുറിയിൽ നിന്ന് 160 കിലോഗ്രാം കഞ്ചാവ് പോലീസുകാർ അനിൽ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
undefined
undefined
സംഭവം പുറത്തായതോടെ അനിലിനെ ചോദ്യം ചെയ്യ്തതിനെ തുടർന്നാണ് ഈ നാല് പൊലീസുകാരുടെ പേരുകൾ പുറത്തു വരുന്നത്.
undefined
undefined
click me!