കര്‍ഷക പ്രക്ഷോഭം; സംസ്ഥാന അതിര്‍ത്തി കാക്കാന്‍ ദില്ലി പൊലീസിന്‍റെ അസാധാരണ സുരക്ഷ

Published : Feb 02, 2021, 03:26 PM ISTUpdated : Feb 02, 2021, 03:38 PM IST

' കർഷകരും ഗ്രാമങ്ങളും ബജറ്റിന്‍റെ ഹൃദയഭാഗത്താ'ണെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് പാര്‍ലമെന്‍റിലെ ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസിന്‍റെ പ്രവര്‍ത്തി കണ്ടാല്‍ കര്‍ഷകര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണോയെന്ന് തോന്നുക സ്വാഭാവികം. അത്രയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളൊടെയാണ് ദില്ലി, യുപി, ഹരിയാന പൊലീസുകള്‍ കര്‍ഷകരെ കാണുന്നതെന്ന് ദില്ലി അതിര്‍ത്തികളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണിച്ചുതരുന്നു. രാജ്യ തലസ്ഥാനത്ത് അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് ദില്ലി പൊലീസിന്‍റെ വിശദീകരണം. ദില്ലി അതിര്‍ത്തിയിലേക്ക് കര്‍ഷകരോ കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരോ കടന്ന് ചെല്ലാതിരിക്കാനായി റോഡുകളിലെല്ലാം മുള്ളുവേലികളും ഇരുമ്പ് കമ്പികൊണ്ട് പണിതെടുത്ത അള്ളുകളും കോണ്‍ക്രീറ്റ് സ്ലാബുകളും ബാരിക്കേഡുകളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ഇതൊന്നും പോരാതെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ ട്രയിനുകളും വഴിതിരിച്ചുവിടുകയാണ്. എന്നാല്‍, സാങ്കേതിക പ്രശ്നം മൂലമാണ് ട്രയിനുകള്‍ വഴിതിരിച്ചുവിടന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ദില്ലിയിലേക്കുള്ള ട്രയിനുകള്‍ എന്ത് സാങ്കേതികതയുടെ പേരിലാണ് വഴിതിരിച്ച് വിട്ടതെന്ന് വിശദീകരിക്കാന്‍ റെയില്‍വേ തയ്യാറായില്ല.   കര്‍ഷക പ്രക്ഷോഭത്തെ നേരിടാനായി ദില്ലി അതിര്‍ത്തി അടക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്ന ദില്ലി പൊലീസ്    All the Hurdles as yet have Failed to dampen the Spirit of #Farmers these Concrete Barricades would Fail too 👍 #FencingLikeChinaPak pic.twitter.com/EnD4Ah12VL — Aarti (@aartic02) February 2, 2021 Be afraid China, be very afraid! pic.twitter.com/fxePjkIyLi — AAP (@AamAadmiParty) February 2, 2021

PREV
127
കര്‍ഷക പ്രക്ഷോഭം; സംസ്ഥാന അതിര്‍ത്തി കാക്കാന്‍ ദില്ലി പൊലീസിന്‍റെ അസാധാരണ സുരക്ഷ

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക റാലിക്കിടെ ഒരു വിഭാഗം കര്‍ഷകര്‍ ചെങ്കൊട്ടയിലെത്തി കര്‍ഷക സംഘടനയുടെ പതാകയും സിഖ് മത പതാകയും ഉയര്‍ത്തിയത് ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെ കര്‍ഷകരുമായുള്ള ചര്‍ച്ചകളെല്ലാം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. 

227

69 -ാം ദിവസമാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതിനിടെ 12 തവണയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക )

327

ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരിക്കല്‍ പോലും നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച ഉറപ്പ് നല്‍കിയില്ല. പകരം ചില ചെറിയ ഭേദഗതികള്‍ മാത്രമാണ് നരേന്ദ്ര സിംഗ് തോമര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി മുന്നോട്ട് വച്ചത്. 

427

എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒന്നിനോടും യോജിക്കില്ലെന്നും കര്‍ഷകര്‍ തിരിച്ചടിച്ചതോടെ കേന്ദ്രസര്‍ക്കാറിന് പ്രതിരോധത്തിലേക്ക് നീങ്ങേണ്ടിവന്നു. 

527

ഇതിനിടെയാണ് റിപ്പബ്ലിക് ദിന പരേഡില്‍ ബിജെപി അനുഭാവികൂടിയായിരുന്ന ദീപ് സിദ്ദു എന്ന പഞ്ചാബി യുവ നടന്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ച് വിട്ടത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ പ്രശ്നം ഉന്നയിച്ച് കര്‍ഷകര്‍ക്കെതിരെ തിരിയുകയായിരുന്നു.

627

ഇടവേളകള്‍ക്ക് ശേഷം ഇന്നാണ് പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ പുനരാരംഭിച്ചത്.   കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പ്രക്ഷോഭം ഉയര്‍ത്തി. പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യസഭ മൂന്ന് തവണ നിര്‍ത്തിവച്ചു.

727

ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുക, ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്ക എന്നീ ആവശ്യങ്ങള്‍ പ്രതിപക്ഷ എംപിമാര്‍  ആവശ്യപ്പെട്ടു. 

827

അതേ സമയം ദില്ലി അതിര്‍ത്തിയായ ഗാസിയാബാദ്, സിംഗു, തിക്രിത് എന്നിവിടങ്ങളില്‍ രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ കിടങ്ങുകള്‍ കുഴിച്ചും മീറ്ററുകളോളം ബാരിക്കേടുകള്‍ ഉയര്‍ത്തിയും സായുധ അര്‍ദ്ധ സൈനീക, പൊലീസ് വിഭാഗങ്ങളെ അണിനിരത്തിയും കര്‍ഷകര്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ ഇത് ഇന്ത്യാ - പാക് അതിര്‍ത്തിയോ അതോ ദില്ലി അതിര്‍ത്തിയോ എന്നാണ് ചോദിക്കുന്നത്.

927

സമരഭൂമിയിലേക്ക് പുറത്ത് നിന്ന് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനായി പൊലീസ് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ട്രാക്ടര്‍ റാലിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് സമരഭൂമി ഒഴിഞ്ഞ് പോകാന്‍ കര്‍ഷകരോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

1027

ഇതിനിടെ കര്‍ഷക നേതാവ് രാഗേഷ് ടിക്കായത്ത് വികാരനിര്‍ഭരമായി സംസാരിച്ചതോടെ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലേക്ക് ഒഴുകി. 

1127

കര്‍ഷകരുടെ ഒഴുക്ക് തടയാനായി ദേശീയ പാത വെട്ടിപൊളിച്ച് പണിത വലിയ കിടങ്ങുകള്‍ക്ക് പുറമേ മുള്‍ക്കമ്പി കൊണ്ടുള്ള തടസങ്ങള്‍, കൂര്‍പ്പിച്ചെടുത്ത രണ്ട് അടിയുള്ള നീളമുള്ള ഇരുമ്പ് കമ്പികള്‍ അള്ള് പോലെ പണിത് റോഡില്‍ സിമന്‍റ് ചെയ്ത് പാകിയിരിക്കുന്നു.

1227

കൂടാതെ ബാരിക്കേടുകള്‍, കോണ്‍ക്രീറ്റ് ബാരിക്കേടുകള്‍, ജലപീരങ്കി,  ഇതിനൊക്കെ പുറമേ സായുധരായ അര്‍ദ്ധസൈനീക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്മാരും സായുധരായ ദില്ലി പൊലീസും ദില്ലി അതിര്‍ത്തികളില്‍ രാത്രിയും പകലും കാവല്‍ കിടക്കുകയാണ്. 

1327

റോഡില്‍ കോണ്‍ക്രീറ്റ് ബാരികേഡുകള്‍ക്ക് പുറമേ വലിയ തോതില്‍ കോണ്‍ക്രീറ്റ് മിശ്രിതം റോഡുകളിലൊഴിച്ച് വലിയ മതിലുകളും ദില്ലി പൊലീസ് പണിതിട്ടുണ്ട്. കൂടാതെ ഒരു ഭാഗത്ത് കേന്ദ്ര സേന, മറുഭാഗത്ത് ദില്ലി പൊലീസ് എന്നിങ്ങനെയാണ് സുരക്ഷാ ക്രമീകരണം. ഇതിനെല്ലാം പുറമെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പൊലീസ് ലാത്തിക്ക് പകരം വാളും പരിചയും പോലുള്ള ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങളുമായാണ് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്നത്. 

1427

ഉത്തര്‍പ്രദേശില്‍ നിന്ന് ഗാസിപ്പൂരിലേക്കുള്ള പാതയില്‍ ഇരുമ്പ് ദണ്ഡുകള്‍ സ്ഥാപിച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് കര്‍ഷകരെ തടയുന്നത്. ദില്ലി - മീററ്റ് അതിര്‍ത്തിയില്‍ കൂര്‍പ്പിച്ചെടുത്ത ഇരുമ്പു കമ്പികള്‍ റോഡുകളില്‍ പാകി. ട്രാക്ടറുകള്‍ ഇതുവഴി കടക്കാതിരിക്കാനാണ് പൊലീസ് ശ്രമം. ദില്ലി അതിര്‍ത്തിയായ ഗാസിപ്പൂരിലേക്ക് ട്രാക്ടര്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. 

1527

പ്രക്ഷോഭ ഭൂമിയിലേക്കുള്ള കര്‍ഷകരുടെ ഒഴുക്ക് തുടര്‍ന്നാല്‍ അത് കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ഇത് തടയാനായി ത്രിതല സുരക്ഷയാണ് ദില്ലി, ഹരിയാന, ഉത്തര്‍ പ്രദേശ് പൊലീസിന്‍റെ കൂട്ടായ ശ്രമത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 

1627

കര്‍ഷകരുടെ ദില്ലിയിലേക്കുള്ള എല്ലാ വഴികളും അടയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം എന്ന് വേണം കരുതാന്‍. കാരണം, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യതലസ്ഥാനമായ ദില്ലിയിലേക്കുള്ള എല്ലാ ട്രയിന്‍ സര്‍വ്വീസുകളും റെയില്‍ വേ വഴിതിരിച്ച് വിട്ടു. ലോക്കല്‍ ട്രയിനുകളെല്ലാം റദ്ദാക്കി.

1727

പഞ്ചാബിലെ റോത്തക്കില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ട ട്രയില്‍ റെവാഡിയിലേക്ക് വഴിതിരിച്ച് വിട്ടു. പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ഈ ട്രയിനില്‍ ദില്ലിക്ക് വരികയായിരുന്നുവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 

1827

രാജസ്ഥാനില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഒരു ട്രയിന്‍ ഹരിയാനയിലെ ബഹര്‍ദൂഘട്ടില്‍ യാത്ര അവസാനിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും വരുന്ന ട്രയിനുകളൊന്നും ദില്ലി അതിര്‍ത്തി കടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1927

കര്‍ഷകരോ കാര്‍ഷിക പ്രക്ഷോഭത്തോട് അനുഭാവമുള്ളവരോ ദില്ലി അതിര്‍ത്തി കടക്കാതിരിക്കാനാണ് ഇത്രയും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദില്ലി പൊലീസ് അതിര്‍ത്തികളില്‍ കാവല്‍ കിടക്കുമ്പോള്‍ വരുന്ന ശനിയാഴ്ച (6 ന്) രാജ്യവ്യാപകമായി റോഡുകള്‍ തടയുമെന്ന് കര്‍ഷക സംഘടനകളും അറിയിച്ചു. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് രാജ്യവ്യാപകമായി വഴിതടയൽ സമരം.

2027

ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നൂറുകണക്കിന് കര്‍ഷകരെ കാണാതൈയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി കര്‍ഷകര്‍ തന്നെ സ്വന്തം നിലയില്‍ ഹെല്‍പ്പ് ലൈന്‍ ഡെസ്ക് തുറന്നു. എന്നാല്‍ ഇതുസംബന്ധിച്ച കര്‍ഷകരുടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ദില്ലി പൊലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.

2127

അതിനിടെ ട്രാക്ടര്‍ റാലിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 300 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ് പറയുന്നു. പരിക്കേറ്റ പൊലീസുകാര്‍ക്ക്  25,000 രൂപ മുതല്‍ 10,000 രൂപ വരെ ധനസഹായവും ദില്ലി പൊലീസ് പ്രഖ്യാപിച്ചു. 

2227

കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍ 250 ഓളം ട്വീറ്റുകളും അത്രതന്നെ, ട്വിറ്റര്‍ അക്കൌണ്ടുകളും ബ്ലോക്ക് ചെയ്തെന്ന്  വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ അക്കൌണ്ടുകളെല്ലാം കര്‍ഷക സമരത്തെ അനുകൂലിക്കുന്നുവെന്നായിരുന്നു പ്രശ്നമായി പറഞ്ഞിരുന്നത്. 

2327

എന്നാല്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ ട്വിറ്റര്‍ വിലക്ക് നീക്കി.  കാരവാന്‍ മാഗസിന്‍, കിസാന്‍ ഏക്താ മോര്‍ച്ച, ആദിവാസി നേതാവ് ഹന്‍സരാജ് മീന, സിപിഎം നേതാവ് മുഹമ്മദ് സലീം, കര്‍ഷക സംഘടനാ ബികെയു ഏക്താ ഉഗ്രാഹന്‍, ട്രാക്ടര്‍ ടു ട്വിറ്റര്‍ എന്നീ അക്കൌണ്ടുകളും വിലക്കിയിരുന്നു. 

2427

ട്രാക്ടര്‍ റാലിക്ക് പുറമേ, ഗാസിപ്പൂര്‍ അതിര്‍ത്തിയിലെ വൈദ്യുതി , ജല വിതരണങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ ജലത്തിനായി സമരക്കാര്‍ വലഞ്ഞപ്പോള്‍ ദില്ലി സര്‍ക്കാറാണ് സമരസ്ഥലങ്ങളില്‍ ജലമെത്തിച്ച് കൊടുത്തത്. 

2527

കൂടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് സംവിധാനത്തിനും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. സമരഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തേക്ക് പോകാതിരിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

2627

എന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഹിന്ദു, മുസ്ലീം ആരാധനാലയങ്ങള്‍ തങ്ങളുടെ ഉച്ചഭാഷണികള്‍ കര്‍ഷകര്‍ക്കായി വിട്ടുകൊടുത്തു. ഇതിലൂടെ വിളിച്ച് പറഞ്ഞാണ് ഇപ്പോള്‍ സമരഭൂമിയിലെ വാര്‍ത്തകള്‍ സമരഭൂമിക്ക് പുറത്തുള്ള കര്‍ഷകരെ അറിയിക്കുന്നത്. 

2727

ഒരു ഭാഗത്ത് രാജ്യത്തെ സര്‍വ്വസംവിധാനത്തെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, സാധാരണക്കാരായ കര്‍ഷകര്‍ തങ്ങളുടെ സര്‍വ്വവും ജീവനടക്കം ബലിക്കൊടുക്കാന്‍ തയ്യാറായി സമരഭൂമിയില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയാണ്. നാളെ കര്‍ഷക സമരം 70 -ാം ദിവസത്തിലേക്ക് കടക്കും. 

click me!

Recommended Stories