ഉഗ്രരൂപം പൂണ്ട് ഉംപുണ്‍; 123 കി.മി വേഗത്തില്‍ ആഞ്ഞടിക്കുന്നു, 5000 വീടുകള്‍ തകര്‍ന്നു, മരണം അഞ്ചായി

First Published May 20, 2020, 9:10 PM IST

ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.

ബംഗാളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മിക്ക ഇടത്തും വാർത്ത‍ വിനിമയ ബന്ധങ്ങൾ താറുമാറായിട്ടുണ്ട്. കൊൽക്കൊത്ത യിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി.

അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ഉംപുണ്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ വീശിയടിച്ചത് കൊല്‍ക്കത്തിയിലാണ്. ഇവിടെ 123 കിലോമീറ്റര്‍ വേഗത 7.20 ന് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 185 കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്

ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു.ബംഗാളില്‍ മൂന്നുപേര്‍ക്കുംഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ്മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.
undefined
അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്
undefined
പശ്ചിമ ബംഗാളിലെ ദിഗയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഉംപുണ്‍ കരതൊട്ടത്. വരും മണിക്കൂറുകള്‍ നിര്‍ണായകമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്
undefined
ഉംപുണ്‍ ചുഴലിക്കാറ്റില്‍ അയ്യായിരത്തിലേറെ വീടുകള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍
undefined
ബംഗാളില്‍ നാലു ലക്ഷം പേരെയും ഒഡീഷയില്‍ ഒന്നര ലക്ഷം പേരെയും ഒഴിപ്പിച്ചെന്നാണ് കണക്ക്
undefined
ഉംപുണ്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ വീശിയടിച്ചത് കൊല്‍ക്കത്തിയിലാണ്. ഇവിടെ 123 കിലോമീറ്റര്‍ വേഗത 7.20 ന് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്
undefined
ഉംപുണ്‍ 185 കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
undefined
ഫര്‍ഗനാസ്, ഹൗറ, കൊല്‍ക്കത്ത ജില്ലകളിലാണ് കനത്തനാശം ഉണ്ടാകാന്‍ സാധ്യതയുള്ളത്
undefined
വ്യാഴായ്ച ഉച്ചയോടെ മാത്രമേ കാറ്റിന്‍റെ വേഗം കുറയു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍
undefined
ഒഡീഷയുടെ തീര പ്രദേശങ്ങളിലും പശ്ചിമ ബംഗാളിലും കനത്ത മഴ തുടരുകയാണ്
undefined
ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ഇരു സംസ്ഥാനളിലുമായി വിന്യസിപ്പിച്ചിട്ടുള്ളത്
undefined
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ർ നിന്നുള്ള അവശ്യ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്, മേല്‍പ്പാലങ്ങളടച്ചു
undefined
കൊൽക്കത്ത നഗരം അതീവ ജാ​ഗ്രതയിലാണ്
undefined
മരംവീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി
undefined
മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു
undefined
പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറിയത്
undefined
ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി
undefined
ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്
undefined
രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്
undefined
ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറൻ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു
undefined
undefined
undefined
undefined
undefined
undefined
കാറ്റിന്‍റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും
undefined
undefined
അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!