കശ്മീരിനെ മൂടി ഹിമപാതം; മരണ സംഖ്യയേറുന്നു

First Published Jan 17, 2020, 3:53 PM IST

കനത്ത മ‌ഞ്ഞ് വീഴ്ചയില്‍ ജമ്മു-ശ്രീനഗർ ദേശീയപാത ഉൾപ്പെടെ കശ്മീരിലെ നിരവധി റോഡുകൾ തടഞ്ഞു. വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ചയും കനത്ത മഞ്ഞ് വീഴുച്ചയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കശ്മീർ താഴ്‌വരയിൽ രാത്രിയിൽ പൂജ്യ താപനിലയാണ് രേഖപ്പെടുത്തിയത്. 3,000 ദേശീയ ട്രക്കുകളും 84 ലൈറ്റ് മോട്ടോർ വാഹനങ്ങളും ദേശീയപാതയിൽ കുടുങ്ങിയതായി അധികൃതര്‍ പറഞ്ഞു. ജമ്മു-ശ്രീനഗർ ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ദിഗ്ഡോളിൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി.  കാണാം കശ്മീരിലെ ഹിമപാതക്കാഴ്ചകള്‍.

undefined
ജമ്മുകശ്മീരില്‍ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഇതിനകം മരിച്ചു.
undefined
വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‍വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.
undefined
undefined
കുപ്‍വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.
undefined
undefined
അതേസമയം മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ രണ്ട് സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു.
undefined
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത ഹിമപാതത്തെത്തുടര്‍ന്ന് സോന്മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടത്.
undefined
രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് നാട്ടുകാരെ രക്ഷപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
undefined
രാസ്പൂരില്‍ ഒന്നില്‍ അധികം തവണ മഞ്ഞിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്‍മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
undefined
കഴിഞ്ഞയാഴ്‍ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.
undefined
ഇതിനിടെ ജമ്മു കശ്മീരിലുണ്ടായ ഹിമപാതത്തില്‍പ്പെട്ട് ഒരു സൈനികനും മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്നലെ രാവിലെയാണ് സംഭവം.
undefined
നാല് പേരടങ്ങിയ ജവാന്‍മാരുടെ സംഘം മഞ്ഞില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മഞ്ഞിനടിയില്‍ മറ്റു മൂന്ന് പേരേയും രക്ഷപ്പെടുത്തി.
undefined
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. മേഖലയിലെ ഗതാഗതസംവിധാനത്തെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിരുന്നു,
undefined
കഴിഞ്ഞ ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചിരുന്നു.
undefined
വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‍വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്‍വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.
undefined
ഇതിനിടെ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടയില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥയാണ് പന്ത്രണ്ടുകാരി സമീന ബിബിക്ക് പറയാനുള്ളത്.
undefined
പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ ശേഷമാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാക് അധിനിവേശ കശ്മീരിലാണ് സംഭവം.
undefined
സമീന ബിബി എന്ന പന്ത്രണ്ടുകാരിയാണ് വീടിന് സമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയത്. വീടിന്‍റെ ഷെഡിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞ് വീണതോടെ സമീന ഇതിനുള്ളില്‍പ്പെടുകയായിരുന്നു.
undefined
മഞ്ഞ് വീഴ്ച കനത്തതോടെ വീട്ടിലെ അംഗങ്ങള്‍ തീ കായുന്നതിന് ഇടയിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. നിമിഷ നേരത്തിനുള്ളില്‍ എല്ലാവരും മഞ്ഞിനടിയിലായി. കുടുംബാംഗങ്ങളില്‍ പലരും പല ഭാഗത്തായി ചിതറിപ്പോയി.
undefined
സമീന ബിബിയുടെ മേല്‍ ഒരു ഷീറ്റ് വീണു. കാലിന് അസഹ്യമായ വേദന തോന്നി. ഷീറ്റ് തള്ളിമാറ്റാന്‍ ശ്രമിച്ചിട്ട് നടന്നില്ല.
undefined
ആരെങ്കിലും തേടി വരുമെന്ന പ്രതീക്ഷയില്‍ സഹായത്തിനായി ഉറക്കെ വിളിച്ചുകൊണ്ടിരുന്നു- സാമിന അന്തര്‍ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
undefined
undefined
കാലൊടിഞ്ഞ് വായില്‍ നിന്ന് രക്തം ഒഴുകി അവശ നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ മഞ്ഞിനടിയില്‍ നിന്ന് കണ്ടെത്തിയത്.
undefined
സാമിനയുടെ അമ്മയെ മാത്രമാണ് ഇതിനോടകം മഞ്ഞിടിച്ചില്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. മുസാഫറബാദിലെ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലാണ് പെണ്‍കുട്ടിയുള്ളത്.
undefined
കഴിഞ്ഞ ദിവസങ്ങളില്‍ നീലം താഴ്വരയിലുണ്ടായ മണ്ണിടിച്ചിലിലും മഞ്ഞിടിച്ചിലും ഏകദേശം 74 പേര്‍ മരിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
undefined
undefined
ഹിമാലയന്‍ മേഖലയിലുള്ള ഇവിടങ്ങളില്‍ കാലവസ്ഥാ വ്യതിയാനം രൂക്ഷമായി പ്രതിഫലിക്കാറുണ്ടെങ്കിലും അടുത്ത് കാലത്ത് നേരിട്ടതില്‍ വച്ച് ഏറ്റവും രൂക്ഷമാണ് താഴ്‍വരയിലെ സാഹചര്യം.
undefined
undefined
undefined
undefined
click me!