അതേസമയം, ലഖിംപുരിലേക്ക് പോകാൻ ശ്രമിച്ച പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിനെയും മൂന്ന് പഞ്ചാബ് മന്ത്രിമാരെയും സഹറൻപുരിൽ വച്ച് യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേ തുടര്‍ന്ന് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്‍റെ വിട്ടീല്‍ സിദ്ദുവും പഞ്ചാബില്‍ നിന്നുള്ള മന്ത്രിമാരും അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു.