പണം, മദ്യം, മയക്കുമരുന്ന്; തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചത് 8889 കോടിയുടെ വസ്തുക്കള്‍

Published : May 19, 2024, 09:24 AM ISTUpdated : May 19, 2024, 09:30 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വൻ പണമൊഴുക്കും സൗജന്യങ്ങളുടെ കുത്തൊഴുക്കുമുണ്ടായി എന്ന് കണക്കുകള്‍. ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടി രൂപയുടെ വസ്തുക്കള്‍ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സൗജന്യങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. 

PREV
15
പണം, മദ്യം, മയക്കുമരുന്ന്; തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചത് 8889 കോടിയുടെ വസ്തുക്കള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. പണമായി മാത്രം 849 കോടി രൂപ പിടികൂടി. 
 

25

ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1461 കോടിയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് നിന്നും മാത്രം പിടികൂടിയത്. 
 

35

114 കോടി രൂപയുടെ കറന്‍സി പിടിച്ചെടുത്ത തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് എന്നാണ് കണക്കുകള്‍

45

3958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തില്‍ നിന്ന് 97.62 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. 
 

55

മാർച്ച് 1 മുതല്‍ മെയ് 18 വരെയുള്ള കണക്കുകളാണിത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ 3475 കോടിയുടെ സാധനങ്ങളായിരുന്നു പിടിച്ചെടുത്തിരുന്നത്.

click me!

Recommended Stories