പള്ളീലച്ചനും ടിപ്പുവിന്‍റെ പടയോട്ടങ്ങളും ; കാണാം ട്രോളുകള്‍

First Published Feb 2, 2020, 1:22 PM IST


ചരിത്രത്തിലാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യം, അതിനി കാപ്പിപ്പൊടി അച്ചനായായും തീവ്രവലത് പക്ഷമായാലും ശരി. ടിപ്പു സുല്‍ത്താനാണ് വിഷയം. ടിപ്പു കേരളത്തിലോട്ട് പടയോട്ടം നയിച്ചു. തിരുവിതാംകൂറ് എത്തുന്നതിന് മുമ്പ് കാലാവസ്ഥാ മേശമായതിനെ തുടര്‍ന്ന് തിരിച്ചു പോയി. അത് ചരിത്രം. ശത്രുരാജ്യം ആക്രമിക്കുമ്പോള്‍ യുദ്ധ നീതി പുലര്‍ത്തിയ (അങ്ങനെയൊന്നുണ്ടെങ്കില്‍) രാജ്യമോ രാജാക്കന്മാരോ ഒരിക്കലും യുദ്ധം വിജയിക്കില്ലെന്നത് യാഥാര്‍ത്ഥ്യം. കൊല്ലുക , കൊള്ളയടിക്കുക എന്നത് മാത്രമാണ് യുദ്ധമുഖത്തെ ഏകതന്ത്രം. എന്നാലിപ്പോള്‍ ടിപ്പു സുല്‍ത്താല്‍ മനസാവാചാ അറിയാത്ത കാര്യങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. അതും 1766 - 1792 വരെ പല സമയങ്ങളിലായി നടന്ന മൈസൂരിന്‍റെ കേരളം അക്രമണമാണ് വിഷയം. ദൈവശാസ്ത്രം പഠിച്ചയാള്‍ക്ക് ചരിത്രബോധം വേണ്ടെന്നാണ് വെപ്പെങ്കിലും അല്‍പമെങ്കിലും ആകാമെന്ന് ട്രോളന്മാരുടെ ഒരിത്. ടിപ്പു കേരളത്തില്‍ നീണ്ട റോഡുകള്‍ വെട്ടി ഗതാഗതം പരിഷ്കരിച്ചതും സുല്‍ത്താന്‍ തോട് പണിതതും, നികുതി ഏകീകരിച്ചതും, ജാതി നികുതികള്‍ നിര്‍ത്തലാക്കിയതും ഇന്നത്തെ ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മാഞ്ഞുപോകുന്ന അത്ഭുതക്കാഴ്ചയുടെ തുടര്‍ച്ച കൂടിയാണിത്. കൈയില്‍ നിന്ന് പോയ ടിപ്പു കത്തികയറുന്നത് കണ്ട് അച്ചന്‍ മാപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനകം ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടന്നു. കാണാം ഫാ.പുത്തന്‍പുരയ്ക്കല്‍ എന്ന കാപ്പിപ്പൊടി അച്ചനും ട്രോളുകളും. 

ട്രോള്‍ കടപ്പാട് : Aman Rono Aman, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Deepthi Joseph‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Mohammed Shareef , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Jenu Johny‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Mohammed Shareef , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Athul N S Neelamkavil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Joe Thomas‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Neeraj Oldmonks M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Nikhil N K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Nikhil N K‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Rajesh K R Raj‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Sreejith R Mohan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Thomas P Devassy‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Nikhil N K‎Troll , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : അഭിമന്യു അപ്പു‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Subin Thandassery‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
click me!