ജി20 ഉച്ചകോടി വെറും സമ്മേളനം അല്ല; ഇന്ത്യക്ക് ലഭിക്കുക വന്‍ നേട്ടങ്ങള്‍

Published : Sep 07, 2023, 02:57 PM ISTUpdated : Sep 07, 2023, 03:03 PM IST

ലോകത്തെ കരുത്തുറ്റ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നേട്ടങ്ങള്‍. ആഗോളതലത്തില്‍ ഇന്ത്യ വന്‍കിട രാജ്യങ്ങള്‍ക്കൊപ്പം നയരൂപീകരണത്തില്‍ നിര്‍ണായക ഭാഗവാക്കായി ഇതിലൂടെ മാറുമ്പോള്‍ നയതന്ത്രപരമായി ഏറെ മേന്‍മകളാണ് ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത്. 

PREV
19
ജി20 ഉച്ചകോടി വെറും സമ്മേളനം അല്ല; ഇന്ത്യക്ക് ലഭിക്കുക വന്‍ നേട്ടങ്ങള്‍

സെപ്‌റ്റംബര്‍ 9, 10 തിയതികളിലായാണ് ജി20 ഉച്ചകോടി ദില്ലിയില്‍ നടക്കുന്നത്. ഉച്ചകോടിക്കെത്തുന്ന ലോക നേതാക്കളെ സ്വീകരിക്കാന്‍ ഡല്‍ഹി ഒരുങ്ങിക്കഴിഞ്ഞു. ദില്ലിയില്‍ നടക്കുന്ന 18-ാംമത് ജി20 ഉച്ചകോടിയില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.

29

അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ജി20യില്‍ പങ്കെടുക്കുന്നുണ്ട്.
 

39

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി റിഷി സുനക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജാപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തുടങ്ങിയവരാണ് ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രങ്ങള്‍. 

49

യുഎഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലെ നേതാക്കളെ പ്രത്യേക അതിഥികളായി ദില്ലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിക്കെത്തില്ല.

59

അടിസ്ഥാനപരമായി ആഗോള സാമ്പത്തിക സഹകരണത്തിനുള്ള കൂട്ടായ്മയാണ് ജി20. സുപ്രധാന ആഗോള സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലുമെല്ലാം ജി20 നിര്‍ണായക പങ്കുവഹിക്കുന്നു. 

69

ജി20 ഉച്ചകോടിയിലൂടെ ഏറെ നേട്ടങ്ങള്‍ ഇന്ത്യക്കുണ്ട്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയെന്നത് ആദരവിനൊപ്പം ഓരോ അംഗ രാജ്യത്തിന്‍റേയും ഉത്തരവാദിത്വം കൂടിയാണ്. വൈവിധ്യം, സംസ്‌കാരം തുടങ്ങിയ രാജ്യത്തിന്‍റെ പ്രത്യേകതകള്‍ പരമാവധി ആഗോള ശ്രദ്ധയിലെത്തിക്കുന്നതിനായിരിക്കും ജി20 ഉച്ചകോടിയെ ഇന്ത്യ പ്രധാനമായും ഉപയോഗപ്പെടുത്തുക. 

79

നയതന്ത്ര തലത്തിലുള്ള ഇന്ത്യയുടെ സ്വാധീനവും ബന്ധവും കൂടുതല്‍ ശക്തിപ്പെടാന്‍ ജി20 സഹായിക്കും എന്നത് വലിയ മേന്‍മയാണ്. അതിഥികളായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും അംഗങ്ങളല്ലാത്ത മറ്റു രാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിച്ചത് ഇന്ത്യയുടെ നയതന്ത്ര സ്വാധീനമുയര്‍ത്തും എന്ന് കണക്കുകൂട്ടപ്പെടുന്നു. 

89

വികസനം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിവിധ വിഷയങ്ങളിലും സുപ്രധാന സാമ്പത്തിക വിഷയങ്ങളിലും ആഗോള അജണ്ട രൂപം നല്‍കുന്നതില്‍ ഉച്ചകോടിയിലൂടെ ഇന്ത്യക്ക് സുപ്രധാന പങ്കുവഹിക്കാനാകും. ഇങ്ങനെ ആഗോളതലത്തിലുള്ള വലിയ സാധ്യതയാണ് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്.
 

99

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാവായി പ്രതിഷ്ഠിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളും ജി20 ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളില്‍ ഒളിഞ്ഞിരിപ്പുള്ളതായി കാണാം. 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മനസില്‍ കണ്ടാണ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ജി20 ഉച്ചകോടി ഇപ്പോള്‍ സംഘടിപ്പിക്കുന്നത് എന്ന വിമര്‍ശനമുണ്ട്.  

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories