വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരം; ചിത്രങ്ങള്‍ കാണാം

First Published Jun 19, 2020, 12:17 PM IST

കൊവിഡ്19 എന്ന പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗാണു ലോകം മുഴുവനും വ്യാപിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ലോകത്തെ മുഴുവനും നിശ്ചലമാക്കിയ വൈറസിന്‍റെ ഉറവിട കേന്ദ്രമായിരുന്നിട്ടും ചൈന സ്വന്തം അയല്‍രാജ്യങ്ങളെ അക്രമിക്കുന്ന സ്വഭാവത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരേ സമയം സ്വന്തം നിലയിലും അതേ സമയത്ത് തന്നെ വിധേയ രാജ്യങ്ങളായ പാകിസ്ഥാനെയും നേപ്പാളിനെയും ഉപയോഗിച്ചും ചൈന ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധത്തിലാണ്. 

സ്വന്തമല്ലാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വര സ്വന്തമാക്കിയാല്‍ ഭാവിയില്‍,  ഏഷ്യ, യൂറോപ് വന്‍കരകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പഴയ സില്‍ക്ക് റൂട്ടിലേക്കുള്ള ഇന്ത്യയുടെ നിരീക്ഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചൈനയ്ക്കറിയാം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുല്‍വാന്‍ താഴ്വരയിലേക്ക് ചൈനയുടെ കൈയേറ്റം. 

ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്‍മാരെയായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിച്ച കരാറുകളെ അനുസരിച്ച് ആയുധം ഉപയോഗിക്കാതെ ചൈനീസ് കടന്നുകയറ്റത്തെ തടയാന്‍ ചെന്ന ഇന്ത്യന്‍ സൈനീകരെ ചൈന നേരിട്ടത് കമ്പിവടികളും ആണിയും കൂര്‍ത്ത് കമ്പികള്‍ തറപ്പിച്ച വടികളും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ചായിരുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് മാത്രം കഴിയുന്ന തരത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്ക് നേരെ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ട ധീരജവന്‍മാര്‍ക്ക്, മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയിലും രാജ്യം ഔദ്ധ്യോഗിക ബഹുമതികളോടെ യാത്രാമൊഴി ചൊല്ലി.

ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുണ്ടായ അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബി. സന്തോഷ് ബാബുവിന്‍റെ മൃതദേഹം സൂര്യപേട്ടിലെ ജന്മനാട്ടിലേക്ക് സംസ്കാര ചടങ്ങിനായി ഇന്ത്യൻ സൈനികർ കൊണ്ടുവരുന്നു.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബി. സന്തോഷ് ബാബുവിന് ബന്ധുക്കളും സൈനികരും ആദരാഞ്ജലി അർപ്പിക്കുന്നു.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികനായ സത്നം സിങ്ങിന്‍റെ ഭാര്യ ജസ്വീന്ദർ കൗറിനെ ഗുരുദാസ്പൂരിലെ ഭോജ്രാജ് ഗ്രാമത്തിലെ വീട്ടിൽ വച്ച് ബന്ധുക്കൾ ആശ്വസിപ്പിക്കുന്നു.
undefined
ബീഹാറിലെ മാനറിൽ ഔദ്ധ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്നതിന് മുമ്പ് വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികന്‍ സുനിൽ കുമാറിന് കരസേന ഉദ്യോഗസ്ഥർ ആദരാഞ്ജലി അർപ്പിക്കുന്നു.
undefined
ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സഹപ്രവർത്തകന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കുന്ന ഇന്ത്യൻ സൈനികർ.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികനായ സുനിൽ കുമാറിന്‍റെ മൃതദേഹത്തിന് മുകളിൽ സൈനികർ ഇന്ത്യൻ ദേശീയ പതാക പുതയ്ക്കുന്നു.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബി.സന്തോഷ് ബാബുവിന്‍റെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകവേ അനുഗമിക്കുന്ന ഇന്ത്യൻ ആർമി സൈനികർ.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചസത്നം സിങ്ങിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചസത്നം സിങ്ങിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍.
undefined
സത്നാം സിങ്ങിന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കുന്ന പഞ്ചാബ് പൊലീസ്.
undefined
സത്നാം സിങ്ങിന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കുന്ന അച്ഛന്‍ ജഗിര്‍ സിങ്.
undefined
സത്നാം സിങ്ങിന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കുന്ന അമ്മ കശ്മീരി കൗര്‍.
undefined
സത്നം സിങ്ങിന്‍റെ മക്കളായ സന്ദീപ് കൗറും പ്രഭ്ജോദ് സിങ്ങും പിതാവിന്‍റെ മൃതദേഹത്തിനരികെ.
undefined
സത്നാം സിങ്ങിന്‍റെ മൃതദേഹം ഔദ്ധ്യോഗീക ബഹുമതികളോടെ ദഹിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍ ജഗിര്‍ സിങ് പ്രര്‍ത്ഥനകളോടെ കൈ കൂപ്പിനില്‍ക്കുന്നു.
undefined
ഗുല്‍വാന്‍ താഴ്വാരയില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ബീഹാര്‍ റജിമെന്‍റിലെ സൈനീകര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍.
undefined
ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികനായ സുനിൽ കുമാറിന്‍റെ മൃതദേഹം ഔദ്ധ്യോഗീക ബഹുമതികളോടെ സംസ്കാരത്തിനായി കൊണ്ടുവന്നപ്പോള്‍.
undefined
ഗുല്‍വാന്‍ താഴ്വരയില്‍ ചൈനീസ് അതിക്രമത്തില്‍ വീരമൃത്യുവരിച്ച ഹവീല്‍ദാര്‍ സുനില്‍ കുമാരിന് സൈനീക ബഹുമതികളോടെ വിടനല്‍ക്കുന്നു.
undefined
ഗുല്‍വാന്‍ താഴ്വരയില്‍ ചൈനീസ് അതിക്രമത്തില്‍ വീരമൃത്യുവരിച്ച ഹവീല്‍ദാര്‍ സുനില്‍ കുമാരിന് സൈനീക ബഹുമതികളോടെ വിടനല്‍ക്കുന്നു.
undefined
ചൈനീസ് അക്രമണത്തില്‍ ഗുല്‍വാന്‍ താഴ്വാരയില്‍ വീരമൃത്യു വരിച്ചസത്നം സിങ്ങിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍. സൈനീകന്‍ നയിബ് സുബൈദാര്‍ മന്‍ദീപ് സിങ്ങിന്‍റെ മൃതദേഹം ഔദ്ധ്യോഗീക സൈനീക ബഹുമതികളോടെ സംസ്കരിക്കാനായി കൊണ്ടുപോകുന്നു.
undefined
നയിബ് സുബൈദാര്‍ മന്‍ദീപ് സിങ്ങിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആദരാജ്ഞലി അര്‍പ്പിക്കുന്ന കുടുംബാംഗങ്ങള്‍.
undefined
click me!