പ്രധാനമന്ത്രിയുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല; ദില്ലിയില്‍ സിപിഎം പ്രതിഷേധം

First Published Jun 16, 2020, 2:47 PM IST

രാജ്യത്ത് കൊറോണാവൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ സിപിഎമ്മിന്‍റെ പ്രതിഷേധം. ആദ്യഅറിയിപ്പില്‍ കേരളത്തിന് മൂന്നാമതായി സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വരുത്തുകയും കേരളത്തെ ഒഴിവാക്കി. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സംസാരിക്കാനായിരുന്നു അനുമതി നല്‍കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിന് സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്നത്. ആദായ നികുതിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് ആറുമാസത്തേക്ക് 7500 രൂപ വീതം നല്‍കണം. ആറുമാസത്തേക്ക് ഒരു വ്യക്തിക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യങ്ങളുടെ സൗജന്യ വിതരണം ചെയ്യണം. വർദ്ധിച്ച വേതനത്തോടെ എംഎന്‍ആര്‍ഈജിഎ പ്രകാരം കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ നല്‍കണം. നഗര ദരിദ്രർക്ക് തൊഴിൽ ഗ്യാരണ്ടി പദ്ധതി വിപുലീകരിക്കുക. ഉടനെ തൊഴിലില്ലാത്തവർക്ക് തൊഴിലില്ലായ്മ അലവൻസ് പ്രഖ്യാപിക്കുക. ദേശീയ സ്വത്തുക്കളുടെ കൊള്ള, പൊതുജനങ്ങളുടെ സ്വകാര്യവൽക്കരണം എന്നിവ അവസാനിപ്പിക്കുക തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്നത് നിർത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ച് ദേശവ്യാപകമായി സിപിഎം നടത്തുന്ന സമരത്തെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയത്.  ചിത്രങ്ങള്‍: അഞ്ജുരാജ്.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന് സംസാരിക്കാന്‍ അവസരം നല്‍കാത്തത്.
undefined
ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്ന് സംസാരിക്കാന്‍ അനുമതി. കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇന്ന് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അനുമതി നല്‍കി.
undefined
undefined
കേരളത്തെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം രേഖപ്പെടുത്തി.
undefined
എല്ലാം മുഖ്യമന്ത്രിമാർക്കും പറയാൻ അവസരം നല്‍കണമെന്നും എല്ലാവരെയും ഒരുമിച്ച് വിളിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
undefined
undefined
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. നേരത്തെ 21 സംസ്ഥാനങ്ങൾക്ക് ഇന്ന് സംസാരിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
undefined
ലോക്ക് ഡൗണ്‍ പിൻവലിക്കാനുള നടപടികൾ തുടങ്ങിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തുമെന്നാണ് പ്രതീക്ഷ. ചികിത്സാ സൗകര്യം കൂട്ടാനുള്ള നടപടികളും യോഗം വിലയിരുത്തും.
undefined
undefined
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3, 43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 10, 667 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
undefined
380 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി. രോഗമുക്തി നിരക്കിൽ നേരിയ വ‍ർദ്ധനവുള്ളത് ആശ്വാസമായി. 1,80,013 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
undefined
നിലവില്‍, 153178 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.
undefined
കൊവിഡ് 19 വൈറസ് ബാധയേ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് പോയപ്പോള്‍ മുതല്‍ പ്രഖ്യാപിക്കപ്പെട്ട ആരോഗ്യ അടിയന്തരാവസ്ഥയില്‍ കേന്ദ്രം ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കുന്നില്ലെന്നുള്ള ആരോപണങ്ങള്‍ മമതാ ബാനര്‍ജി അടക്കമുള്ള മുഖ്യമന്ത്രിമാര്‍ ഉയര്‍ത്തിയിരുന്നു.
undefined
click me!