മലേഷ്യയില്‍ ഭൂഗര്‍ഭ റെയില്‍വേയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 200 പേര്‍ക്ക് പരിക്ക്

First Published May 25, 2021, 3:38 PM IST

ലേഷ്യയിലെ ക്വാലാലംപൂരിലെ റെയില്‍വേ തുരങ്കത്തിൽ രണ്ട് ലൈറ്റ് റെയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം പേർക്ക് പരിക്കേറ്റു. 23 വർഷം പഴക്കമുള്ള മെട്രോ സംവിധാനത്തിന് സംഭവിച്ച ആദ്യത്തെ വലിയ അപകടമാണിത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട ഗോപുരങ്ങളിലൊന്നായ ക്വാലാലംപൂരിലെ പെട്രോനാസ് ടവേഴ്‌സിന് സമീപമുള്ള ഒരു തുരങ്കത്തിൽ പരീക്ഷണ ഓട്ടത്തിൽ 213 യാത്രക്കാരുള്ള മെട്രോ ട്രെയിൻ ഒഴിഞ്ഞ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചതായി ഗതാഗത മന്ത്രി വീ കാ സിയോംഗ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. (ചിത്രങ്ങള്‍ ഗെറ്റി)

കൂട്ടിയിടിക്കുമ്പോൾ ഒരു വണ്ടി മണിക്കൂറിൽ 20 കിലോമീറ്റർ (12.4 മൈൽ) വേഗതയിലും മറ്റൊന്ന് മണിക്കൂറിൽ 40 കിലോമീറ്ററിലും (24.8 മൈൽ) സഞ്ചരിക്കുകയായിരുന്നു.
undefined
മൂന്ന് യാത്രക്കാരുടെ നില ഗുരുതരമാണെന്നും ഇവരെ ആശുപ്രതിയിലേക്ക് മാറ്റിയതായും ഫെഡറൽ ടെറിട്ടറി മന്ത്രി അന്നുവാർ മൂസ ഇന്ന് പുലര്‍ച്ചെ ട്വീറ്റ് ചെയ്തു.
undefined
undefined
40 ലധികം പേർക്ക് ഗുരുതര പരിക്കുകളും 160 പേർക്ക് നിസാര പരിക്കുകളുമുണ്ട്. ട്രെയിന്‍ അപകടത്തില്‍ സമ്പൂർണ്ണ അന്വേഷണത്തിന് പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസിൻ ഉത്തരവിട്ടു.
undefined
ട്രെയിനുകളുടെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ നിന്ന് തെറ്റായ സന്ദേശം ലഭിച്ചതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ പറയുന്നു.
undefined
undefined
ആളില്ലാതെ വന്ന വണ്ടിയിൽ ഒരു ഡ്രൈവർ ഉണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിൻ പൂർണ്ണമായും യാന്ത്രികവും ഓപ്പറേഷൻ സെന്‍റർ വഴി നിയന്ത്രിക്കുന്നതുമായിരുന്നു.
undefined
ക്വാലാലംപൂറിനെയും ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മൂന്ന് ലൈറ്റ് റെയിൽ പാതകളിലൊന്നാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്.
undefined
undefined
ചൊവ്വാഴ്ച രാവിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രസരണ മലേഷ്യ ബെർഹാദ് പറഞ്ഞു.
undefined
കൊറോണ രോഗാണുവ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ എണ്ണം കുറച്ചെങ്കിലും മലേഷ്യന്‍ മെട്രോ സംവിധാനം പ്രതിദിനം 3,50,000 യാത്രക്കാരുമായി സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
undefined
undefined
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!