പാശ്ചാത്യരെ അപകടകാരികളായി കണ്ട കോഗികള്‍; ജൂലിയന്‍ ലെനന്‍റെ ചിത്രങ്ങള്‍ കാണാം

Published : May 22, 2021, 01:46 PM ISTUpdated : May 22, 2021, 02:12 PM IST

വടക്കൻ കൊളംബിയയിലെ സിയറ നെവാഡ ഡി സാന്താ മാർട്ട പർവതനിരകള്‍ക്കിടെ ആയിരം വർഷത്തിലേറെയായി പുറം ലോകത്തിൽ അകന്ന് ജീവിച്ചിരുന്ന ഒരു ജനവിഭാഗമാണ് കോഗികള്‍. ( കോഗു, കഗാബ എന്നിങ്ങനെയും ഇവര്‍ അറിയപ്പെടുന്നു. ). അമേരിക്കന്‍ വന്‍കര യൂറോപ്പിന് കാട്ടിക്കൊടുത്ത കൊളംബസിനും മുമ്പ അവര്‍ കൊളംമ്പിയയിലെ പര്‍വ്വതപ്രദേശത്ത് ഉണ്ടായിരുന്നു. സ്പാനിഷ് ആക്രമണത്തിന്‍റെ കാലത്തിനുമുമ്പ് തന്നെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ടൈറോണ സംസ്കാരത്തിന്‍റെ പിൻഗാമികളാണ് കോഗി. കാടുകളിൽ നിരവധി താമസയോഗ്യമായ ശിലാ ഘടനകളും അവയിലേക്കുള്ള വഴികളും നിർമ്മിച്ച ഒരു നൂതന നാഗരികതയായിരുന്നു ടൈറോണയുടെത്. 1000 വര്‍ഷത്തിലേറെയായി ഇവര്‍ മറ്റ് സമൂഹങ്ങളില്‍ നിന്നും ഒറ്റപ്പെട്ടാണ് ജീവിതം. സ്പാനിഷ് അധിനിവേശക്കാര്‍ കൊളംബിയന്‍ ദ്വീപുകളില്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ടതോടെ ഇവര്‍ മലഞ്ചരിവുകളിലേക്കും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലേക്കും കുടിയേറാന്‍ ഇവര്‍ നിര്‍ബന്ധിതരായി. പുറകെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവരെതേടിയെത്തി. ഗ്രാമവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനെ ചെയ്തും ഗ്രാമങ്ങളില്‍ പള്ളികള്‍ പണിതും പുതിയ രീതികള്‍ അവരെ പഠിപ്പിച്ചു. എന്നാല്‍ പര്‍വ്വതനിരകളില്‍ താമസിച്ചിരുന്ന കോഗികള്‍ തങ്ങളുടെ വിശ്വാസങ്ങളില്‍ തന്നെ നിലനിന്നു. ബീറ്റിൽസ് ഇതിഹാസം ജോണിന്‍റെ മകൻ ഗായകനും ഗാനരചയിതാവുമായ ജൂലിയൻ ലെന്നന്‍ പകര്‍ത്തിയ കോഗികളുടെ ചിത്രങ്ങള്‍ ഡെയ്ലിമെയിലാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.     

PREV
127
പാശ്ചാത്യരെ അപകടകാരികളായി കണ്ട കോഗികള്‍; ജൂലിയന്‍ ലെനന്‍റെ ചിത്രങ്ങള്‍ കാണാം

ഇന്നും ബാഹ്യലോകവുമായി വലിയ ബന്ധം പുലര്‍ത്താതെ ജീവിക്കുന്ന കോഗികളുടെ ജീവിതത്തിലേക്ക് ഒരു കടന്നുചെല്ലലാണ് ലെനനന്‍ കറുപ്പിലും വെളുപ്പിലും പകര്‍ത്തിയ ചിത്രങ്ങള്‍.

227

കോഗി എന്നാല്‍ "ജാഗ്വാർ" എന്നാണ് അർത്ഥമാക്കുന്നത്. കഴുത്തിൽ തൂക്കിയിടുന്ന സ്വർണ്ണ നിര്‍മ്മിത ആഭരണങ്ങള്‍ അവര്‍ നിര്‍മ്മിച്ചിരുന്നു.  പാശ്ചാത്യരെ അപകടകാരികളായാണ് കോഗികള്‍ കണ്ടിരുന്നത്. 

327
427

ഏതാണ്ട് എ ഡി 1000 മുതൽ കൊളംബിയയിലെ കരീബിയൻ തീരത്തുള്ള സിയറ നെവാഡ ഡി സാന്താ മാർട്ട പർവതത്തിലാണ് കോഗികള്‍ താമസിക്കുന്നത്.

527

പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷുകാര്‍ തെക്കനമേരിക്കന്‍ രാജ്യമായ  കൊളംബിയ പിടിച്ചടക്കിയപ്പോഴും കോഗികള്‍ അവരുടെ ഒറ്റപ്പെടൽ നിലനിർത്തി.

627
727

 20,000  മാണ് കോഗികളുടെ ഇന്നത്തെ ജനസംഖ്യയെന്ന് കരുതുന്നു. 1990 ൽ, കോഗികള്‍ പുറം ലോകവുമായി സമ്പർക്കം പുലർത്തി. പ്രധാനമായും പരിസ്ഥിതി പ്രശ്നത്തെ കുറിച്ച് പാശ്ചാത്യര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്.

827

പാശ്ചാത്യരെ അവര്‍ തങ്ങളുടെ ഇളയ സഹോദരങ്ങളായാണ് കണക്കാക്കുന്നത്. കോഗികള്‍ തങ്ങളെ ലോകത്തിന്‍റെ പുരാതന രക്ഷാധികാരികളായി സ്വയം കണക്കാക്കുകയും തങ്ങളെ മനുഷ്യവർഗത്തിന്‍റെ 'മൂത്ത സഹോദരന്മാർ' എന്ന് വിളിക്കുകയും ചെയ്യുന്നു. 'മനഃസാക്ഷി' എന്നർഥമുള്ള 'അലൂന'യെ ചുറ്റിപ്പറ്റിയാണ് അവരുടെ വിശ്വാസ സമ്പ്രദായം നിലനില്‍ക്കുന്നത്. 

927
1027

കോഗികളെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍റിക്കിടെ ചലച്ചിത്ര നിർമ്മാതാവ് അലൻ എറീറ പറഞ്ഞത് " കോഗികള്‍ വിശ്വസിക്കുന്നത് അവര്‍ സൃഷ്ടിക്കപ്പെട്ടത് സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിക്കാനാണെന്നും അവരുടെ സമൂഹം സൃഷ്ടിക്കപ്പെട്ടത് അതിന്‍റെ അടിസ്ഥാനത്തിലാണെന്നുമാണ്. എന്തിനെക്കുറിച്ചും സംസാരിക്കുമ്പോൾ അവർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വാക്കുകൾ "ചിന്തിക്കുക", "വിശകലനം ചെയ്യുക", "പരിഗണിക്കുക" എന്നർത്ഥം വരുന്ന വാക്കുകളാണ്, അത് തികച്ചും സംസ്കാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അവ ഒരർത്ഥത്തിൽ ലോകത്തോടുള്ള മാനസിക സമീപനത്തെ ബാഹ്യ സ്വാധീനത്തിൽ നിന്ന് സംരക്ഷിച്ച ഒരു ദാർശനിക കരുതലാണ്.' 

1127

പാശ്ചാത്യരെ കോഗികള്‍ അപകടകാരികളായാണ് കണുന്നത്. കാരണം പാശ്ചാത്യര്‍ക്ക് വ്യക്തമായി ചിന്തിക്കാനുള്ള കഴിവില്ല, ഒരു ആശയം ദീർഘനേരം മുറുകെ പിടിക്കാനും നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും പാശ്ചാത്യര്‍ക്ക് കഴിയില്ലെന്ന് കോഗികള്‍ കരുതുന്നതായി അലൻ എറീറ പറയുന്നു. 

1227
1327

തദ്ദേശീയ സംസ്കാരങ്ങളെ സംരക്ഷിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ദി വൈറ്റ് ഫെതർ ഫൌണ്ടേഷൻ (ടിഡബ്ല്യുഎഫ്എഫ്) സ്ഥാപകനാണ് ജൂലിയൻ ലെനന്‍ ആമസോൺ കൺസർവേഷൻ ടീമിന്‍റെ (ആക്റ്റ്) നേതൃത്വത്തിൽ 2014 ൽ കോഗി സന്ദർശിക്കാനുള്ള ഒരു യാത്രയിൽ ജൂലിയൻ ലെനനും ക്ഷണം ലഭിച്ചു.

1427

മുന്നോട്ട് പോവുകയെന്നത് അസാധ്യമാണെന്ന തരത്തിലുള്ള റോഡുകളും സായുധക്കൊള്ളക്കാരെ കുറിച്ചുള്ള വിവരങ്ങളും സൈനീക പരിശോധനകളും തങ്ങളുടെ കോഗി യാത്രയേ അസാധാരണമാക്കിയതായി ജൂലിയൻ ലെനനും പറയുന്നു. 

1527
1627

ലാപ്പ്ടോപ്പോ മൊബൈലോ എന്തിന് വാച്ച് പോലുമിലാത്ത കോഗിയിലെ കുറച്ച് ദിവസത്തെ ജീവിതം ഒരു ജീവിത കാലം പോലെയാണ് അനുഭവപ്പെട്ടതെന്ന് ജൂലിയന്‍ ലെനന്‍ പറയുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ശേഷം കോഗിയിലേക്കുള്ള യാത്രയിലൂടെ കോഗികളുമായി ഒരു ആത്മബന്ധമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 

1727

60 ലധികം വാസസ്ഥലങ്ങളും രണ്ട് തദ്ദേശീയ ആചാരപരമായ വീടുകളും ഉള്‍ക്കൊള്ളുന്നതായിരുന്നു കോഗി ഗോത്ര സമൂഹം. ഒരു പരിഭാഷകന്‍റെ സഹായത്തോടെയും അവര്‍ ഗ്രാമവാസികളുമായി ആശയവിനിമയം നടത്തി. 

1827
1927

പരമ്പരാഗതമായി സ്പാനിഷ് സംസാരിക്കാത്ത കോഗികളുടെ ഭാഷ ചിബ്ചാൻ കുടുംബത്തിൽപ്പെട്ടതാണ്.  കോഗികളുമായി ഒരു സാധാരണ ദിവസം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന്, ലെനൻ പറയുന്നു: 'എന്‍റെ ധാരണയിൽ, ഗോത്രവർഗ്ഗക്കാർ ഒരു ദിവസം പലതവണ ഒത്തുകൂടും, പ്രാദേശിക പ്രശ്നങ്ങൾ മാത്രമല്ല പ്രധാന ആഗോള പ്രശ്നങ്ങളും അവര്‍ ചർച്ചചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം അവരെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു.

2027

വനനശീകരണം ചുറ്റുമുള്ള പർവതങ്ങളിൽ ഹിമാനികളും ഹിമപാതങ്ങളും ഉരുകുന്നതിനും പതിറ്റാണ്ടുകളായി കോഗികള്‍ സാക്ഷ്യം വഹിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് അവര്‍ കൂടുതൽ ആശങ്കാകുലരാണ്. 

2127
2227

കോഗി ജനതയിൽ നിന്ന് പാശ്ചാത്യ ലോകത്തിന് എന്ത് പാഠങ്ങൾ പഠിക്കാനാകുമെന്ന ചോദ്യത്തിന്, ലെനന്‍റെ മറുപടി : 'മിക്ക തദ്ദേശീയ ഗോത്രങ്ങളും ഭൂമിയെയും അവളോടൊപ്പം താമസിക്കുന്ന മറ്റൊല്ലാത്തിനെയും ബഹുമാനിക്കുന്നതും സംരക്ഷിക്കുന്നതും ആണ്.' 

2327

സ്പാനിഷ് അധിനിവേശകര്‍ തങ്ങളില്‍ നിന്ന് തട്ടിയെടുത്ത അവരുടെ പൂർവ്വിക ഭൂമി തിരികെ വാങ്ങുക എന്ന ആശയം ഉണ്ടായിരുന്നതിനാൽ അവർക്ക് "വീട്ടിലേക്ക്" പോകാൻ കഴിയുമെന്ന് ലെനൻ പറയുന്നു.

2427

ഒരു ദിവസം വീണ്ടും അവിടേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം കാര്യങ്ങൾ ആ രാജ്യത്ത് നിന്നും കണ്ടെത്താനുണ്ട്, ഞാൻ ഭൂമിയെ മാത്രമല്ല ജനങ്ങളെയും സ്നേഹിച്ചു. ' ലെനൻ പറയുന്നു. 

2527
2627
2727

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories