Published : Apr 08, 2020, 03:14 PM ISTUpdated : May 08, 2020, 02:18 PM IST
പൂര്‍ണ്ണ ചന്ദ്രന്‍, ഭൂമിയിലേക്ക് ഏറ്റവും അടുത്തുവരുന്ന കാലത്ത് ചന്ദ്രന്‍റെ നിറത്തില്‍ ചെറിയ വ്യതിയാനങ്ങള്‍ ദൃശ്യമാകുന്നു. വെള്ളനിറത്തിന് പകരം അല്‍പം ചുവന്ന നിറത്തിലാകും ഈ അവസരത്തില്‍ ചന്ദ്രനെ കാണാന്‍ കഴിയുക. ഈ നിറവ്യത്യാസത്തോടെയുള്ള ചന്ദ്രനെ പിങ്ക് മൂണ്‍ അഥവാ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നു. മാത്രമല്ല, ഇത്തരം സൂപ്പർമൂണുകള്‍ ഏഴ് ശതമാനം വലുതും സാധാരണ പൂർണ്ണ ഉപഗ്രഹങ്ങളേക്കാൾ 15 ശതമാനം തിളക്കവുമുള്ളവയായിരിക്കും. ക്രിസ്ത്യൻ കലണ്ടറിൽ ഏപ്രില്‍ മാസത്തിലെ ആദ്യ പൂര്‍ണ്ണ ചന്ദ്രനെ ഈസ്റ്ററിനുള്ള തീയതി കണക്കാക്കാൻ ഉപയോഗിക്കുന്നതിനാൽ പാസ്ചൽ മൂണ്‍ എന്നും വിളിക്കുന്നു. പാസ്ചൽ മൂണിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റർ. ഈ വര്‍ഷം മൊത്തം നാല് സൂപ്പര്‍ മൂണുകളാണ് കാണാന്‍ കഴിയുക. കാണാം ചില സൂപ്പര്‍ മൂണ്‍ കാഴ്ചകള്‍.