Published : Mar 27, 2021, 03:21 PM ISTUpdated : Mar 27, 2021, 04:18 PM IST
ഇന്ത്യയില്‍ നിന്നെത്തിച്ച ആസ്ട്രാ സെനക്കാ വാക്സിനുപയോഗിച്ച് ഭൂട്ടാനിലെ കൊവിഡ് 19 വാക്സിനേഷന്‍ തുടങ്ങി. കൊവിഡ് മഹാമാരി കാര്യമായ രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ച ചുരുങ്ങിയ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഒരു വര്‍ഷം നീണ്ട മഹാമാരിയില്‍ 870 പേര്‍ക്കാണ് ഭൂട്ടാനില്‍ കൊവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഭൂട്ടാനിലെ എല്ലാ ജില്ലകളിലും ആദ്യ കൊവിഡ് ഡോസ് എടുത്തത് കുരങ്ങന്‍റെ വര്‍ഷത്തില്‍ ജനിച്ച മുപ്പത് വയസായ സ്ത്രീകളാണ്.
ഭൂട്ടാനില്‍ കൊവിഡ് 19 വാക്സിന്‍ വിതരണം ആരംഭിച്ചു. ഇന്ത്യയില്‍ നിന്ന് എത്തിച്ച ആസ്ട്രാ സെനക്കാ വാക്സിനാണ് ശനിയാഴ്ച ആരംഭിച്ച വാക്സിനേഷന്‍ ക്യാംപില്‍ ഉപയോഗിക്കുന്നത്.
ചിത്രത്തിന് കടപ്പാട് kuenselnews

217
ബുദ്ധ ജ്യോതിഷം അനുസരിച്ച് കുരങ്ങന്‍റെ വര്‍ഷത്തില്‍ ജനിച്ച മുപ്പത് വയസുകാരിയ്ക്കാണ് കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നല്‍കിയത്.

317
ഭൂട്ടാന് പ്രധാനമന്ത്രി കൊവിഡ് വാക്സിന്‍ എടുക്കാനെത്തിയപ്പോള്‍.

417
നിന്‍ഡ ഡേമ എന്ന മുപ്പതുകാരിയാണ് ഇപ്രകാരം ഭൂട്ടാനില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ ആള്‍. തിംപുവിലെ സ്കൂളില്‍ സജ്ജമാക്കിയ വാക്സിനേഷന്‍ ക്യാംപില്‍ നിന്നാണ് നിന്‍ഡ ഡേമ വാക്സിന്‍ സ്വീകരിച്ചത്.

517
രാജ്യ വ്യാപകമായി വാക്സിന്‍ സ്വീകരണം ലൈവായി ടെലിവിഷനിലൂടെ സംപ്രേക്ഷണവും ചെയ്തു. പ്രാര്‍ത്ഥനയിലും ആശംസയിലും ഉപയോഗിക്കുന്ന അടയാളവുമായി വാക്സിന്‍ സ്വീകരിക്കുന്ന നിന്‍ഡ ഡേമയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

617
ചിത്രത്തിന് കടപ്പാട് kuenselnews
ചിത്രത്തിന് കടപ്പാട് kuenselnews
717
മാസ്ക് ധരിച്ച നഴ്സ് നെയ് വിളക്ക് കത്തിച്ച ശേഷം ബുദ്ധമത പ്രാര്‍ത്ഥനകളോടെയാണ് വാക്സിനേഷന്‍ നടത്തിയത്.

817
കുരങ്ങന്‍റെ വര്‍ഷത്തില്‍ ജനിച്ച ആള്‍ കൂടിയാണ് ഈ നഴ്സ്. ബുദ്ധമത വിശ്വാസം അനുസരിച്ച് 12 മൃഗങ്ങളുടെ പേരിലാണ് ഓരോ വര്‍ഷവും അടയാളപ്പെടുത്തുന്നത്.

917
ചിത്രത്തിന് കടപ്പാട് kuenselnews
ചിത്രത്തിന് കടപ്പാട് kuenselnews
1017
ആട്, കോഴി, പന്നി, കുരങ്ങന്‍ എന്നിങ്ങനെ 12 മൃഗങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബുദ്ധമത വിശ്വാസം അനുസരിച്ച് കുരങ്ങന്‍റെ വര്‍ഷത്തില്‍ ജനിച്ചവര്‍ പരീക്ഷണം നടത്തുന്നവരും ഏത് ഗുരുതര പ്രശ്നവും പരിഹരിക്കുന്നവരുമാണ്.

1117
ആയിരക്കണക്കിന് പേരാണ് സ്കൂളുകളും പൊതുകെട്ടിടങ്ങളിലും സജ്ജമാക്കിയ വാക്സിനേഷന്‍ ക്യാംപുകളിലേക്ക് എത്തിയത്.

1217
ചിത്രത്തിന് കടപ്പാട് kuenselnews
ചിത്രത്തിന് കടപ്പാട് kuenselnews
1317
വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന രജിസ്ട്രേഷന്‍ ക്യാംപുകളാണ് ഇഴിടെ നടന്നത്. എട്ട് ലക്ഷം ആളുകളുള്ള ഭൂട്ടാന് 150000 ഡോസ് കൊവിഡ് വാക്സിനാണ് ലഭിച്ചിട്ടുള്ളത്.

1417
തന്‍റെ ചെറിയ ചുവട് തങ്ങളെ എല്ലാവരേയും ഈ രോഗത്തെ അതിജീവിക്കാന്‍ സഹായിക്കട്ടെയെന്നാണ് നിന്‍ഡ വാക്സിന്‍ ശേഖരിച്ച ശേഷം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

1517
ചിത്രത്തിന് കടപ്പാട് kuenselnews
ചിത്രത്തിന് കടപ്പാട് kuenselnews
1617
മഹാമാരി വ്യാപിച്ചതിന് പിന്നാലെ രാജ്യ അതിര്‍ത്തികള്‍ അടച്ചും വളരെ നേരത്തെ രോഗം കണ്ടെത്തിയും അതിര്‍ത്തികള്‍ കര്‍ശനമായി നിരീക്ഷിച്ചുമാണ് ഭൂട്ടാന്‍ കൊവിഡ് 19 നെ നേരിട്ടത്.

1717
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഭൂട്ടാനില്‍ 870 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ഭൂട്ടാനില്‍ മരിച്ചിട്ടുള്ളത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam