35.4 കിലോ കമ്പിളി രോമം; അതും ഒരു ചെമ്മരിയാടില്‍ നിന്ന് !

First Published Feb 25, 2021, 11:36 AM IST

സ്‌ട്രേലിയയിലെ ലാൻസ്‌ഫീൽഡിലെ എഡ്ഗേഴ്‌സ് മിഷനിലെ സന്നദ്ധപ്രവർത്തകർ മരുഭൂമിയില്‍ ആടുകളെ കണ്ടെത്തുമ്പോള്‍ അതിന്‍റെ ശരീരം മുഴുവനും മൂടിയ നിലയിലായിരുന്നു. ശരീരത്തില്‍ പ്രത്യേകിച്ചും മുഖത്തിന് ചുറ്റും വളര്‍ന്ന് തിങ്ങിയ രോമങ്ങള്‍ കാരണം നേരാം വണ്ണം കണ്ണുപോലും കാണാനാകാതെ നടക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു ബരാക് എന്ന് പിന്നീട് പേര് നല്‍കിയ ചെമ്മരിയാട്.  

അഞ്ച് വര്‍ഷത്തോളമായി ചെമ്മരിയാടിന്‍റെ രോമം ഇറക്കിയിട്ട്. ഇത്രയും കാലം രോമം കളയാതിരുന്നതിനാല്‍ അവ വളര്‍ന്ന് ജടയായി മാറി. ( കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
35.4 കിലോയോളം (78 പൗണ്ടിലധികം) കമ്പിളി രോമമാണ് ചെമ്മരിയാടില്‍ നിന്നും മുറിച്ചെടുത്തതെന്ന് എഡ്ഗേഴ്‌സ് മിഷനിലെ സന്നദ്ധപ്രവർത്തകർ പറഞ്ഞു.
undefined
ഒത്ത ഒരു കംങ്കാരുവിന്‍റെ തൂക്കത്തിന്‍റെ പകുതിയോളം കമ്പിളിയാണ് ബരാക്കിന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത്.
undefined
ചെമ്മരിയാടിന്‍റെ കമ്പിളി ജട കളയാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് അവര്‍ പറഞ്ഞു. സാധാരണയായി ഏതാനും മിനുറ്റുകള്‍ മതി ഒരു ചെമ്മരിയാടിന്‍റെ രോമം നീക്കം ചെയ്യാന്‍.
undefined
എന്നാല്‍ ബരാകിന്‍റെ അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ജട നീക്കം ചെയ്യാന്‍ ഒരു മണിക്കൂറോളം സമയമെടുത്തു.
undefined
എഡ്ഗറിന്‍റെ മിഷൻ ഫാം സാങ്ച്വറിയിലെ ജോലിക്കാരനായ കെയ്‌ൽ ബെഹ്രെണ്ട് ആണ് വിക്ടോറിയയിലെ ലാൻസ്ഫീൽഡിനടുത്ത് നിന്ന് ആടുകളെ കണ്ടെത്തിയത്.
undefined
“ഒരു കാലത്ത് ബരാക് ഉടമസ്ഥനുണ്ടായിരുന്ന ആടായിരുന്നുവെന്ന് തോന്നുന്നു. അവയുടെ ചെവി ടാഗ് ചെയ്തിരുന്നു.”അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
undefined
'മരൂഭൂമിയിലെ പാറക്കല്ലുകൾക്ക് മുകളിലൂടെ ഓടുന്നതിന് ശരീരഭാരം തടസമായിരുന്നു. മുഖത്തിന് ചുറ്റം നിറഞ്ഞ് തൂങ്ങിയ കമ്പിളി രോമം അവന്‍റെ കാഴ്ചയെയും തടസ്സപ്പെടുത്തി' ബെഹ്രെണ്ട് കൂട്ടിച്ചേർത്തു.
undefined
എഡ്ഗർ മിഷൻ ചിത്രങ്ങളും ബാരക്കിന്‍റെ രോമം നിറഞ്ഞ ശരീരവും രോമം നീക്കം ചെയ്ത് ശരീരവും അവന്‍റെ പുതിയ വിവരങ്ങലും മറ്റും ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചത്.
undefined
ആടുകൾ ഇപ്പോൾ സുഖം പ്രാപിച്ച് വന്യജീവി സങ്കേതത്തിലെ പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നു.
undefined
undefined
click me!