കൊവിഡ്19; ലോകത്ത് 80 ലക്ഷം രോഗികള്‍, മരണം നാലര ലക്ഷത്തിലേക്ക്

First Published Jun 15, 2020, 3:34 PM IST


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷവും കടന്നു.  80,13,919 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000 ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598 ഉം അമേരിക്കയിൽ 326 ഉം പേർ കൂടി മരിച്ചു. ലോകത്താകെ നാളിതുവരെ 4,35,988 പേര്‍ മരണപ്പെട്ടപ്പോള്‍ 41,37,545 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 21,62,228 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 5,37,210 പേരിലും ഇന്ത്യയില്‍ 3,33,255 പേരിലും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (117,858) മരിച്ചത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.
 

യൂറോപ്പില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ ഇടിവുണ്ടായത് ആശ്വാസമാണ്. അതേസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ ദിനവും പതിനൊന്നായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ റിപ്പോര്‍ട്ട്.
undefined
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മെക്സിക്കോയിലാണ്. 269 പേരാണ് മെക്സിക്കോയില്‍ മരിച്ചത്. തൊട്ട് പുറകേ റഷ്യ. 143 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ്19 ല്‍ ജീവന്‍ നഷ്ടമായത്.
undefined
undefined
എന്നാല്‍ പുതുതായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റഷ്യയിലാണ്. 8,246 പേരിലാണ് റഷ്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
undefined
5248 പേരിലാണ് പാകിസ്ഥാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പാകിസ്ഥാനില്‍ 2,729 പേര്‍ രോഗം വന്ന് മരിച്ചു. 1,44,478 പേര്‍ക്കാണ് ഇതുവരെയായി പാകിസ്ഥാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
undefined
undefined
ഇന്ത്യയിലെ ഏറ്റവും പുതിയ കണക്ക് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ 9,524പേരാണ് ഇതുവരെ മരിച്ചത്.
undefined
ദില്ലിയിൽ ഒരു ദിവസം 18000 കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
undefined
undefined
കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.
undefined
സർവകക്ഷി യോഗത്തിൽ ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിഎസ്‌പി നേതാക്കൾ പങ്കെടുത്തിരുന്നു.
undefined
undefined
ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു.
undefined
വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണോ വേണ്ടേ എന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നില്ല.
undefined
undefined
അതേസമയം 450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ദില്ലിയിൽ ഉടൻ ലഭ്യമാകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
undefined
കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
undefined
undefined
അതേസമയം ദില്ലിയിലെ ആശുപത്രികളിൽ നിലവിലുള്ള മോർച്ചറികളുടെ ശേഷി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു.
undefined
മോർച്ചറികളിൽ ശീതീകരണ കണ്ടെയ്നറുകൾ സ്ഥാപിക്കാനും സമിതി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ പരിശോധനക്ക് ശേഷമാണ് സമിതിയുടെ ശുപാർശ.
undefined
undefined
undefined
undefined
undefined
undefined
undefined
click me!