8000 -ത്തോളം അഭയാര്‍ത്ഥികള്‍; മൊറോക്കോ 'ബ്ലാക്ക് മെയില്‍' ചെയ്യുന്നെന്ന് സ്പെയിന്‍

First Published May 21, 2021, 12:38 PM IST

ടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്‍റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് എല്‍ തരാജല്‍ തീരം വഴി കുടിയേറാനുള്ള ആയിരക്കണക്കിന് മൊറോക്കന്‍ വംശജരുടെ ശ്രമം സ്പാനിഷ് സൈന്യം പരാജയപ്പെടുത്തി. ഈയാഴ്ചയില്‍ മൊറോക്കയില്‍ നിന്ന് സ്പെയിനിന്‍റെ സ്വയം ഭരണപ്രദേശത്തേക്ക് ഏതാണ്ട് 8,000 കുടിയേറ്റക്കാര്‍ കടന്നെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് കടല്‍ നീന്തി സ്യൂട്ടയിലേക്ക് കയറാന്‍ ശ്രമിച്ചത് ഏറെ നേരെ സംഘര്‍ഷത്തിനിടയാക്കി. നിരവധി എന്‍ജിയോകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ഫലമായി മൊറോക്കയില്‍ നിന്ന് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളെ സ്പെയിന്‍ അഭയാര്‍ത്ഥികളായി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ട് പുറകെ കൌമാരക്കാരും യുവാക്കളും സ്പെയിനിലേക്ക് കടക്കാന്‍‌ ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. എന്നാല്‍ ഇതില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ആഫ്രിക്കന്‍ വന്‍കരയില്‍ മോറോക്കോയുടെ അതിർത്തിയിൽ, മെഡിറ്ററേനിയൻ കടലിനും അറ്റ്ലാന്‍റിക് സമുദ്രത്തിനും ഇടയിലായിട്ടാണ് സ്പാനിഷ് സ്വയം ഭരണ പ്രദേശമായ സ്യൂട്ടയുടെ കിടപ്പ്. കടല്‍ കടന്നാല്‍ യൂറോപ്പ്. ആഫ്രിക്കന്‍ വന്‍കരയില്‍ ജനസംഖ്യയുള്ള ഒമ്പത് സ്പാനിഷ് പ്രദേശങ്ങളിൽ ഒന്നാണിത്. നേരത്തെ കാഡിസ് പ്രവിശ്യയുടെ ഭാഗമായിരുന്നു സ്യൂട്ട.
undefined
1995 മാർച്ച് 14 ന് സ്യൂട്ടയ്ക്കും മെലില്ലയ്ക്കും സ്പെയിന്‍ സ്വയംഭരണം നല്‍കി. ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, സെഫാർഡിക് ജൂതന്മാരുടെ ചെറിയ ന്യൂനപക്ഷങ്ങൾ, പാകിസ്ഥാനിൽ നിന്ന് കുടിയേറിയ സിന്ധി ഹിന്ദുക്കൾ എന്നിവരടങ്ങുന്നതാണ് ഇവിടുത്തെ ജനസംഖ്യ. മോറോക്കൻ വംശജരായ 40-50% ജനങ്ങള്‍ ദാരിജ അറബി ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും സ്പാനിഷാണ് ഔദ്യോഗിക ഭാഷ. 1956 ൽ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, 17--ാം നൂറ്റാണ്ട് മുതൽ സ്പാനിഷ് ഭരണത്തിൻ കീഴിലായിരുന്ന സ്യൂട്ടയും മെലില്ലയും സ്പെയിന്‍ കൈവശം വച്ചു.
undefined
മൊറോക്കോയ്‌ക്കെതിരെ പതിറ്റാണ്ടുകളായി സഹ്രാവി ജനതയ്ക്ക് വേണ്ടി പോരാടുന്ന ബ്രാഹിം ഗാലി ചികിത്സ നൽകാനുള്ള സ്‌പെയിനിന്‍റെ തീരുമാനത്തെച്ചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര അസ്വസ്ഥതകള്‍ ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് സ്പെയിനെതിരെ മൊറോക്കയില്‍ ഒരു ബഹുജന പ്രതിഷേധം തന്നെ ശക്തമായി.
undefined
ഗാലിയെ ചികിത്സിക്കാനുള്ള സ്പെയിന്‍റെ തീരുമാനത്തെ തുടര്‍ന്ന് സ്പെയിന്‍റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടിയുടെ അതിര്‍ത്തിയിലെസൈനീക സാന്നിധ്യം മൊറോക്കോ കുറച്ചെന്നം ഇത് വഴിയാണ് കുടിയേറ്റക്കാര്‍ സ്പെയിന്‍റെ നഗരത്തിലേക്ക് കടന്നതെന്നും സ്പെയിന്‍ ആരോപിച്ചു.
undefined
ഒരേ സമയം ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അരയില്‍ റ്റ്യൂബുകള്‍ കെട്ടിയും പ്ലാസ്റ്റിക്ക് കുപ്പികള്‍ കെട്ടിവച്ചും കടല്‍ നീന്തികടന്നെത്തിയത് സ്പെയിനെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഭൂരിഭാഗം കുടിയേറ്റക്കാരെയും സ്പെയിന്‍ തിരിച്ചയച്ചു.
undefined
തുടര്‍ന്ന് അതിര്‍ത്തികളില്‍ കവചിത വാഹനങ്ങളില്‍ ആയിരക്കണക്കിന് സൈനീകരെ സ്പെയിന്‍ വിന്യസിച്ചു. മോറോക്കൻ അതിർത്തി പട്ടണമായ ഫ്നിഡെക്കിന്‍റെ പ്രാന്തപ്രദേശങ്ങൾ സ്പാനിഷ് സൈന്യത്തിന്‍റെ കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിരുന്നതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
എന്നാല്‍, സ്പെയിനിലേക്ക് കുടിയേറാനായെത്തിയ അഭയാര്‍ത്ഥികള്‍ മോറോക്കന്‍ സൈന്യത്തിന് നേരെ നിരന്തരം കല്ലെറിയുകയായിരുന്നെന്നും ഇതേതുടര്‍ന്ന് സൈന്യം അതിര്‍ത്തികളില്‍‌ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
undefined
മൊറോക്കോയില്‍ ദീര്‍ഘകാലമായി സഹ്രാവി ജനതയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ പോളിസാരിയോ ഫ്രണ്ടിന്‍റെ നേതാവായ ബ്രാഹിം ഗാലിക്ക് ചികിത്സ നല്‍കാനുള്ള സ്പെയിന്‍റെ തീരുമാനമാണ് മോറോക്കയില്‍ അസ്വസ്ഥതകള്‍ തീര്‍ത്തിരുന്നു ഇതിനിടെയാണ് കുടിയേറ്റക്കാര്‍ സ്പെയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
undefined
undefined
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ ' യൂറോപ്യൻ യൂണിയന്‍‌ സ്യൂട്ടയോടും സ്പെയിനോടും ഐക്യദാർഢ്യം പുലർത്തുന്നുവെന്ന് വ്യക്തമാക്കി. കുടിയേറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ യൂറോപ്യൻ യൂണിയൻ പൊതുവായ പരിഹാരങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും' ട്വീറ്റ് ചെയ്തതു.
undefined
മൊറോക്കോയുടെ നടപടി സ്പാനിഷ് അതിർത്തിയുടെയും യൂറോപ്യൻ യൂണിയന്‍റെ അതിർത്തിയുടെയും നേരെയുള്ള ആക്രമണമാണെന്നും ഇത് ബ്ലാക്ക് മെയില്‍ ആണെന്നും സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു. “ഞങ്ങൾ സംസാരിക്കുന്നത് 16, 17 വയസ് പ്രായമുള്ള യുവാക്കളെക്കുറിച്ചാണ്, എൻ‌ജി‌ഒകൾ പ്രകാരം ഏഴോ എട്ടോ വയസ്സിന് താഴെയുള്ള കുട്ടികളെ കുടിയേറാന്‍ ഞങ്ങള്‍ അനുവദിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തെ അവഗണിക്കലാണ്." സ്പാനിഷ് പബ്ലിക് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതിരോധ മന്ത്രി പറഞ്ഞു.
undefined
undefined
8,000 കുടിയേറ്റക്കാരിൽ 5,600 പേരെ ഇതിനകം മൊറോക്കോയിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ബുധനാഴ്ച സ്യൂട്ടയുടെ കടൽത്തീരത്തെത്തിയ എല്ലാവരെയും ഉടൻ തിരിച്ചയച്ചതിനാൽ പുതിയതായി ആരും എത്തിയിട്ടില്ലെന്നും സ്പെയിൻ സർക്കാർ അറിയിച്ചു.
undefined
അതിർത്തി നിയന്ത്രണങ്ങൾ ഒരിക്കൽ കൂടി ലഘൂകരിക്കപ്പെട്ടാൽ സിയൂട്ടയിലേക്ക് വീണ്ടും കടക്കാൻ ശ്രമിക്കുമെന്ന് മടങ്ങിയെത്തിയ ചില കുടിയേറ്റക്കാർ പറഞ്ഞു. “എനിക്ക് ഇവിടെ ഭാവിയില്ല, എന്‍റെ കുടുംബത്തെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” 17 കാരനായ മുഹമ്മദ് സ്യൂട്ടയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഫിനിഡെക്കിലെ എഎഫ്‌പിയോട് പറഞ്ഞു.
undefined
undefined
മൊറോക്കോയിലെ പഠനവും കുടുംബവും ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതം തേടി സ്പെയിനിലേക്ക് കുടിയേറാന്‍ അവന്‍ അതിയായി ആഗ്രഹിക്കുന്നു. 'ഒരു ദിവസം ഞാൻ വീണ്ടും എന്റെ ഭാഗ്യം പരീക്ഷിക്കും, ഞാൻ അത് ഉണ്ടാക്കും,' 17 കാരനായ ഹസ്സൻ പറയുന്നു.
undefined
മോറോക്കയില്‍‌ 15 നും 34 നും ഇടയിൽ പ്രായമുള്ള 80 ശതമാനം ആളുകള്‍ക്കും തൊഴിലില്ലാത്തവരാണെന്നാണ് യുഎസ് സര്‍ക്കാറിന്‍റെ കണക്ക്.
undefined
undefined
84,000 നിവാസികളുടെ ഒരു ചെറിയ നഗരമാണ് സ്യൂട്ട. ഇടുങ്ങിയ ജിബ്രാൾട്ടർ കടലിടുക്കിലൂടെ കടത്തുവള്ളങ്ങൾ വഴി സ്പെയിനിലെ പ്രധാന ഭൂപ്രദേശത്തേക്ക് എത്തിച്ചേരാം. യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാർക്ക് വളരെക്കാലമായി ഒരു സ്വപ്നദേശമാണ് സ്യൂട്ട.
undefined
അതിർത്തി വേലിക്ക് സമീപം കുടിയേറുന്നവരെ തടയാൻ ഈ ആഴ്ച ആദ്യം സ്പാനിഷ് സൈനികർ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായി മൊറോക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സര്‍ക്കാര്‍ ഇതേ കുറിച്ച് ഔദ്യോഗിക കണക്ക് പുറത്ത് വിട്ടില്ല.
undefined
undefined
മൊറോക്കോയും സ്‌പെയിനും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തിൽ അഭയാർഥികളെയും കുടിയേറ്റക്കാരെയും പണയക്കാരായി ഉപയോഗിക്കുന്നുവെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ പ്രസ്താവനയിൽ ആരോപിച്ചു. മൊറോക്കോയിൽ നിന്ന് ഈ ആഴ്ചമാത്രം രണ്ടായിരത്തോളം കുട്ടികൾ സ്യൂട്ടയിലേക്ക് കുടിയേറിയതായി കണക്കാക്കുന്നു.
undefined
1976 സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച രാജ്യമാണ് സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ( സഹ്‌റാവി റിപ്പബ്ലിക് എന്നും എസ്‌എ‌ഡി‌ആർ എന്നും അറിയപ്പെടുന്നു). 31 യുഎൻ രാജ്യങ്ങളുമായി ഇവര്‍ക്ക് നയതന്ത്ര ബന്ധമുണ്ട്. അതോടൊപ്പം എസ്‌എ‌ഡി‌ആർ ആഫ്രിക്കൻ യൂണിയനിലെ ഒരു മുഴുവൻ സമയ അംഗവുമാണ്.
undefined
undefined
എസ്‌എ‌ഡി‌ആറിന്‍റെ കൈവശമുള്ള പ്രദേശം ബഫര്‍സോണായാണ് മോറോക്കോ കണക്കാക്കിയിരിക്കുന്നത്. മോറോക്കോയുടെ കൈവശമുള്ള സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്‍റെ പ്രദേശങ്ങള്‍ അധിനിവേശപ്രദേശങ്ങളായാണ് എസ്‌എ‌ഡി‌ആർ കണക്കാക്കുന്നു.
undefined
മോറോക്കയുടെ തെക്കന്‍ പ്രദേശമായ പടിഞ്ഞാറന്‍ സഹാറ മരുഭൂമിയാണ് പ്രധാനമായും എസ്‌എ‌ഡി‌ആറിന്‍റെ കൈവശമുള്ള പ്രദേശങ്ങള്‍. മൌറിറ്റാനിയ, അള്‍ജീരിയ എന്നീ രാജ്യങ്ങളുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലും സഹ്രാവി ജനതയ്ക്ക് ഏറെ വേരോട്ടമുള്ള പ്രദേശങ്ങളാണ്.
undefined
undefined
തെക്കന്‍ മോറോക്കന്‍ പ്രദേശത്ത് സഹ്രാവി വംശജരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ബ്രാഹിം ഗാലിക്ക് സ്പെയിന്‍ ചികിത്സ അനുവദിച്ചതില്‍ മോറോക്കോയില്‍ അതൃപ്തി പുകയുകയാണ്.
undefined
അതിനിടെയാണ് അതിര്‍ത്തി കടന്ന് സ്പെയിനിലേക്ക് കടക്കാന്‍ കുടിയേറ്റക്കാര്‍ക്ക് മോറോക്കന്‍ സൈന്യം അവസരമൊക്കിയെന്നും കുടിയേറ്റക്കാരെ വച്ച് മോറോക്കോ ഭീഷണിപ്പെടുത്തുകയാണെന്നും സ്പെയിന്‍ ആരോപിക്കുന്നത്.
undefined
undefined
1970 ലെ സ്പാനിഷ് ഭരണത്തിനെതിരായ സെംല ഇൻറ്റിഫാദയില്‍ പങ്കെടുത്ത ബ്രാഹിം ഗാലി, സാഗുവിയ എൽ-ഹംറയുടെ വിമോചനത്തിനായുള്ള പോളിസാരിയോ ഫ്രണ്ടിന്‍റെ ഭാഗമായിരുന്നു. 1976 ൽ സഹ്‌റാവി റിപ്പബ്ലിക് പ്രഖ്യാപിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചവരില്‍ ഒരാളായിരിന്നു ബ്രാഹിം ഗാലി. പ്രധാനമായും മൊറോക്കൻ നിയന്ത്രണത്തിലുള്ള മുൻ സ്പാനിഷ് കോളനിയായ പടിഞ്ഞാറൻ സഹാറയുടെ സ്വാതന്ത്ര്യത്തിനായി സായുധ സംഘം പതിറ്റാണ്ടുകളായി പോരാട്ടം തുടരുകയാണ്.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!