അഫ്ഗാന്‍ ജയില്‍ അക്രമണം; പിന്നില്‍ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗം

Published : Aug 05, 2020, 02:51 PM IST

കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദില്‍ ജൂലൈ 3 ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ നടത്തിയ ജയില്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെട്ട 1,025 തടവുകാരെ തിരികെ ജയിലിലേക്ക് കൊണ്ടുവന്നതായും എന്നാല്‍ 430 ഓളം പേര്‍  രക്ഷപ്പെട്ടെന്നും പ്രവിശ്യാ വക്താവ് പറഞ്ഞു. 50 ലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെ ജയില്‍ കവാടത്തില്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തോടെയാണ് ജയില്‍ അക്രമണം ആരംഭിച്ചത്. 20 മണിക്കൂറോളം നീണ്ട അക്രമണത്തില്‍ ഏട്ട് തീവ്രവാദികളെ വധിച്ചെന്ന് നംഗർഹാർ അധികൃതര്‍ അറിയിച്ചു. ഐഎസ്, അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഏറ്റവും വലിയ ജയില്‍ അക്രമണങ്ങളിലൊന്നാണിത്. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്.   

PREV
122
അഫ്ഗാന്‍ ജയില്‍ അക്രമണം; പിന്നില്‍ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗം

അഫ്ഗാൻ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരനെന്ന് രഹസ്യാന്വേഷണ വിഭാഗം. കാസർകോട് സ്വദേശി കല്ലുകെട്ടിയപുരയില്‍ ഇജാസ് എന്ന കെ പി ഇജാസാണ് ചാവേർ ആക്രമണം നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്.

222

കാസര്‍കോട് നിന്ന് ഡോ. കെ പി ഇജാസിനെയും കുടുംബത്തെയും നേരത്തെ കാണാതായിരുന്നു. ഇവര്‍ പിന്നീട് ഐഎസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. 

322

ഇരുവരും ഒരാള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

422

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭ്യമായ വിവരം. 

522

എന്നാല്‍ ഇയാള്‍ അന്നത്തെ അക്രമത്തില്‍ കെല്ലപ്പെട്ടിരുന്നില്ല. ഞായറാഴ്ച നടത്തിയ ജയില്‍ അക്രമണത്തില്‍ 30 -ളം തീവ്രവാദികള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. 

622

ജയില്‍ കവാടത്തില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നത് ഇജാസാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. 

722

ഡിഎന്‍എ പരിശോധന നടത്തി ഇജാസാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രഹസ്യാന‍്വേഷണ വിഭാഗം. 

822

കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്ന് നിരവധി പേര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലേക്ക് പോയിരുന്നു. ഇവരുടെ യാത്രയ്ക്ക് ചുക്കാന്‍ പിടിച്ചത് ഇജാസാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

922

കിഴക്കൻ അഫ്ഗാനിസ്ഥാൻ ഐ‌എസിന്റെ പ്രധാന ശക്തികേന്ദ്രമാണ്. 2015 ജനുവരിയിൽ അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ മേഖലയിലെ ഐ‌എസ് ബ്രാഞ്ചായ ഖൊറാസാൻ പ്രവിശ്യ (ഐ‌എസ്‌കെപി) സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

1022

എന്നാല്‍ കഴിഞ്ഞ രണ്ട് വർഷമായി അഫ്ഗാൻ സർക്കാരും യുഎസ് സേനയും അഫ്ഗാന്‍ താലിബാനും  നടത്തിയ നിരവധി സൈനിക നടപടികളുടെ ഫലമായി ഈ പ്രദേശത്ത് ഐ.എസ് ദുർബലപ്പെട്ടുവരികയായിരുന്നു. 

1122

പ്രദേശത്ത് അതുവരെയുണ്ടായിരുന്ന മേധാവിത്വവും പോരാളികളെയും നഷ്ടമായിരുന്നെങ്കിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഐഎസിന് ശക്തമായ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്. 

1222

അത്തരം ആക്രമണങ്ങൾ നടത്തുന്നതിലൂടെ, ഐ‌എസ് അതിന്റെ പ്രതിരോധം കാണിക്കാനും അതിന്റെ ശൃംഖലയും കഴിവുകളും ഇപ്പോഴും നിലനിൽക്കുന്നുവെന്ന ധാരണ നൽകാനും ആഗ്രഹിക്കുന്നു.

1322

പുതുതായി നിയമിതനായ ഐ‌എസ്‌കെ‌പി നേതാവ് സംഘടന ശക്തിപ്പെടുത്തുന്നതിനും ഗ്രൂപ്പിലെ തന്‍റെ മേധാവിത്വത്തെ തെളിയിക്കുന്നതിനും അനുയായികളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും പുതിയ റിക്രൂട്ട്‌മെന്റുകളെ ആകർഷിക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

1422

അടുത്തിടെ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന ഐ‌എസ് തീവ്രവാദികള്‍ക്ക് അവരുടെ സഹപ്രവർത്തകർ വെറുതെ ഇരിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. 

1522

അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ് ആക്രമണം നടന്നത്. 

1622

താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് പുരോഗതിയുണ്ടാക്കുന്നതിനായി നൂറുകണക്കിന് താലിബാൻ തടവുകാരെ അഫ്ഗാന്‍ സര്‍ക്കാര്‍ നേരത്തെ വിട്ടയച്ചിരുന്നു.

1722

ഐ.എസിന്‍റെ ഇപ്പോഴത്തെ കടുത്ത എതിരാളിയായ താലിബാൻ ആക്രമണത്തിന് ഉത്തരവാദിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരും താലിബാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമാകാന്‍ ഐ.എസ് ഇതുവരെ തയ്യാറായിരുന്നില്ല. 

1822

ആക്രമണ സമയത്ത് ജയിലിൽ 1,793 തടവുകാരുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും താലിബാൻ, ഐ.എസ് പോരാളികളായിരുന്നെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. 

1922

നിർദ്ദിഷ്ട തടവുകാരെ മോചിപ്പിക്കുന്നത് തന്നെയാണോ ആക്രമണോദ്ദേശം എന്ന് ഇപ്പോഴും വ്യക്തമല്ല. പൊതുകുറ്റവാളികളെയും ഇവരോടൊപ്പം ജയിലില്‍ പാര്‍പ്പിച്ചിരുന്നു. 

2022

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ആദ്യത്തെ ശക്തികേന്ദ്രമായിരുന്നു നംഗർഹാർ പ്രവിശ്യ.

2122
2222

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories