ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒന്നരമാസം; ഒടുവില്‍ നവാല്‍നി ആശുപത്രി വിട്ടു

First Published Sep 23, 2020, 11:25 PM IST

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലെക്‌സി നവാല്‍നിക്ക് വിഷബാധയേറ്റത് ലോകവ്യാപകമായ മാധ്യമശ്രദ്ധ നേടിയിരുന്നു. സൈബീരിയന്‍ വിമാനത്താവളത്തില്‍ നിന്ന് വിഷബാധയേറ്റ നവാല്‍നി വിമാനത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വിഷബാധയേറ്റിട്ടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചെങ്കിലും ജര്‍മ്മനിയിലെ പരിശോധനയില്‍ വിഷബാധ കണ്ടെത്തി.
 

നവാല്‍നിയെ റഷ്യയില്‍ നിന്ന് എയര്‍ ആംബുലന്‍സ് വഴി ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നുവിഷബാധയേറ്റ് ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്നു അലക്‌സി നവാല്‍നി ആശുപത്രി വിട്ടു. ഒന്നരമാസത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിടുന്നത്. അതേസമയം, ചികിത്സ പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഏറെ പുരോഗതിയുണ്ടെന്നും ചികിത്സ തുടര്‍ന്നാല്‍ നവാല്‍നി പഴയ നിലയിലേക്ക് തിരികെയെത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
undefined
നവാല്‍നിയും ഭാര്യയുംറഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന നവാല്‍നിക്ക് സൈബീരിയയിലെ വിമാനത്താവളത്തില്‍ നിന്നാണ് വിഷബാധയേല്‍ക്കുന്നത്. വിമാനത്തില്‍ കുഴഞ്ഞുവീണ നവാല്‍നി റഷ്യയില്‍ ചികിത്സയിലായിരുന്നു. നവാല്‍നിക്ക് വിഷബാധയേറ്റിട്ടില്ലെന്നായിരുന്നു റഷ്യയുടെ വിശദീകരണം. എന്നാല്‍, സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചതോടെ അദ്ദേഹത്തെ ജര്‍മ്മനിയിലേക്ക് മാറ്റി.
undefined
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം ആദ്യമായി പങ്കുവെച്ച ചിത്രംബര്‍ലിനിലെ ദ ചാരൈറ്റ് ആശുപത്രിയിലാണ് നവാല്‍നിയെ ചികിത്സിച്ചത്. ഇപ്പോള്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളും പുറത്തുവിട്ടു. ആശുപത്രി വിട്ടെങ്കിലും ചികിത്സ ബാക്കിയുണ്ടെന്നും അവസാനിക്കുന്നത് വരെ ജര്‍മ്മനിയില്‍ തുടരുമെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
undefined
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് നവാല്‍നി ആരോഗ്യവനായി പുറത്ത് വരുന്നത്. 24 ദിവസം ഐസിയുവിലായിരുന്നു. നോവിച്ചോക്ക് നെര്‍വ് ഏജന്റ് എന്ന മാരക വിഷമാണ് നവാല്‍നിക്ക് നല്‍കിയതെന്ന് ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
undefined
അലെക്‌സി നവാല്‍നി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രംറഷ്യയിലെ ചികിത്സ നവാല്‍നിയുടെ ജീവന് ഭീഷണിയാണെന്ന് അനുകൂലികളുടെയും ഭാര്യയുടെയും ആരോപണത്തെ തുടര്‍ന്നാണ് ജര്‍മ്മനിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ സുതാര്യമായ അന്വേഷണം റഷ്യ നടത്തണമെന്ന് ജര്‍മ്മനിയടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
undefined
click me!