ആല്‍ഫബെറ്റ് വര്‍ക്കേഴ്സ് യൂണിയന്‍; ഗൂഗിളിന്‍റെ മാതൃ കമ്പനിയില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു

First Published Jan 5, 2021, 11:30 AM IST

തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്രമെന്നത് എന്നും കോര്‍പ്പറേറ്റ്‍‌വത്കൃത ലോകക്രമത്തിന് പുറത്തായിരുന്നു . എന്നാല്‍, ലോകത്തിലെ എല്ലാ കോര്‍പ്പറേറ്റുകളെയും അതിശയിപ്പിച്ച് ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഭീമനും ടെക് ഭീമനുമായ ഗൂഗിളില്‍ ആദ്യമായി ഒരു തൊഴിലാളി യൂണിയന്‍ രൂപവത്കരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനിയും ഇന്‍റര്‍നെറ്റ് ഭീമനുമായ ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റിലാണ് തൊഴിലാളികളുടെ യൂണിയന്‍ രൂപീകരിച്ചതായി വാര്‍ത്തകള്‍ വരുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുണെറ്റഡ് സ്റ്റേറ്റിലെ 200 ഓളം ഗൂഗിള്‍ ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച് ഈ യൂണിയന്‍റെ പേരിലുള്ള ലേഖനം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. ചിത്രങ്ങള്‍ ഗെറ്റി. 

'ആല്‍ഫബെറ്റ് വര്‍ക്കേഴ്സ് യൂണിയന്‍' എന്നാണ് ഈ തൊഴിലാളി സംഘടനയുടെ പേര്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി, ജോലി സ്ഥലത്ത് അപമാനിക്കപ്പെടും എന്ന ഭയം ഒഴിവാക്കല്‍, മുതലാളിമാരുടെ പ്രതികാര നടപടികള്‍, തൊളിലാളി വിവേചനം തടയുക എന്നിവയാണ് യൂണിയന്‍റെ ലക്ഷ്യമെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ പറയുന്നു.
undefined
നേരത്തെ തന്നെ വിവിധ തൊഴിലാളി സംബന്ധമായ പ്രശ്നങ്ങളാല്‍ ഗൂഗിളും യുഎസ് ലേബര്‍ റെഗുലേറ്ററും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പുതിയ സംഭവം.
undefined
ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഗൂഗിളിലെ ആദ്യത്തെ തൊഴിലാളി യൂണിയന് ഔദ്യോഗിക രൂപം നല്‍കിയത് എന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. ഗൂഗിളിലെ 226 ജീവനക്കാര്‍ക്ക് യൂണിയന്‍ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്തതായി ഇവര്‍ പറയുന്നു.
undefined
എന്നാല്‍ യൂണിയന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നേരിട്ട് പ്രതികരിക്കാന്‍ ഗൂഗിള്‍ തയ്യാറായില്ല. തങ്ങളുടെ ജീവനക്കാര്‍ക്ക് എല്ലാവിധത്തിലുള്ള തൊഴില്‍ അവകാശങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. അത് വീണ്ടും തുടരും. എല്ലാ ജീവനക്കാരുമായി തുടര്‍ന്നും ഞങ്ങള്‍ ഇടപെടും. ഗൂഗിള്‍ പീപ്പിള്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ കാര സില്‍വര്‍സ്റ്റെയിന്‍ പ്രതികരിച്ചു.
undefined
'വൈറ്റ് കോളർ വർക്ക് ഫോഴ്‌സ്' സംഘടിപ്പിക്കാനുള്ള വളരെക്കാലമായുള്ള ശ്രമങ്ങളെ എന്നും എതിർത്തിരുന്ന സിലിക്കൺ വാലി ടെക് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഗൂഗിളിലിലെ യൂണിയന്‍ രൂപവത്ക്കരണം അസാധാരണ നടപടിയായാണ് കോര്‍പ്പറേറ്റ് മേഖല വിലയിരുത്തുന്നത്.
undefined
undefined
യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും ടെലികമ്മ്യൂണിക്കേഷൻ, മീഡിയ എന്നിവയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനായ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് ഓഫ് അമേരിക്കയുമായാണ് പുതിയ തൊഴിലാളി സംഘടനയായ 'ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്‍' അഫിലിയേറ്റ് ചെയ്തിരിക്കുന്നത് ദി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
undefined
ഗൂഗിളിൽ ആക്ടിവിസത്തിന് ഘടനയും ദീർഘായുസ്സും നൽകാനുള്ള ശ്രമമാണിതെന്ന് യൂണിയന്‍ തൊഴിലാളികൾ അവകാശപ്പെട്ടു.
undefined
undefined
click me!