പടക്കം പൊട്ടിച്ച് പുതുവത്സരാഘോഷം; റോമില്‍ നൂറ് കണക്കിന് കിളികള്‍ ചത്തു വീണു

Published : Jan 02, 2021, 03:27 PM IST

ഇറ്റലിയുടെ തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിന് കിളികള്‍ ചത്തു വീണു. 'വെള്ളിയാഴ്ച കൂട്ടക്കൊല'യാണ് നടന്നതെന്ന് മൃഗസ്നേഹികള്‍ ആരോപിച്ചു. റോമിലെ പ്രധാന ട്രെയിന്‍ സ്റ്റേഷന് സമീപത്താണ് ഏറ്റവും കൂടുതല്‍ കിളികള്‍ ചത്ത് വീണത്. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നാണ്  ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അനിമൽസ് എന്ന സംഘടന അഭിപ്രായപ്പെട്ടത്. 

PREV
15
പടക്കം പൊട്ടിച്ച് പുതുവത്സരാഘോഷം; റോമില്‍ നൂറ് കണക്കിന് കിളികള്‍ ചത്തു വീണു

ഓരോ വർഷവും പടക്കങ്ങൾ പൊട്ടിക്കുന്നത് കാട്ടുമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഒരു പോലെ പ്രശ്നത്തിലാക്കുന്നു. വ്യക്തിഗത വെടിക്കെട്ട് പ്രദർശനങ്ങൾക്ക് റോം നഗരത്തില്‍ നിരോധനം ഉണ്ട്.  

25

നിരന്തരമായി പടക്കം പൊട്ടിക്കുമ്പോള്‍ ചിലപ്പോള്‍ അവ ഭയന്ന് മരിച്ചതാകാം. അല്ലെങ്കില്‍ പരസ്പരമോ അല്ലെങ്കില്‍ ചുമരുകളിലോ കൂട്ടിയിടിച്ച് മരിച്ചതാകാം. ഹൃദയാഘാതം വന്നും പക്ഷികള്‍ ചത്തുപോകാറുണ്ടെന്നും ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അനിമൽസിന്‍റെ പ്രവര്‍ത്തകര്‍ പറഞ്ഞു. 

35

മൃഗങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി പടക്കങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന് ഒയിപയുടെ ഇറ്റാലിയൻ വിഭാഗം ആവശ്യപ്പെട്ടു.

45

എന്നാല്‍ ഇത്രയേറെ പക്ഷികള്‍ ആദ്യമായാണ് ഒറ്റ രാത്രിയില്‍ തന്നെ മരിച്ച് വീഴുന്നതെന്ന് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവച്ച ചിലര്‍ പറഞ്ഞു. 
 
55
click me!

Recommended Stories