അമേരിക്കയില്‍ കലാപം; പാര്‍ലമെന്‍റ് മന്ദിരത്തില്‍ വെടിവെപ്പ് , 4 മരണം

First Published Jan 7, 2021, 1:01 PM IST

മേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്‍റിലേക്ക് അക്രമമഴിച്ച് വിട്ട് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുകൂലികള്‍. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു. ചിത്രങ്ങള്‍ ഗെറ്റി. 

തെരഞ്ഞെടുപ്പ് ഫലത്തെ നിലവിലെ പ്രസിഡന്‍റ് എതിര്‍ക്കുകയും അതിനെതിരെ കലാപം നയിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലാദ്യമായിട്ടാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ തന്നെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഫലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
undefined
തെരെഞ്ഞടുപ്പില്‍ ട്രംപ് പ്രതിനിധീകരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോല്‍ക്കുകയും ഡെമോക്രാറ്റിക്കുകള്‍ക്ക് വിജയം ലഭിക്കുകയും ചെയ്തു. പക്ഷേ, ഇന്നലെ ആ വിജയം ഔദ്യോഗീകമായി പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനിടെയിലും താന്‍ വിജയം അംഗീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. (അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ അക്രമണത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക.)
undefined
undefined
സമ്മേളനത്തിന് മുമ്പ് ബൈഡന്‍റെ വിജയം പ്രഖ്യാപിക്കരുതെന്ന് ട്രംപ്, സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവും വൈസ് പ്രസിഡന്‍റുമായ മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പെന്‍സ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പിറ്റോളിന് മുന്നിലെ നാടകീയ സംഭവങ്ങള്‍.
undefined
നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപ് അനുകൂലികള്‍ പൊലീസുമായിപാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിന് പുറത്ത് ഏറ്റുമുട്ടുകയായിരുന്നു. അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടന്നത്.
undefined
undefined
പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അക്രമിച്ച് കടന്ന ട്രംപ് അനുകൂല കലാപകാരികളെ കീഴടക്കാനായി പാര്‍ലമെന്‍റിന് അകത്തും പുറത്തും പൊലീസിന് കണ്ണീര്‍വാതകം ഉപയോഗിക്കേണ്ടിവന്നു. ഇതേസമയം പാര്‍ലമെന്‍റ് മന്ദിരത്തിലുണ്ടായിരുന്ന ജനപ്രതിനിധികളെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
undefined
എന്നാല്‍ സെനറ്റ് അംഗങ്ങള്‍ പുറത്തേക്ക് പോകുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു കലാപകാരികള്‍ ക്യാപിറ്റോളിലേക്ക് കയറിയതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
undefined
undefined
മരിച്ച സ്ത്രീ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 14 വർഷം അമേരിക്കന്‍ വ്യോമസേന സേവനമനുഷ്ടിച്ചിരുന്ന അഷ്‌ലി ബാബിറ്റിന് ഇന്നലെ ഉച്ചയോടെയാണ് നെഞ്ചില്‍ വെടിയേല്‍ക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അഷ്‌ലി ബാബിറ്റ് ട്രംപിനെ തീവ്രമായി പിന്തുണയ്ക്കുന്നയാളാണെന്നും 'അവളെ അറിയുന്ന എല്ലാവർക്കും ഒരു വലിയ ദേശസ്നേഹിയാണെന്നും' ഭർത്താവ് സാൻ ഡീഗോ പറഞ്ഞു. ഡിസി മെട്രോപൊളിറ്റൻ പൊലീസ് മരണം അനേഷിക്കുന്നു. എന്നാല്‍ ആരാണ് ബാബിറ്റിനെ വെടിവച്ചതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
സെനറ്റിലേക്കും സഭാഹാളിലേക്കും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിന് സമീപത്ത് നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
undefined
undefined
പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്‍റ് കവാടങ്ങള്‍ അടച്ചെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തുകടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.
undefined
അനുകൂലികള്‍ക്ക് പിന്‍വാങ്ങാന്‍ നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.
undefined
undefined
കലാപത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഡിസിയില്‍ കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യൂ പ്രാബല്യത്തിൽ വന്നതിനുശേഷം നൂറുകണക്കിന് പ്രതിഷേധക്കാർ ക്യാപിറ്റൽ മൈതാനത്ത് തമ്പടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയമലംഘകരെ അറസ്റ്റ് ചെയ്യുമോ എന്ന് പറയാൻ മേയർ മുരിയൽ ബൌസർ വിസമ്മതിച്ചു.
undefined
ഗാബ്, പാർലർ എന്നിവരുൾപ്പെടെ തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് പ്രതിഷേധക്കാർ സംഘടിച്ചതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ തകർത്ത് കാപ്പിറ്റലിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
undefined
undefined
ഒരു പ്രതിഷേധക്കാരൻ സെനറ്റ് ഡെയ്സില്‍ കയറി 'ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചു'എന്ന് മുദ്രാവാക്യം മുഴക്കി. ചില പ്രതിഷേധക്കാർ പെലോസിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി. കലാപകാരികളെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. കോണ്‍ഗ്രസിലെ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്.
undefined
യുഎസ് കാപിറ്റോള്‍ മന്ദിരത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. വാഷിങ്ടണില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഞെട്ടല്‍ രേഖപ്പെടുത്തി.
undefined
സമാധാനപരമായ അധികാരകൈമാറ്റം നടക്കണമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നിയമവിരുദ്ധമായ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും മോദി വ്യക്തമാക്കി.
undefined
അമേരിക്കൻ പാർലമെന്‍റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിൽ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദാക്കി. 12 മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റർ അറിയിച്ചു.
undefined
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങളാണ് കാപ്പിറ്റോളിലെ അക്രമസംഭവങ്ങളിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ഈ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ട്രംപിന്‍റെ മൂന്ന് ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
undefined
undefined
പ്രകോപനപരമായ ഈ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരുമെന്ന് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകി. നയലംഘനം ശ്രദ്ധയിൽപ്പെട്ടതിനാൽ 24 മണിക്കൂർ ട്രംപ് തന്‍റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ഫെയ്സ്ബുക്കും അറിയിച്ചു. ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്‍റെ വീഡിയോ ഫെയ്‌സ്ബുക്കും യുട്യൂബും നീക്കം ചെയ്തു.
undefined
അടിയന്തര സാഹചര്യമായതിനാൽ ട്രംപിന്‍റെ വീഡിയോ നീക്കം ചെയ്യുന്നുവെന്നാണ് ഫെയ്സ്ബുക് വൈസ് പ്രസിഡന്‍റ് ട്വീറ്റ് ചെയ്തത്. അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ അപലപിച്ചു. അമേരിക്കയിൽ അരങ്ങേറിയത് കലാപമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
undefined
ട്രംപ് നേരിട്ടെത്തി ജനത്തോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈ‍ഡന്‍ ആവശ്യപ്പെട്ടു. ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് രംഗത്തെത്തി. കറുത്ത ദിനമെന്നായിരുന്നു മുന്‍ പ്രസിഡന്‍റ് ഒബാമയുടെ പ്രതികരണം.
undefined
ട്രംപ് അനുകൂലികൾ യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ അക്രമം അഴിച്ചുവിട്ടതിന് ശേഷം പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ സഭ വീണ്ടും ചേർന്നതോടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന് റിപ്പബ്ലിക്കന്മാരും പിന്തുണ പ്രഖ്യാപിച്ചു.
undefined
ബൈഡന്‍റെ അരിസോണയിലെ ഇലക്ടറൽ വോട്ടുകൾ ചോദ്യം ചെയ്തുള്ള പ്രമേയം പരിഗണിക്കുമ്പോള്‍ റിപ്പബ്ലിക്കന്മാർ പിന്തുണയറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബൈഡന്‍റെ വിജയം ചോദ്യം ചെയ്തുള്ള പ്രമേയം സൈനറ്റ് വോട്ടിനിട്ട് തള്ളി (93–6). വെറും ആറ് റിപ്പബ്ലിക്കന്‍ സെനറ്റർമാര്‍ മാത്രമാണ് പ്രമേയത്തെ എതിർത്തത്.
undefined
undefined
അക്രമത്തെ തുടര്‍ന്ന് സെനറ്റര്‍മാരെയും സഭാംഗങ്ങളെയും മന്ദിരത്തില്‍നിന്ന് പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിലാണ് സ്ത്രി വെടിയേറ്റു മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.
undefined
ക്യാപിറ്റോളിനുള്ളില്‍ കയറിയ കലാപകാരികള്‍.
undefined
ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് സംഭവങ്ങൾ. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവയ്ക്കുകയായിരുന്നു. യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.
undefined
ക്യാപിറ്റോളിനുള്ളില്‍ കയറിയ കലാപകാരികള്‍.
undefined
ക്യാപിറ്റോളിനുള്ളില്‍ കയറിയ കലാപകാരികള്‍.
undefined
ക്യാപിറ്റോളിനുള്ളില്‍ കയറിയ കലാപകാരികള്‍.
undefined
ക്യാപിറ്റോളിനുള്ളില്‍ കയറിയ കലാപകാരികള്‍.
undefined
ക്യാപിറ്റോളിന് പുറത്ത് കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നു.
undefined
ക്യാപിറ്റോളിന് പുറത്ത് കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നു.
undefined
ക്യാപിറ്റോളിന് പുറത്ത് കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നു.
undefined
ക്യാപിറ്റോളിന് പുറത്ത് കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നു.
undefined
ക്യാപിറ്റോളിന് പുറത്ത് കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നു.
undefined
undefined
undefined
click me!