'അവര്‍ ഞങ്ങളില്‍ നിന്ന് എല്ലാം കവരുന്നു' ; ഇറാഖ് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 22 മരണം

First Published Nov 29, 2019, 11:31 AM IST

ഇറാഖികള്‍ ഇന്ന് സ്വന്തം ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. പൊതുജവസേവനങ്ങളിലെ സ്വജനപക്ഷപാതിത്വം, തൊഴിലില്ലായ്മ, ഇറാനികള്‍ക്ക് കൈവരുന്ന അമിത പ്രധാന്യം, അഴിമതി, വരുമാന അസമത്വം എന്നിങ്ങനെ ജീവതത്തിലെ എല്ലാ പ്രധാന കാര്യങ്ങളിലും ഇറാഖികള്‍ അസ്വസ്ഥരും അസംതൃപ്തരുമാണ്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇതുവരെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ സര്‍ക്കാറിന്‍റെ കൈവിടുമെന്ന മട്ടാണ്. കാണാം ഇറാഖികളുടെ പ്രതിരോധങ്ങള്‍

ബാഗ്ദാദിലെ ഒരു പ്രധാന പാലത്തിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏതാണ്ട് 22 തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
undefined
പൊലീസിന്‍റെ വെടിവെപ്പില്‍ 180 -ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്.
undefined
ഇറാഖ് സര്‍ക്കാറിന്‍റെ കേന്ദ്രമായ ഗ്രീന്‍ സോണിലേക്ക് ട്രൈഗ്രീസ് നദി മുറിച്ച് കടക്കുന്ന മൂന്ന് പാലങ്ങളും ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്.
undefined
പാലങ്ങള്‍ പൊലീസ് നിയന്ത്രണത്തിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടിയത്.
undefined
ഇതിനിടെ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേര്‍ക്ക് വെടിവെക്കുകയായിരുന്നു.
undefined
ഇറാഖിലും ദക്ഷിണ ഇറാഖിലും രണ്ട് മാസത്തിന് മേലെയായി പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കാന്‍ തുടങ്ങിയട്ട്.
undefined
അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
undefined
ഇറാഖിലെ ഷിയാ അനുകൂല സര്‍ക്കാറിന് പിന്തുണ നല്‍കുന്ന ഇറാന്‍റെ നജാഫിലെ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തീ വച്ച് നശിപ്പിച്ചു.
undefined
രണ്ട് മാസത്തിനിടെ ഏതാണ്ട് 350 -ഓളം പേര്‍ ഇറാഖില്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഏതാണ്ട് 15000 ന് മേലെ ആളുകള്‍ക്ക് പരിക്കേറ്റു.
undefined
ഇറാഖിലെ തെക്കന്‍ നഗരമായ നജാഫിലെ ഇറാന്‍ കോണ്‍സുലേറ്റാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്.
undefined
പ്രതിഷേധക്കാരെ കണ്ട കോണ്‍സുലേറ്റ് ജീവനക്കാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
undefined
കോണ്‍സുലേറ്റിലെ ഇറാന്‍റെ പതാക തീവച്ച് നശിപ്പിച്ച ശേഷം, പ്രതിഷേധക്കാര്‍ അവിടെ ഇറാഖ് പതാക ഉയര്‍ത്തി.
undefined
ഇറാന്‍ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീ ഇട്ടതിനെ തുടര്‍ന്ന് പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തെ വിന്യസിക്കാന്‍ ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദേല്‍ മഹ്ദി ഉത്തരവിട്ടു.
undefined
പ്രക്ഷോഭകരെ നേരിടാന്‍ പ്രത്യേകം സെല്ലുകള്‍ രൂപികരിക്കുകയാണെന്ന് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
സ്വന്തം ജനതയ്ക്ക് നേരെ ഇറാഖ് സര്‍ക്കാര്‍ കുറേകൂടി സംയമനം പാലിക്കണമെന്ന് നാറ്റോയുടെ ഇറാഖ് മിഷന്‍റെ ചീഫ് കനേഡിയൻ മേജർ ജനറൽ ഡാനി ഫോർട്ടിൻ ആവശ്യപ്പെട്ടു.
undefined
ഇറാഖിലെ ഇറാനിയൻ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു പ്രധാന ആവശ്യം.
undefined
സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി, ഇറാനിയന്‍ ഉത്പന്ന ബഹിഷ്ക്കരണ ക്യാപൈനുകള്‍ക്ക് നേതൃത്വം നല്‍കുന്നു.
undefined
ഇറാന്‍റെ സാന്നിധ്യം തന്നെ ഇറാഖില്‍ നിന്ന് എടുത്തുകളയാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
undefined
അവര്‍ ഞങ്ങളില്‍ നിന്ന് എല്ലാം കവരുന്നുവെന്നായിരുന്നു ഇത് സംമ്പന്ധിച്ച് ഒരു പ്രക്ഷോഭകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
undefined
വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രണ്ട് മാസങ്ങള്‍ക്ക് ശേഷവും പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ത്തന്നെ വിദ്യാര്‍ത്ഥികളുണ്ട്.
undefined
click me!