ഒരു തെരുവ് ചിത്രത്തിന് വില ആറക്ക ഡോളര്‍ ! നോട്ടിങ്ഹാമിലെ തെരുവില്‍ നിന്ന് ബാന്‍സ്കിയുടെ ചിത്രം നീക്കം ചെയ്തു

First Published Feb 18, 2021, 12:35 PM IST

ഴിഞ്ഞ ഓക്ടോബറില്‍ കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കുകയായിരുന്ന നോട്ടിംഗ്ഹാം നഗരത്തില്‍ ഒരു പ്രഭാതത്തിലാണ്, ആദ്യമായി തെരുവിലെ ഒരു ചുമരില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. കറുപ്പും വെളുപ്പും നിറങ്ങളില്‍ ഒരു പെണ്‍കുട്ടി സൈക്കില്‍ ടയര്‍ അരയില്‍ ചുഴറ്റുന്നതായാണ് (ഹുല-ഹൂപ്പിംഗ്) ചിത്രീകരിച്ചിരുന്നത്. ആര് ചിത്രം വരച്ചതെന്ന് അറിയില്ലെങ്കിലും ചിത്രം പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. ഇതോടെ ചിത്രം വരച്ചത് ബാന്‍സ്കിയാണെന്ന് ചിത്രകാലാ ആസ്വാദകര്‍ കണ്ടെത്തി. ഈ ചിത്രമാണ് കഴിഞ്ഞ ദിവസം ഒരു ചിത്രകലാ ഗ്യാലറി നടത്തുന്ന ആർട്ട് കളക്ടർ ജോൺ ബ്രാൻഡ്‌ലർ വാങ്ങിയത്. 

"മഹാമാരിക്കിടെയിലായിരുന്നു തെരുവിന്‍റെ ഒരു മൂലയില്‍ ആ ചിത്രം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ഓക്ടോബറില്‍, അന്ന് നഗരം മഹാമാരിയില്‍ അടച്ച് പൂട്ടപ്പെട്ട് കിടക്കുകയായിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഊര്‍ജ്ജം ലഭിച്ചിരുന്നു. എന്നും നിരവധി പേരാണ് ആ ചിത്രത്തിനൊപ്പം ഫോട്ടോയെടുക്കാനായെത്തിയത്. ചിത്രം നീക്കം ചെയ്തതിനെ കുറിച്ച് അറിയില്ലെങ്കിലും അങ്ങനെ ചെയ്തത് മോശമായിപ്പോയി." പ്രദേശവാസിയായ 21 കാരനും നോട്ടിംഗ്ഹാം സര്‍വ്വകലാശാലാ വിദ്യാർത്ഥിയുമായ ഡാൻ ഗോൾസ്റ്റൈൻ പറഞ്ഞു. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More -ല്‍ ക്ലിക്ക് ചെയ്യുക.)
undefined
നോട്ടിങ്ഹാം നഗരത്തിലെ ലെന്‍റണിലെ റോത്‌സെ അവന്യൂവിന്‍റെ ഒരു കെട്ടിടത്തിന്‍റെ ചുമരിലാണ് അരക്കെട്ടില്‍ ഒരു സൈക്കിള്‍ ടയര്‍ ചുഴറ്റുന്ന (ഹുല-ഹൂപ്പിംഗ്) പെണ്‍കുട്ടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത ഒരു ഇരുമ്പുതൂണില്‍ പുറകിലെ ടയര്‍ അഴിച്ച് മാറ്റിയ നിലയില്‍ ഒരു തകര്‍ന്ന സൈക്കിളും പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.
undefined
ചിത്രം വരച്ച രീതിയും ഉപയോഗിച്ച നിറങ്ങളും അടിസ്ഥാനമാക്കിയാണ് ചിത്രം ഗറില്ലാ ചിത്രകാരനെന്ന് അറിയപ്പെടുന്ന ബാന്‍സ്കി വരച്ചതാണെന്ന് തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ ബാന്‍സ്കിയുടെ ഇന്‍സ്റ്റാഗ്രമിലും ചിത്രം പ്രത്യക്ഷപ്പെട്ടു.
undefined
ലോകത്തെ അറിയപ്പെടുന്ന തെരുവോര ചിത്രകാരനാണ് ബാന്‍സ്കി. ബാന്‍സ്കിയുടെ ചിത്രങ്ങള്‍ എന്നും വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങള്‍ക്കും സൈന്യത്തിനും മറ്റും എതിരെയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള തെരുവോര ചിത്രകാരനാണ് ബാന്‍സ്കി.
undefined
മഴ കൊണ്ട് നശിക്കാതിരിക്കാനായി ചിത്രം സഫോക്കിലെ ഒരു മ്യൂസിയത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് ആർട്ട് കളക്ടർ ജോൺ ബ്രാൻഡ്‌ലർ പി‌എ വാർത്താ ഏജൻസിയോട് പറഞ്ഞു. ആറക്ക സംഖ്യയാണ് ചിത്രത്തിനായി ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൃത്യം എത്ര തുകയ്ക്കാണ് ചിത്രം വാങ്ങിയതെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
undefined
“ഞാൻ അത് വാങ്ങി നീക്കം ചെയ്തിരുന്നില്ലെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ അവിടെ ഒരു ബാങ്ക്സി ഉണ്ടാകുമായിരുന്നില്ല,” ബ്രാൻഡ്‌ലർ പറഞ്ഞു. “കൗൺസിൽ അതിനെ നശിപ്പിക്കാതിരുന്നതിനെ ഞാൻ അഭിനന്ദിക്കുന്നു, പക്ഷേ, അത് നാശത്തിന്‍റെ വക്കിലായിരുന്നു. അതില്‍ നിന്ന് രക്ഷിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.' ജോൺ ബ്രാൻഡ്‌ലർ പറഞ്ഞു.
undefined
എന്നാല്‍ ചിത്രം നീക്കം ചെയ്തതിനെതിരെ പ്രാദേശികവാസികള്‍ ദുഃഖം രേഖപ്പെടുത്തി. “ഒരു തദ്ദേശീയനെന്ന നിലയില്‍ ചിത്രം വില്‍ക്കാന്‍ തീരുമാനിച്ചത് അങ്ങേയറ്റം നാണക്കേടാണ്. അത് ഈ സമൂഹത്തിനൊരു നിധിയായിരുന്നു. ഇത് സങ്കടകരമാണ്. ഇപ്പോള്‍ അവിടെ വെറും തടികഷ്ണങ്ങളാണ് അവശേഷിക്കുന്നത്." സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയായ ഡാൻ ഗോൾസ്റ്റൈൻ പറഞ്ഞു
undefined
'നിങ്ങള്‍ക്ക് ഇത് സൂക്ഷിക്കണെന്ന് പറയാം. പക്ഷേ അതത്ര എളുപ്പമല്ല, അറ്റകുറ്റപ്പണി, സുരക്ഷ, ഇൻ‌ഷുറൻ‌സ്, പുനസ്ഥാപനം എന്നിവയ്ക്ക് പണം വേണം. ഞാന്‍ അത് ചെയ്യുന്നു. നോട്ടിങ്ഹാംകാരുടെ വികാരം എനിക്ക് മനസിലാക്കും. ഈ ചിത്രമടക്കം ബാസ്കിയുടെ മറ്റ് ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം നോട്ടിങ്ഹാമില്‍ താന്‍ നടത്തുമെന്നും ' ബ്രാൻഡ്‌ലർ പറഞ്ഞു.
undefined
ബാസ്കിയുടെ ഈ കലാസൃഷ്‌ടി സ്‌കോട്ട്‌ലൻഡിലേക്കാണ് അയയ്ക്കുന്നത്. അവിടെ ബറി സെന്‍റ് എഡ്മണ്ടിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. എന്നാൽ ഭാവിയിൽ ഒരു എക്സിബിഷന്റെ ഭാഗമായി നോട്ടിംഗ്ഹാമിലേക്ക് ചിത്രം കൊണ്ടുവരുമെന്നും ബ്രാൻഡ്‌ലർ പറഞ്ഞു. (കമ്പി വേലി കെട്ടി തിരിച്ചിരിക്കുന്ന ബാന്‍സ്കിയുടെ മറ്റൊരു ചിത്രം)
undefined
വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ ഒരു ഗാരേജിൽ നിന്ന് വാങ്ങിയ സീസൺസ് ഗ്രീറ്റിംഗ്സ് ഉൾപ്പെടെ ബ്രാൻഡ്‌ലറുടെ ഉടമസ്ഥതയില്‍ നിരവധി ബാന്‍സ്കി ചിത്രങ്ങളുണ്ട്. എല്ലാം പല തെരുവില്‍ നിന്നുമായി കണ്ടെടുക്കപ്പെട്ടവ. ആ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഹുല-ഹൂപ്പിംഗ് പെൺകുട്ടിയും എത്തിച്ചേരുന്നത്. (ബാന്‍സ്കിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം. )
undefined
എന്നാല്‍ തെരുവിലെ കലാസൃഷ്ടികൾ നീക്കം ചെയ്യാനുള്ള പദ്ധതികളെക്കുറിച്ച് നോട്ടിംഗ്ഹാം സിറ്റി കൗൺസിലിന് അറിയില്ലായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നഗരത്തില്‍ തന്നെ ചുവർച്ചിത്രം സംരക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും 'ആ ഓപ്ഷനുകൾ തീർന്നു' എന്ന അറിയിപ്പാണ് ലഭിച്ചത്.
undefined
മ്യൂറൽ നീക്കം ചെയ്ത വാർത്ത കണ്ട് കെട്ടിടം പാട്ടത്തിനെടുത്ത സുരീന്ദർ കൌർ ഞെട്ടിപ്പോയെന്നും ബിബിസി പറഞ്ഞു. “എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു - ആരും എന്നെ അറിയിച്ചിട്ടില്ല,” സുരീന്ദർ കൌർ പറഞ്ഞു. അജ്ഞാതനായി തുടരാൻ ആഗ്രഹിച്ച ഉടമ, കലാസൃഷ്ടികൾ പ്രാദേശിക സംഘടനകൾക്ക് സംഭാവന ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് നോട്ടിംഗ്ഹാം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
undefined
എന്നാല്‍, ചുവർച്ചിത്രം പ്രത്യക്ഷപ്പെട്ടത് മുതൽ അവർ ബാന്‍സ്കിയുടെ ടീമായ പെസ്റ്റ് കൺട്രോളുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇത് നീക്കം ചെയ്യുന്നത് അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമാകുമെന്ന് അവർ പറഞ്ഞതായും സിറ്റി റെജുവനേഷൻ ബോർഡ് അറിയിച്ചു.
undefined
ചിത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ബാന്‍സ്കിയുടെ അനുമതി തേടിയിരുന്നു. "കലാസൃഷ്‌ടി അവിടെ തന്നെ നിലനിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു, ഞങ്ങൾ കലാകാരന്‍റെ ആഗ്രഹത്തെ മാനിച്ചു." സിറ്റി റെജുവനേഷൻ ബോർഡ് പറഞ്ഞു. (ബാന്‍സ്കിയുടെ മറ്റ് ചില ഗ്രാഫിറ്റികള്‍)
undefined
“ഇത് കെട്ടിടം ഉടമയുടെ സ്വകാര്യ തീരുമാനമാണ്. ഞങ്ങൾ അതിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും, നോട്ടിംഗ്ഹാമിന് ബാന്‍സ്കി നഷ്ടപ്പെട്ടതിൽ വലിയ നാണക്കേടാണെന്നും ഭാവിയിൽ ഈ കലാകാരൻ നഗരത്തിലേക്ക് തിരിച്ചുവരുന്നതിന് ഇത് തടസമാകില്ലെന്ന് കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. (ബാന്‍സ്കിയുടെ മറ്റ് ചില ഗ്രാഫിറ്റികള്‍)
undefined
ഒരു നോട്ടിംഗ്ഹാം സിറ്റി കൗൺസിൽ വക്താവ് പറഞ്ഞു, നഗരത്തിന്റെ പണി സുരക്ഷിതമാക്കാൻ അതോറിറ്റി ശ്രമിച്ചെങ്കിലും “ആ ഓപ്ഷനുകൾ തീർന്നു”, അതിനാൽ അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ പ്രോപ്പർട്ടി ഉടമയ്ക്ക് വിട്ടുകൊടുത്തു. എന്നാൽ കൗൺസിലിന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു അത് നീക്കാൻ പദ്ധതിയിടുന്നു. (ബാന്‍സ്കിയുടെ മറ്റ് ചില ഗ്രാഫിറ്റികള്‍)
undefined
നോട്ടിംഗ്ഹാം നഗരത്തിന് സൈക്കിളുമായുള്ള ചരിത്ര ബന്ധം മറക്കരുത്. ഈ ബന്ധം അറിഞ്ഞ് കൊണ്ട് തന്നെയാകാം ബാന്‍സ്കി ഹുല-ഹൂപ്പിംഗ് പെണ്‍കുട്ടിയെ വരച്ചത്. ചിത്രം മാറ്റരുതെന്ന് കലാകാരനും ആവശ്യപ്പെടുന്നു. കാരണം ചിത്രം നോട്ടിംഗ്ഹാം നഗരത്തിന്‍റെ ചരിത്രത്തോടാണ് സംസാരിക്കുന്നത്. ബിബിസി ന്യൂസ് ആർട്സ് എഡിറ്റർ വിൽ ഗോംപെർട്സ് പറഞ്ഞു. (ബാന്‍സ്കിയുടെ മറ്റ് ചില ഗ്രാഫിറ്റികള്‍)
undefined
യൂറോപ്പിലെയും ഗാസയുടെയും തെരുവുകളില്‍ നിരവധി ഗ്രാഫിറ്റികളാണ് ബാന്‍സ്കി വരച്ചിട്ടുള്ളത്. മിക്കതും സമാധനത്തെ പ്രകീര്‍ത്തിക്കുന്നതും യുദ്ധത്തെയും സൈനീകവത്കരണത്തിനും എതിരെയുള്ളതുമാണ്. അജ്ഞാതനായി തുടരുന്ന ബാന്‍സ്കി തന്‍റെ ചിത്രങ്ങളെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നു. (ബാന്‍സ്കിയുടെ മറ്റ് ചില ഗ്രാഫിറ്റികള്‍)
undefined
(ബാന്‍സ്കിയുടെ മറ്റ് ചില ഗ്രാഫിറ്റികള്‍)
undefined
click me!