തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട ഹസലിന് കഴിഞ്ഞ വെള്ളിയാഴ്ചവരെ പൊലീസില്‍ കീഴടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ ഹസല്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കറ്റാലൻ പൊലീസ് ലെഡ സര്‍വ്വകലാശാലയില്‍ അതിക്രമിച്ച് കയറി ഹസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More ല്‍ ക്ലിക്ക് ചെയ്യുക)

ജയില്‍ ശിക്ഷ ഒഴിവാക്കാനായി ഹസല്‍ സര്‍വ്വകലാശാലയില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നാണ് പൊലീസ് ആരോപിക്കുന്നത്.

തീവ്രവാദത്തെ മഹത്വവൽക്കരിച്ചു രാജാവിനെ അപമാനിച്ചു എന്നിവയാണ് ഹസലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഭീകരതയെ മഹത്വവൽക്കരിച്ചു, രാജവാഴ്ചയെയും പൊലീസിനെയും അപഹസിക്കുന്ന തരത്തില്‍ പാട്ടുകളെഴുതി, ട്വീറ്ററില്‍ കുറിപ്പുകളെഴുതി, രാജ്യ കീരീടത്തെയും രാജ്യത്തെ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തി എന്നിവയാണ് ഹസന് എതിരെയുള്ള കുറ്റങ്ങള്‍. ഈ കുറ്റങ്ങള്‍ക്ക് ഒമ്പത് മാസത്തെ തടവാണ് ഹസലിന് വിധിച്ചിരിക്കുന്നത്.

ബാഴ്സലോണയിൽ നിന്ന് 150 കിലോമീറ്റർ (90 മൈൽ) പടിഞ്ഞാറുള്ള ലെറിഡ (കറ്റാലനിലെ ലെഡ) യൂണിവേഴ്സിറ്റിയുടെ റെക്ടറുടെ കെട്ടിടത്തില്‍ നിന്നാണ് ഹസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹസലിന്‍റെ അനുയായികള്‍ സര്‍വ്വകലാശാലയില്‍ പൊലീസിനെ തടയാനായി ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

പാട്ടുകളിൽ രാജവാഴ്ചയെ അപമാനിച്ചു എന്ന ആരോപണം ഉന്നയിച്ച് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്ത റാപ്പറെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ ബാഴ്സിലോണയുടെ തെരുവുകളില്‍ ഇറങ്ങിയത്.

തിങ്കളാഴ്ചയാണ് ഒരു കൂട്ടം അനുയായികളുമായി ഹാസൽ സർവകലാശാലയിൽ അഭയം തേടിയത്. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായി ഇവര്‍ ഏറ്റുമുട്ടി. കസേരകള്‍ വലിച്ചെറിഞ്ഞു സര്‍വ്വകലാശാലയിലെ അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടും പ്രതിഷേധക്കാര്‍ പൊലീസിനെ അക്രമിച്ചു.

പ്രതിഷേധക്കാരെ കായികമായി നേരിട്ട പൊലീസ് പാബ്ലോ ഹസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. "വിജയം നമ്മുടേതായിരിക്കും ... മറക്കില്ല, ക്ഷമിക്കുകയുമില്ല" എന്നായിരുന്നു ജയിലിലേക്ക് പോകവേ പാബ്ലോ ഹസല്‍ തന്‍റെ അനുയായികളോടായി പറഞ്ഞത്.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാഴ്സലോണയിലെ തെരുവുകളില്‍ "പാബ്ലോ ഹസലിനെ വിട്ടയക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു. വൈകുന്നേരത്തോടെ പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു.

നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. നിരവധി കടകള്‍ കൊള്ളയടിക്കപ്പെട്ടു. കലാപത്തെ തുടര്‍ന്ന് 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെ പ്രതിഷേധക്കാര്‍ ബാഴ്‌സയിലെ തെരുവുകളില്‍ നിറഞ്ഞിരുന്നു. റാപ്പർ പാബ്ലോ ഹസലിനെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഹസലിന്‍റെ അറസ്റ്റ് സ്പെയിനിലെ അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള നീക്കമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ബാസ്‌ക് വിഘടനവാദവാദികളുടെ അർദ്ധസൈനിക വിഭാഗമായ എടിഎയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾക്കൊള്ളുന്ന സ്പാനിഷ് ജഡ്ജിമാരെ നാസികളുമായി താരതമ്യപ്പെടുത്തി, മുൻ രാജാവായ ജുവാൻ കാർലോസിനെ മാഫിയ ബോസ് എന്ന് വിശേഷിപ്പിച്ചു. എന്നിങ്ങനെയാണ് ഹസലിനെതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍.

സംസാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആളുകളെ ജയിലിലടയ്ക്കുന്നത് സ്പെയിൻ പോലുള്ള ജനാധിപത്യ രാജ്യത്തിൽ സംഭവിക്കരുതെന്ന് ഹസലിന്‍റെ അറസ്റ്റിന് ശേഷം ഉപപ്രധാനമന്ത്രി കാർമെൻ കാൽവോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്പാനിഷ് ചലച്ചിത്ര സംവിധായകൻ പെഡ്രോ അൽമോദോവർ, നടൻ ജാവിയർ ബാർഡെം, ഗായകൻ ജോവാൻ മാനുവൽ സെറാത്ത് എന്നിവരുൾപ്പെടെ 200 ലധികം കലാകാരന്മാർ ഹസലിന്‍റെ ജയിൽ ശിക്ഷയെ എതിർത്തുകൊണ്ട് ഒരു നിവേദനത്തിൽ ഒപ്പിട്ടു.

ഇടിഎയെ പോലുള്ള നിരോധിത സായുധ സംഘങ്ങളെ മഹത്വവൽക്കരിക്കുന്നത് തടയുന്നതിനായി മുൻ ഭരണകൂടം 2015 ൽ നടപ്പിലാക്കിയ "ഗാഗ് നിയമം" പരിഷ്കരിക്കുമെന്ന് സ്‌പെയിനിലെ ഇടതുപക്ഷ സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതിന് പുറകേയാണ് പാബ്ലോ ഹസലിന്‍റെ അറസ്റ്റ്. അറസ്റ്റിന് തൊട്ട് മുമ്പ് ഹസല്‍ ട്വിറ്ററില്‍ കുറിച്ചു " നാളെയിത് നിങ്ങളാകാം."

മതത്തിനും രാജവാഴ്ചയ്ക്കും എതിരായ എല്ലാ അവഹേളനങ്ങളും നിയമം മൂലം സ്പെയിന്‍ നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഇത് നേരിയ ശിക്ഷകൾ മാത്രമേ നടപ്പാക്കുവെന്നും പൊതു ക്രമത്തിന് അപകടമുണ്ടാക്കുന്ന അല്ലെങ്കിൽ അക്രമത്തെ പ്രകോപിപ്പിക്കുന്ന നടപടികളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സര്‍ക്കാര്‍ അറസ്റ്റിന് ശേഷം സര്‍ക്കാര്‍ പറഞ്ഞു. മാത്രമല്ല കലാപരവും സാംസ്കാരികവും ബൌദ്ധികവുമായ ആവിഷ്കാരങ്ങളോട് സഹിഷ്ണുത പുലർത്തുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ഇടതുപക്ഷ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട ഹസലിന് 2018 ൽ ഒമ്പത് മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് സ്പെയിനിൽ ഏറെ കോളിളക്കമുണ്ടാക്കി. സ്വതന്ത്രമായ സംസാരത്തെ സ്പെയിന്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപണമുയര്‍ന്നു. ഈ കേസില്‍ കീഴടങ്ങാനുള്ള കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam