Published : Jan 22, 2020, 03:40 PM ISTUpdated : Jan 23, 2020, 10:43 AM IST
ശീതയുദ്ധകാലത്ത് അമേരിക്ക, റഷ്യയ്ക്ക് മേലെ ലോകത്തിന്‍റെ ശക്തിയായി മാറാനുള്ള കടുത്ത പോരാട്ടത്തിലായിരുന്നു. അതിനായി കൂടുതല്‍ സാധനസാമഗ്രികള്‍, ആയുധങ്ങള്‍, സൈന്യം, സൈനീക വാഹനങ്ങള്‍ എന്നിവയെ വേഗത്തിലും ഒറ്റയടിക്കും കൊണ്ട് പോകുന്നതിനാവശ്യമായ വാഹനങ്ങളുടെ ആവശ്യകതയുയര്‍ന്നു വന്നു.
1963 ൽ അമേരിക്ക ഇതിനായുള്ള പഠനങ്ങളും ഗവേഷണങ്ങളും ശക്തമാക്കി. ഒടുവില്‍ ദീര്‍ഘകാലത്തെ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം 1970 ജനുവരി 22 ന് ആദ്യത്തെ ബോയിംഗ് 747 വിമാനം അമേരിക്ക ആകാശത്തേക്ക് പറത്തി. ഇന്ന് ബോയിംഗ് 747 ന് 50 വയസ്സായിരിക്കുന്നു. ഇന്നും ലോകത്തെ ഏറ്റവും വലിയ ചരക്ക് കടത്ത് വാഹനം ബോയിംഗ് തന്നെ. കാണാം ബോയിംഗിങ്ങിന്‍റെ ആദ്യ പറക്കല്‍ക്കാഴ്ചകള്‍.