Published : Sep 03, 2020, 10:55 AM ISTUpdated : Sep 03, 2020, 10:59 AM IST
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും പബ്ജിയുടെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന സമയത്ത് തന്നെ പബ്ജിയും നിരോധിച്ചേക്കാം എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പബ്ജി ജനപ്രിയമായിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയാണ് സ്വന്തമാക്കിയത്. പബ്ജിയിൽ ഇനി പോരാട്ടമില്ലെങ്കിലും ട്രോളുകളുടെ വെടിയൊച്ചകളാണ് സോഷ്യയിൽ മീഡിയയിൽ. കാണാം ചില രസകരമായ ട്രോളുകൾ...