സൈബീരിയയിലെ ഭീമാകാര ഗര്‍ത്തങ്ങള്‍ കാലാവസ്ഥാ പ്രതിഭാസമോ ?

Published : Sep 02, 2020, 03:44 PM IST

കാലാവസ്ഥാ മാറ്റത്തിന്‍റെ ഫലമായി ആര്‍ട്ടിക്ക് പ്രദേശത്തെ ഹിമം ഉരുകുന്നുവെന്ന് പല്ലവി ഏറെനാളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാലിപ്പോള്‍ കൂടുതല്‍ ആശങ്കകളുടെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സൈബീരിയയില്‍ കണ്ടെത്തിയ ഗര്‍ത്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൃഷ്ടിയാണോയെന്ന സംശയത്തിലാണ് ശാസ്ത്ര ലോകം.  കഴിഞ്ഞ ജൂലൈയിൽ ഒരു റഷ്യൻ ടിവി ചാനലിന്‍റെ അംഗങ്ങള്‍ യമല്‍ ഉപദ്വീപിന് മുകളിലൂടെ പറക്കുമ്പോഴാണ്, താഴെ ഭൂമിയില്‍ വലിയൊരു ഗര്‍ത്തം ശ്രദ്ധയില്‍പ്പെട്ടത്. ആ ഗര്‍ത്തത്തിന് 165 അടി വ്യാസമുണ്ടായിരുന്നു. കാണാം.

PREV
116
സൈബീരിയയിലെ ഭീമാകാര ഗര്‍ത്തങ്ങള്‍ കാലാവസ്ഥാ പ്രതിഭാസമോ ?

റഷ്യയുടെ ആര്‍ട്ടിക്ക് പ്രദേശമായ സൈബീരിയയിൽ നടന്ന ഒരു ഭൂഗർഭ മീഥെയ്ൻ സ്ഫോടനത്തിൽ 165 അടി വ്യാസത്തില്‍ ഭീമാകാരമായ ഗർത്തം രൂപപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 

216

ശാസ്ത്രജ്ഞർ ഇത് ഒരു പിംഗോയുടെ (Pingos are intrapermafrost ice-cored hills) അടിയിൽ പൊട്ടിത്തെറിക്കുന്ന മീഥെയ്ൻ വാതകമോ അല്ലെങ്കിൽ ഐസ് പൊതിഞ്ഞ കുന്നിനാല്‍ സൃഷ്ടമാകുന്ന ഗര്‍ത്തമായോ കണക്കാക്കുന്നു. 

316

പെർമാഫ്രോസ്റ്റ് ( രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കട്ടപിടിച്ച് കിടക്കുന്ന മഞ്ഞ്. ഇത് ഭൂമിക്ക് മുകളില്‍ രണ്ടോ മൂന്നോ അടി ഉയരത്തില്‍ കാണുമ്പോള്‍ ഭൂമിക്ക് അടിയിലേക്ക് വളരെ താഴ്ചയില്‍ കാണപ്പെടുന്നു. ) പാളി ഉരുകാൻ തുടങ്ങിയതോടെ സൈബീരിയ ഈ വർഷം റെക്കോർഡ് താപനിലയിലാണ് എത്തിയത്. 

416

അതിനിടെയാണ് ഇത്തരം ഗര്‍ത്തങ്ങള്‍ കണ്ടെത്തിയതും. സൈബീരിയയില്‍ കഴിഞ്ഞ മെയ് മാസത്തിൽ തെർമോമീറ്റർ 78 ഡിഗ്രി ഫാരൻഹീറ്റിൽ എത്തി - ശരാശരിയേക്കാൾ 40 ഡിഗ്രി മേലെ. 

516

ഇപ്പോള്‍ കണ്ടെത്തിയ 165 അടി വ്യാസമുള്ള ഗര്‍ത്തം യമല്‍ ഉപദ്വീപില്‍ കണ്ടെത്തിയ 17-ാമത്തെ ഗർത്തമാണിത്.  പുതുതായി കണ്ടെത്തിയ ഈ ഗര്‍ത്തം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലുതായി കരുതപ്പെടുന്നു.

616

അവ എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള കണ്ടെത്തലനുസരിച്ച് അവ തകർന്ന പിംഗോകളാണെന്നും അല്ല ആർട്ടിക് പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ മണ്ണ് പൊതിഞ്ഞ ഹിമത്തിന്‍റെ കുന്നുകളാണെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 

716

പെർമാഫ്രോസ്റ്റിന് കീഴിൽ മീഥെയ്ൻ വാതകം കൂടുതലായി പുറന്തള്ളപ്പെടുമ്പോള്‍ പിംഗോ വീർക്കുകയും ചളിയും ഹിമവും പുറന്തള്ളുകയും ചെയ്യുന്നു. ( ശാസ്ത്രജ്ഞരുടെ സംഘം ഹെലികോപ്റ്ററിലിരുന്ന് ഭീമാകാരമായ ഗര്‍ത്തം വീക്ഷിക്കുന്നു.)

816

എന്നാല്‍, ഗൂഢ സിദ്ധാന്തക്കാര്‍ക്ക് അവ ഉൽക്കാശിലകൾ മുതൽ രഹസ്യ ആയുധ പരിശോധനകൾക്കും അന്യഗ്രഹ സന്ദർശകരുടെ ഭൂമിയിലെ വാസസ്ഥലമായും കണക്കാക്കുന്നു.

916

ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന, ഭൂമിയാൽ മൂടപ്പെട്ട ഹിമത്തിന്‍റെ കുന്നുകളായ പിംഗോകളുടെയോ ഹൈഡ്രോലാക്കോളിത്തിന്‍റെയോ തകർച്ചയാണ് ഇത്തരം രൂപപ്പെടലുകളെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 

1016

‘നമ്പർ 17’-ന്‍റെ മധ്യഭാഗത്ത് നിന്ന് നൂറുകണക്കിന് അടിയിൽ ഹിമവും മണ്ണും കണ്ടെത്തിയതായി സൈറ്റ് സന്ദർശിച്ച ശാസ്ത്രജ്ഞർ പറയുന്നു. ( പിംഗോ അഥവാ  മീഥെയ്ൻ വാതകമോ അല്ലെങ്കിൽ ഐസോ പൊതിഞ്ഞ് നില്‍ക്കുന്ന മണ്ണിന്‍റെ ചെറിയ കുന്ന്. )

1116

റഷ്യയിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖലയായ യമൽ ഉപദ്വീപിലെ കാലാവസ്ഥാ വ്യതിയാനവും വാതകത്തിനായുള്ള ഡ്രില്ലിംഗും ഉൾപ്പെടെയുള്ള മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരം ദ്വാരങ്ങൾ രൂപം കൊള്ളുന്നതെന്ന് റഷ്യൻ ഓയിൽ ആൻഡ് ഗ്യാസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ വാസിലി ബോഗോയാവ്ലെൻസ്‌കി മുമ്പ് അവകാശപ്പെട്ടിരുന്നു. 

1216

ആർട്ടികിലേക്ക് തള്ളിനില്‍ക്കുന്ന വലിയ ഉപദ്വീപായ യമൽ യൂറോപ്പിലേക്കുള്ള റഷ്യൻ വാതകത്തിന്‍റെ  പ്രധാന ഉൽപാദന മേഖലയാണ്. ഇവിടെയുള്ള മനുഷ്യന്‍റെ ഖനന പ്രവര്‍ത്തനങ്ങളുടെ ഫലമാകാം ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടാനുള്ള ഒരു കാരണമെന്ന് ചിലര്‍ കരുതുന്നു. 

1316

എന്നാല്‍ ഇത്തരം ഗര്‍ത്തങ്ങള്‍ ഗ്യാസ് പൈപ്പ്ലൈനിനോ ജനസംഖ്യയുള്ള പ്രദേശത്തിനോ സമീപത്താണ് ഇത് പൊട്ടിത്തെറിക്കുന്നതെങ്കില്‍ അതിന്‍റെ നഷ്ടവ്യാപ്തി ഏറെ വലുതായിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.  

1416

2014 ൽലാണ് ആദ്യമായി ഇവിടെ മൂന്ന് നിഗൂഢ ഗർത്തങ്ങൾ കണ്ടെത്തുന്നത്. യമൽ ഉപദ്വീപിൽ മറ്റൊരു സിങ്ക്ഹോൾ കണ്ടെത്തി. ഗ്യാസ് കുഴിക്കുന്നത് ഉൾപ്പെടെയുള്ള മനുഷ്യ പ്രവർത്തനങ്ങൾ അവയുടെ രൂപീകരണത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ പറയുന്നു. 98 അടി ആഴത്തിൽ അളന്ന ആദ്യത്തെ ഗര്‍ത്തം ബൊവാനെങ്കോവോ ഗ്യാസ് ഫീൽഡിനടുത്തായിരുന്നു.

1516

എന്തുകൊണ്ടാണ് അവ രൂപം കൊള്ളുന്നതെന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ വ്യക്തമായിരുന്നില്ല, എന്നാൽ ഭൂഗർഭ വാതക- ഇന്ധന നിക്ഷേപങ്ങളിൽ നിന്നുള്ള റൊമാനോവ്സ്കി സമ്മർദ്ദം ഉപരിതലത്തിലൂടെ പൊട്ടിത്തെറിക്കുകയും അത് ഇത്തരത്തില്‍ വലിയ ഗർത്തങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

1616

ആര്‍ട്ടിക്കിന് സമീപത്ത് പുതുതായി കണ്ടെത്തുന്ന ഇത്തരം ഗര്‍ത്തങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്‍റെ ഫലമാണോയെന്നും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. 

click me!

Recommended Stories