Published : Jun 19, 2020, 12:05 PM ISTUpdated : Jun 19, 2020, 12:22 PM IST
മുന്‍പോട്ട് എന്താണെന്ന് അറിയില്ല, പക്ഷേ ഇപ്പോള്‍ വായിക്കാനും നെറ്റ്ഫ്ലിക്സിലെ സീരീസ് കാണാനും ഉറങ്ങാനും പോവുന്നുവെന്നാണ് പഠനം പൂര്‍ത്തിയായതിനേക്കുറിച്ച് നോബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയുടെ പ്രതികരണം
ബിരുദപഠനം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് മലാല യൂസഫ്സായി. പെണ്‍കുട്ടികളുടെ വിദ്യാഭാസത്തിനായി നടത്തിയ പോരാട്ടങ്ങള്‍ക്ക് 2014ല്‍ നോബേല്‍ പുരസ്കാരം നേടിയ മലാല ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

29
ഫിലോസഫി, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയമീംമാംസ എന്നീ വിഷയങ്ങളിലായിരുന്നു മലാലയുടെ ബിരുദപഠനം.

39
മുന്‍പോട്ട് എന്താണെന്ന് അറിയില്ല, പക്ഷേ ഇപ്പോള്‍ വായിക്കാനും നെറ്റ്ഫ്ലിക്സിലെ സീരീസ് കാണാനും ഉറങ്ങാനും പോവുന്നുവെന്നാണ് പഠനം പൂര്‍ത്തിയായതിനേക്കുറിച്ച് മലാല ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിക്കുന്നത്.

പാകിസ്ഥാനിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ പേരിലാണ് ചെറു പ്രായത്തില്‍ തന്നെ മലാല താലിബാന്‍ തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടത്. തലയ്ക്കും നെഞ്ചിലുമടക്കം വെടിയേറ്റ മലാല തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്.

സമാധാനത്തിനുള്ള നോബേല്‍ നേടിയ പ്രായം കുറഞ്ഞയാളായ മലാലയ്ക്ക് കനേഡിയന്‍ ഓണററി പൗരത്വം ലഭിച്ചിരുന്നു.

89
സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബിബിസിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് മലാലയെ താലിബാന്‍റെ നോട്ടപ്പുള്ളിയാക്കിയത്.

99
മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam