Published : Jun 16, 2020, 03:58 PM ISTUpdated : Jun 16, 2020, 04:40 PM IST
കൊവിഡ് വ്യാപനം വ്യാപകമായ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾക്കാണ് മുൻഗണന നൽകിയത്. സാമൂഹിക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോഗമുക്തി നിരക്ക് കൂടി തുടങ്ങിയതോടെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങളിലും ഇളവുകൾ വന്നുതുടങ്ങി. എന്നാൽ പല രാജ്യങ്ങളിലും യന്ത്രമനുഷ്യരുടെ സഹായത്തോടെ ജനജീവിതം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആരോഗ്യമേഖലയിലാണ് മിക്ക രാജ്യങ്ങളും യന്ത്രമനുഷ്യരുടെ സഹായം കൂടുതലായി ഉപയോഗപ്പെടുത്തിയത്. ശവപ്പെട്ടി നിർമ്മാണത്തിൽ വരെ യന്ത്രങ്ങളുടെ സഹായം തേടിയ രാജ്യങ്ങളുമുണ്ട്.
സൗത്ത്കൊറിയയിലെ ഒരു മദ്യശാലയിൽ മദ്യപിക്കാൻ എത്തുന്നവർക്ക് ഐസ്ക്യൂബ് നൽകാൻ നിയോഗിക്കപ്പെട്ട റോബോട്ട്.

220
ഈജിപ്റ്റിലെ ഒരു ഷോപ്പിങ്ങ് മാളിൽ പ്രവർത്തിക്കുന്ന റോബോട്ട്. പിസിആർ ടെസ്റ്റ് നടത്തി ആളുകൾക്ക് കൊവിഡ 19 ഉണ്ടോ എന്ന് സ്ഥിരീകരിക്കാനും ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഈ റോബോട്ടിന് കഴിയും

320
ഓസ്ട്രിയയിലെ ഒരു കമ്പനിയിൽ ജീവനക്കാർക്ക് പനി ഉണ്ടോ എന്ന് പരിശോധിക്കാനും ജീവനക്കാർ മാസ്ക് ധരിക്കുന്നത് ഉറപ്പുവരുത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ട റോബോട്ട്

420
സിങ്കപ്പൂരിലെ ഒരു പാർക്കിൽ ആളുകൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് നിർമ്മിച്ച യന്ത്ര നായ.

520
ചൈനയിലെ ഹോങ്ഗോങ് വിമാനത്താവളത്തിൽ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ നിർമ്മിച്ച റോബോട്ട് ഒരു കക്കൂസ് വൃത്തിയാക്കുന്നു

620
സിങ്കപ്പൂരിലെ ഒരു പാർക്കിൽ പ്രഭാത വ്യായാമത്തിന് എത്തിയ ആളുകൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്ന റോബോട്ട്

720
വുഹാൻ വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം സ്ഥിതിഗതികൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് റോബോട്ട്

820
ഇറ്റലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് രോഗികളുടെ വാർഡിൽ രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന റോബോട്ട്

920
മലേഷ്യയിൽ ലോക്ക്ഡൗൺ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസ് ഉപയോഗിക്കുന്ന ഡ്രോൺ ക്യാമറ

1020
ജർമനിയിലെ ഒരു കടയുടെ മുന്നിൽ. കടയിൽ എത്തുന്നവർക്ക് കൊവിഡ് ബാധ ഉണ്ടാവാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകലാണ് ഈ റോബോട്ടിന്റെ ജോലി

1120
ചെെനയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ സഹായിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്.

1220
ചിലിയിലെ തെരുവുകളിൽ അണുവിമുക്തമാക്കാൻ വേണ്ടി ഡ്രോൺ ഉപയോഗിക്കുന്നു

1320
ചെെനയിലെ ഒരു ഹോട്ടലിൽ വെയിറ്ററുടെ ജോലി ചെയ്യുന്ന റോബോട്ട്

1420
ചെെനയിൽ അണുപ്രാണിനാശനം ഉറപ്പുവരുത്താൻ നിർമ്മിച്ച റോബോട്ട്

1520
ഫ്രാൻസിലെ ഒരു ശവപ്പെട്ടി നിർമ്മാണ കമ്പനിയിൽ ശവപ്പെട്ടികൾക്ക് പെയിന്റ് അടിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്

1620
കൊച്ചിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച റോബോട്ട്. കൊവിഡ് ബാധ ഉണ്ടാവാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകലാണ് ഈ റോബോട്ടിന്റെ ജോലി

1720
ഇറ്റലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും രോഗികളെയും സഹായിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്.

1820
ചെെനയിലെ ഒരു ആശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്

1920
ചെെനയിൽ ഒരു ഭക്ഷണശാലയിൽ എത്തുന്നവർക്ക് സാനറ്റൈസർ നൽകുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട റോബോട്ട്

2020
ചെെനയിലെ ഒരു ഐടി കമ്പനിയിൽ കൊവിഡ് ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പ്രത്യേകം നിർമ്മിച്ച റോബോട്ട് കമ്പനി ജീവനക്കാർക്കൊപ്പം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam