കൊവിഡ്19; ലോകത്ത് 4,91,856 മരണം, ഇന്ത്യയില്‍ 15,301

First Published Jun 26, 2020, 12:44 PM IST

2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്ന് ലോകം മുഴുവനും വ്യാപിച്ച കൊവിഡ്19 വൈറസ് ബാധയില്‍ ലോകത്ത് ഇതിനകം 4,91,856 പേര്‍ മരിച്ചു. ഇന്ത്യയില്‍ മരണ സംഖ്യ ഇന്നലെ 15,000 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണ്. 1,26,780 പേരാണ് കൊറോണാ വൈറസ് ബാധയില്‍ അമേരിക്കയില്‍ മരിച്ചത്. രണ്ടാമത്തെ ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത് ബ്രസീലിലാണ് 55,054 പേരാണ് ബ്രസീലില്‍ മരിച്ചത്. മരണനിരക്കിലെ വര്‍ദ്ധനവില്‍ അല്‍പ്പം കുറവുണ്ടെങ്കിലും രോഗബാധ വ്യാപനം തടയുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചില രാജ്യങ്ങളില്‍ കൊവിഡ്19 നെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇവ വിതരണത്തിനെത്താന്‍ ഒക്ടോബറെങ്കിലും ആകുമെന്നാണ് വാര്‍ത്തകള്‍. 

അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെട്ടുത്തിയ രാജ്യം ഇംഗ്ലണ്ടാണ് 43,230 പേരാണ് ബ്രീട്ടനില്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചത്.
undefined
അമേരിക്കയില്‍ ഇതുവരെയായി 25,04,588 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമ്പത്തയ്യായിരത്തിന് മേലെ ആളുകള്‍ മരിച്ച ബ്രസീലിലാകട്ടെ 12,33,147 പേര്‍ക്കാണ് കൊവിഡ്19 ബാധ സ്ഥിരീകരിച്ചത്.
undefined
undefined
ബ്രിട്ടനില്‍ 3,07,980 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചാമതാണ് ബ്രിട്ടന്‍.
undefined
ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമതുള്ള രാജ്യമായ റഷ്യയില്‍, മരണസംഖ്യ വളരെ കുറവാണ്. 8,605 പേരാണ് ഇതുവരെയായും റഷ്യയില്‍ ഇതുവരെയായും വൈറസ് ബാധയേറ്റ് മരിച്ചത്. മരണനിരക്കില്‍ റഷ്യ, ഇന്ത്യയ്ക്കും താഴെ പതിമൂന്നാം സ്ഥാനത്താണ്.
undefined
undefined
ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച നാലാമത്തെ രാജ്യമാണ് ഇറ്റലി. 34,678 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 2,39,706 പേര്‍ക്ക് കൊവിഡ്19 വൈറസ് ബാധയേറ്റ ഇറ്റലി രോഗവ്യാപനത്തില്‍ ഒമ്പതാം സ്ഥാനത്താണ്.
undefined
രോഗബാധിതരുടെ എണ്ണത്തില്‍ 4,91,170 പേരുമായി ഇന്ത്യ നാലാം സ്ഥാനത്താണെങ്കിലും രോഗം വന്ന് മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്.
undefined
undefined
ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ അ‌ഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
undefined
ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്നത്തേത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 4,90,401 ആയി.
undefined
undefined
407 പേർ കൂടി കൊവിഡ് ബാധിച്ച് ഇന്നലെ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 15,301 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
undefined
2.85,636 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 1,89,463 പേരാണ് രാജ്യത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
undefined
രാജ്യത്ത് ആകെ രോഗികളുടെ 62.85 ശതമാനവും റിപ്പോർട്ട് ചെയതത് ലോക്ഡൗണ്‍ ഇളവുകള്‍ ഏറ്റവും കൂടുതല്‍ നല്‍കിയ ജൂണ്‍ മാസത്തിലാണ്.
undefined
ജനസംഖ്യയുടെ ലക്ഷത്തിൽ 33.39 പേർക്കാണ് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്ത് ഇത് 120.21 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
undefined
4,90,401 പേര്‍ക്കാണ് ഇതുവരെയായി ഇന്ത്യയില്‍ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചത്. 15,301 പേര്‍ മരിച്ചു. രാജ്യത്ത് ഇപ്പോള്‍ 1,89,463 ആക്റ്റീവ് കേസുകളാണുള്ളത്. 2,85,637 പേര്‍ക്ക് രോഗം ഭേദമായി.
undefined
കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കിയതായി റെയിൽവേ ഇന്നലെ തന്നെ അറിയിച്ചിരുന്നു.
undefined
മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകൾ റദ്ദാക്കിയെന്നാണ് റെയിൽവെ ബോർഡ് അറിയിച്ചിരിക്കുന്നത്. ജൂലൈ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലർ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി.
undefined
മുഴുവൻ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
undefined
മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
undefined
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണവുമുള്ളത് മഹാരാഷ്ട്രയിലാണ്. 1,47,741 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെയായി കൊവിഡ്19 ബാധിച്ചത്. രോഗബാധിയില്‍ 6,931 പേര്‍ മരിച്ചു.
undefined
എങ്കിലും ഏറ്റവും വലിയ ഭീതിയായി കണ്ടിരുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡിനെ നിയന്ത്രിക്കാനായതില്‍ സംസ്ഥാനത്തിന് ആശ്വസിക്കാമെങ്കിലും മുംബൈ നഗരത്തിലും സംസ്ഥാനത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്കും രോഗവ്യാപിനം നടക്കുന്നത് ആശങ്കയുയര്‍ത്തുന്നു.
undefined
undefined
ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യ തലസ്ഥാനമായ ദില്ലിയിലാകട്ടെ 73,780 പേര്‍ക്കാണ് ഇതുവരെയായി കൊവിഡ്19 സ്ഥിരീകരിച്ചത്. ഇതുവരെയായി 2,429 പേര്‍ക്ക് രാജ്യതലസ്ഥാനത്ത് ജീവന്‍ നഷ്ടമായി.
undefined
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോ​ഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ലാവ് അ​ഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ​ഗുജറാത്തിലെത്തും.
undefined
സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇന്ന് മുതൽ 29 വരെയാണ് സന്ദർശനം.
undefined
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഗുജറാത്ത്. ഇതുവരെയായി ഗുജറാത്തില്‍ 29,520 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
undefined
എന്നാല്‍ മരണസംഖ്യയില്‍ വളരെ മുന്നിലാണ് ഗുജറാത്ത്. ഇതുവരെയായി ഗുജറാത്തില്‍ 1,753 പേരാണ് മരിച്ചത്.
undefined
രോഗബാധിതരില്‍ മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 70,977 പേര്‍ക്കാണ് ഇതുവരെയായി രോഗം ബാധിച്ചത്. 911 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
ഉത്തര്‍പ്രദേശില്‍ ഇതുവരെയായി 29,193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 611 പേരാണ് ഇതുവരെയായി ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
undefined
undefined
രോഗികളുടെ എണ്ണത്തില്‍ പതിനായിരം കടന്ന സംസ്ഥാനങ്ങള്‍ രാജസ്ഥാന്‍ (16,296 ), ബംഗാള്‍ (15,648), മധ്യപ്രദേശ് (12,596), ഹരിയാന (12,463), തെലുങ്കാന (11,364), ആന്ധ്രാപ്രദേശ് (10,884) , കര്‍ണ്ണാടക (10,560)എന്നിവയാണ്.
undefined
undefined
undefined
click me!