കൊവിഡ് 19 ; നിശ്ശബ്ദമായ യന്ത്രപക്ഷികള്‍

First Published Apr 22, 2020, 11:32 AM IST


2019 നവംബര്‍ മാസത്തിന്‍റെ അവസാനത്തോടെയാണ് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനില്‍ കൊറോണാ വൈറസ് രോഗം കണ്ടെത്തിയത്. ആരാണ് ആദ്യ രോഗിയെന്നോ, എങ്ങനെ, എവിടെ നിന്നാണ് കൊവിഡ് 19 വൈറസ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്നോ ഉള്ളതിന് ഇന്നും കൃത്യമായ ഒരു ഉത്തരവും ലഭ്യമല്ല. ചൈനയുടെ സൃഷ്ടിയാണ് കൊവിഡ് 19 വൈറസ് എന്ന ആരോപണം അമേരിക്കയടക്കം ഉയര്‍ത്തുന്നുണ്ടെങ്കിലും യുഎന്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കളയുകയാണ്. അതെന്ത് തന്നെയായാലും ചൈനയിലെ ഏറ്റവും വലിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന വുഹാനില്‍ നിന്ന് തന്നെയാണ് കൊറോണാ വൈറസ് വ്യാപനം നടന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ ആദ്യ സൂചനകളെ ചൈനയിലെ ഏകാധിപത്യ ഭരണകൂടം തള്ളിക്കളഞ്ഞു. എന്നാല്‍, ഡിസംബറിന്‍റെ അവസാനത്തോടെ രാജ്യത്ത് രോഗവ്യാപനം നടക്കുകയും ജനുവരിയോടെ ചൈന, കൊവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണെന്ന് ലോകത്തോട് സമ്മതിക്കുന്നു. ഈയൊരു കാലത്തിനിടെ ചൈനയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ വഴി വൈറസ് ലോകമൊട്ടുക്കും കടന്നു ചെന്നിരുന്നു. 

ചൈനയില്‍ നിന്ന് അമേരിക്കയിലേക്കും ഇറ്റലിയിലേക്കും ഇറാനിലേക്കും വൈറസ് പറന്നുചെന്ന വേഗം അതിശയകരമായിരുന്നു. കിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും വൈറസ് പടര്‍ന്നുപിടിച്ചു. പതുക്കെ ലോകം ലോക്ഡൗണിലേക്ക് നീങ്ങി. ചൈനയില്‍ നിന്ന് മറ്റ് വന്‍കരകളിലേക്ക് വൈറസിനെ കൊണ്ടുപോയത് പ്രധാനമായും വിമാനങ്ങളാണ്. വിമാനയാത്രക്കാരില്‍ നിന്ന് രോഗം അതത് രാജ്യത്ത് പടര്‍ന്നു പിടിക്കുകയായിരുന്നു. രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയതോടെ വിമാനങ്ങളും ഭൂമിയില്‍ നിന്ന് ഉയരാന്‍ വയ്യാതെ നില്‍ക്കുന്നു.... 

അലബാമയിലെ ബർമിംഗ്ഹാം-ഷട്ടിൽസ്‌വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ കൊവിഡ് 19 ന്‍റെ വ്യാപനത്തോടെ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്നു. അമേരിക്കൻ വ്യോമഗതാഗത വിപണിയുടെ 80% നിയന്ത്രിക്കുന്ന നാല് പ്രധാന എയർലൈനുകളിലൊന്നായ അമേരിക്കൻ (എ‌എ‌എൽ), ഡെൽറ്റ (ഡി‌എ‌എൽ), യുണൈറ്റഡ് (യു‌എ‌എൽ), സൗത്ത് വെസ്റ്റ് (എൽ‌യുവി) - എന്നിവര്‍ ചരിത്രത്തിലാദ്യമായി നഷ്ടം മാത്രമാണ് രേഖപ്പെടുത്തിയത്.
undefined
ലണ്ടന് പുറത്തുള്ള സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ റയാനെയർ വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്നു. വൈറസ് ഭീതിയില്‍ വിമാനങ്ങളിൽ ശാരീരിക അകലം പാലിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിമാനക്കമ്പനികൾക്ക് വിലകുറഞ്ഞ വിമാന യാത്ര അനുവദിക്കാനാകില്ലെന്നും ടിക്കറ്റ് വില കുത്തനെ ഉയര്‍ത്തേണ്ടി വരുമെന്നും അന്തർദ്ദേശീയ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്‍റെ (ഐറ്റ) ഡയറക്ടർ ജനറൽ അലക്സാണ്ടർ ഡി ജുനിയാക് പറഞ്ഞു.
undefined
ഏപ്രിൽ 14 ന് യുകെയിലെ എസെക്സിലെ സൗഹെൻഡ് വിമാനത്താവളത്തിൽ പാർക്ക് ചെയ്ത ഈസിജെറ്റ് വിമാനങ്ങൾ. വിമാനങ്ങളിൽ നിന്ന് ശാരീരിക അകലം പാലിക്കാൻ സർക്കാരുകൾ ഉത്തരവിട്ടാൽ കുറഞ്ഞത് മൂന്നിലൊന്ന് സീറ്റുകൾ ശൂന്യമായി ഇടേണ്ടിവരും ഇത് നഷ്ടത്തിന് മേല്‍ നഷ്ടമായിരിക്കും വിമാനക്കമ്പനികള്‍ക്ക് സമ്മാനിക്കുക.
undefined
ബ്യൂണസ് അയേഴ്സിലെ ജോർജ്ജ് ന്യൂബെറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ആകാശ കാഴ്ച. പകർച്ചവ്യാധി കാരണം ജനുവരി ആദ്യം മുതൽ അമേരിക്കയുടെ ആഭ്യന്തര വിമാന ഗതാഗതം 70 ശതമാനം ഇടിഞ്ഞു. ആഗോള വ്യോമഗതാഗതം വീണ്ടെടുക്കൽ വീണ്ടും മന്ദഗതിയിലാകുമെന്നാണ് മുന്നറിയിപ്പ്.
undefined
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തില്‍ പ്ലാസ്റ്റിക് ഫോയിൽ കൊണ്ട് ലുഫ്താൻസ വിമാനങ്ങളുടെ എഞ്ചിനുകൾ പൊതിഞ്ഞിരിക്കുന്നു. ഫെബ്രുവരി പകുതിയോടെ ലോക്ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര വിമാന സർവീസുകൾ ചൈന പുനരാരംഭിച്ചപ്പോൾ തുടക്കത്തിൽ വിമാന യാത്ര വ്യവസായം കുതിച്ച് കയറിയെങ്കിലും ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം ലോക്ഡൗണിന് മുമ്പുണ്ടായിരുന്നതിനെക്കേള്‍ 40 ശതമാനം താഴെയാണ്.
undefined
ബ്രിസ്‌ബേനിലെ ബ്രിസ്‌ബേൻ വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ഗ്രൗണ്ട്ഡ് വിർജിൻ ഓസ്‌ട്രേലിയ വിമാനം. ഓസ്‌ട്രേലിയയിൽ, പുതിയ കോവിഡ് -19 രോഗബാധകൾ പൂജ്യത്തോട് അടുത്തിരിക്കുമ്പോഴും ആഭ്യന്തര വിമാന സർവീസുകൾ പ്രതിസന്ധിക്ക് മുമ്പുള്ളതിന്‍റെ 10% നടത്തുന്നത്.
undefined
ദേശീയ വിമാനക്കമ്പനിയായ കൊറിയൻ എയറിന്‍റെ വിമാനങ്ങൾ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ദേശീയ ലോക്ക്ഡൗണുകൾ ലഘൂകരിക്കാൻ തുടങ്ങുമ്പോൾ, സർക്കാരുമായി പുതിയ ഉടമ്പടികള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടുമെന്നും ഡി ജൂനിയാക് പറഞ്ഞു.
undefined
ബീജിംഗ് തലസ്ഥാന വിമാനത്താവളത്തിലെ ടാർമാക്കിൽ എയർ ചൈന വിമാനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നു. ആദ്യ പാദത്തിൽ ഡെൽറ്റ എയർ ലൈൻസ് വരുമാനം 200 ശതമാനത്തിലധികം കുറയുമെന്ന് റിഫിനിറ്റിവ് നടത്തിയ സർവേയിൽ പറയുന്നു.
undefined
ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബോർനെമൗത്ത് വിമാനത്താവളത്തിൽ പാര്‍ക്ക് ചെയ്തിരിക്കുന്നു. ഒരു വർഷം മുമ്പ് 1.8 ബില്യൺ ഡോളറിന്‍റെ ആദ്യ പാദത്തെ അപേക്ഷിച്ച് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാകുമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നല്‍കുന്നു. ഈ ഇടിവ് എസ് ആന്‍റ് പി 500 ന്‍റെ വരുമാനത്തിൽ 13% മുതൽ 14% വരെ കുറവുണ്ടാകുമെന്ന് പ്രവചിക്കുന്നു.
undefined
ബർമിംഗ്ഹാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിശ്രമിക്കുന്ന ജെറ്റ് 2 വിമാനങ്ങൾ. ആദ്യ പാദത്തിലെ അറ്റാദായം 2.1 ബില്യൺ ഡോളറാകുമെന്നും യുണൈറ്റഡ് ഓപ്പറേറ്റിങ് നഷ്ടം ഒരു ബില്യൺ ഡോളറാണെന്നും യുണൈറ്റഡ് ഇതിനകം നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
undefined
ഗ്ലാസ്‌ഗോ വിമാനത്താവളത്തിലെ റൺ‌വേയിൽ വിശ്രമിക്കുന്ന ബ്രിട്ടീഷ് എയർവേ വിമാനങ്ങളുടെ നിര. വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടാന്‍ നിര്‍ബന്ധിതരായാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക, ഇന്ത്യയിലെ പ്രവാസികളെയായിരിക്കും. നിലവില്‍ കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരാനായി കേന്ദ്രസര്‍ക്കാറിനോട് സഹായം അഭ്യാര്‍ത്ഥിച്ചിട്ടുണ്ട്.
undefined
സൗത്ത് വെസ്റ്റ് എയർലൈൻസ് ജെറ്റുകൾ മാർച്ച് 24 ന് വിക്ടർവില്ലിലെ സതേൺ കാലിഫോർണിയ ലോജിസ്റ്റിക് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്നു. പ്രവാസികളെ നിലവില്‍ തിരികെയെത്തിക്കാന്‍ സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ താമസിക്കാതെ പ്രവാസികളെ തിരികെയെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
undefined
അലബാമയിലെ ബർമിംഗ്ഹാമിലെ ഷട്ടിൽസ്വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാര്‍ക്ക് ചെയ്തിക്കുന്ന ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കുന്നതിനായി ഏതാണ്ട് രണ്ട് ലക്ഷം കൊറന്‍റ്വീന്‍ ബെഡുകള്‍ തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രവാസികളെ എന്ന് തിരിച്ചെത്തിക്കും എന്നകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.ഇതിനിടെ ലോക്ഡൗണ്‍ തീരുന്നതനുസരിച്ച് വിമാനബുക്കിങ്ങുകള്‍ നടത്തരുതെന്നും കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.
undefined
click me!