കൊവിഡ് 19 ; ലോകം രണ്ടാം തരംഗവും മറികടന്ന് തുടങ്ങിയെന്ന് കണക്കുകള്‍

Published : Jun 15, 2021, 07:09 PM ISTUpdated : Jun 15, 2021, 07:23 PM IST

ലോകത്ത് ഇതുവരെയായി 17,70,86,088 പേര്‍ക്ക് കൊറോണാ രോഗാണിബാധയുണ്ടായതായി വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. ലോകത്ത് കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം തുടങ്ങിയത് മുതല്‍‌ ലോകത്തെ രോഗബാധിതരുടെ എണ്ണം തിടപ്പെടുത്തുന്ന അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തെ സൌജന്യ വെബ് സൈറ്റാണ് വേള്‍ഡോമീറ്റര്‍.  ലോകത്ത് ഇതുവരെയായി കോറോണാ രോഗബാധിതരായി 38,29,164 പേര്‍ മരിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 16,13,04,601 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് അമേരിക്കയിലാണ്. 3,43,35,268 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 6,15,235 പേര്‍ രോഗത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 29,570,881 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 377,061 മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്. മൂന്നാമതായി ബ്രീസിലാണ് ഏറ്റവും കൂടുതല്‍‌ രോഗബാധിതരുള്ളത്. 17,454,861 പേര്‍ക്ക് രോഗം ബാധിച്ച ബ്രസീലില്‍ പക്ഷേ ഏറ്റവും കൂടിയ രണ്ടാമത്തെ മരണ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 488,404 പേര്‍ ബ്രസീലില്‍ കൊറോണാ ബാധിതരായി മരിച്ചെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. 

PREV
113
കൊവിഡ് 19 ; ലോകം രണ്ടാം തരംഗവും മറികടന്ന് തുടങ്ങിയെന്ന് കണക്കുകള്‍

2019 നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ചൈനയിലെ വുഹാനില്‍ കൊറോണാ രോഗാണുവിന്‍റെ സാന്നിധ്യം രേഖപ്പെടുത്തിയെങ്കിലും പുതിയ രോഗാണുവിനെ കുറിച്ച് ചൈന നിശബ്ദത പാലിച്ചു. ഇതേ തുടര്‍ന്ന് 2020 ജനുവരിയോടെ രോഗാണു ലോകവ്യാപകമായിത്തീര്‍ന്നു. 

213

രാജ്യങ്ങള്‍ ഓരോന്നായി അടച്ചിട്ടു. ഏറ്റവും കൂടുതല്‍ പ്രായാധിക്യമുള്ള ജനതയുള്ള യൂറോപ്പ് അമേരിക്ക പോലുള്ള വന്‍ കരകളില്‍ കൊറോണയുടെ ആദ്യ വ്യാപനം വ്യാപക നഷ്ടമാണ് വരുത്തിയത്. 

313

യുറോപ്പിലും അമേരിക്കയിലും പ്രായം കൂടിയവരുടെ മരണനിരക്കും ഇക്കാലത്ത് ഉയര്‍ന്നു. 2020 ജനുവരിയോടെ ലോകത്ത് സജീവ സാന്നിധ്യമായെങ്കിലും 2021 ഫെബ്രുവരിയോടെയാണ് കൊറോണയുടെ ആദ്യ തരംഗം അവസാനിക്കുന്നത്. 

413

2021 ഫെബ്രുവരി 15 ന് ലോകം മൊത്തം 2,68,335 പേര്‍ക്ക് രോഗ ലക്ഷണം കണ്ടെത്തി. എന്നാല്‍ പിന്നീടങ്ങോട്ട് രണ്ടാം തരംഗമായിരുന്നു. ലോകം വീണ്ടും അടച്ചിടലിലേക്ക് നീങ്ങി. രണ്ടാം തരംഗത്തിലെ ഏറ്റവും കൂടുതല്‍ പേരില്‍ രോഗലക്ഷണം കണ്ടെത്തിയത് ഏപ്രില്‍ 29 നായിരുന്നു. അന്ന് ഒറ്റദിവസം ലോകത്ത് 9,03,400 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

513

രണ്ടാം തരംഗം ആരംഭിച്ച ശേഷം ഏറ്റവും കുറവ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പോട്ടത് ഇന്നലെയായിരുന്നു. ഇന്നലെ ലോകത്ത് മൊത്തം 3,01,704 പേര്‍ക്കാണ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. 

613
713

കൊറോണാ രോഗവ്യാപനം ശക്തമായപ്പോള്‍ തന്നെ രോഗാണുവിന് അതിന്‍റെ വ്യാപന പ്രദേശത്തിന്‍റെ സ്വഭാവസവിശേഷതകള്‍ക്ക് അനുശ്രുതമായി വകഭേദങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു. 

813

ആദ്യ തരംഗത്തില്‍ താരതമ്യേന ശക്തി കുറഞ്ഞ സാര്‍സ് രോഗാണുവിന്‍റെ വകഭേദമായ covid 19  രോഗാണുവിന്‍റെ വ്യാപനത്തില്‍ വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്നവരുടെ ജീവന് കടുത്ത ഭീഷണി സൃഷ്ടിച്ചപ്പോള്‍, രണ്ടാം തരംഗത്തില്‍ വിവിധ ദേശങ്ങളില്‍ വകഭേദം വന്ന ഡേല്‍റ്റ, ആല്‍ഫ വകഭേദങ്ങള്‍ മധ്യവയസ്ക്കരിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍‌ സൃഷ്ടിച്ചത്.

913
1013

വരാനിരിക്കുന്ന മൂന്നാം തരംഗത്തില്‍ കുട്ടികളെ ബാധിക്കുന്ന രോഗാണുക്കളുടെതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കഴിഞ്ഞ മാസം അവസാനം മഹാരാഷ്ട്രയിലെ 8000 കൌമാരക്കാരിലും കുട്ടികളിലും ചെറിയ സമയത്തിനിടെ രോഗവ്യാപനം കണ്ടെത്തിയത് മൂന്നാം തരംഗത്തിന്‍റെ സൂചനയാണോയെന്ന് സംശയം ജനിപ്പിച്ചു. 

1113

ഇന്ത്യയിലും രോഗവ്യാപനത്തിന്‍റെ കണക്കുകളില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ 165 ജില്ലകളിൽ മാത്രമേ നൂറിലധികം കൊവിഡ് കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. 

1213

65 ദിവസത്തിന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെ എത്തി. രാജ്യം 95.6 % രോഗമുക്തിക്ക് നിരക്ക് കൈവരിച്ചുവെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങള്‍ അൺലോക്ക് നടപ്പാക്കിയാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

1313

യൂറോപ്പിലും അമേരിക്കയിലും ചൈനയിലും ലോക്ഡൌണില്‍ വലിയതോതിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലും അടുത്ത ദിവസങ്ങളില്‍  കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ അടച്ച് പൂട്ടലില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories