കാലാവസ്ഥാ വ്യതിയാനം; അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയും വറ്റുന്നുവോ ?

Published : Jun 12, 2021, 04:27 PM ISTUpdated : Jun 12, 2021, 04:29 PM IST

മഹാമാരിയുടെ വ്യാപനം ഭൂമിയിലെ മനുഷ്യരെ ഏതാണ്ട് മുഴുവനായും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതമാക്കിയത്  ലോകപരിസ്ഥിതിയിലുണ്ടാക്കിയ മാറ്റമെന്തെന്നറിയണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കും. എന്നാല്‍, നാളിതുവരെ പരിസ്ഥിതിക്ക് മനുഷ്യനുണ്ടാക്കിയ നാശനഷ്ടത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പല സ്ഥലങ്ങളിലായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിച്ചതോടെ സമുദ്രങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാന്‍ തുടങ്ങി. ഇത് ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമ്പോള്‍ മറ്റ് ചില പ്രദേശങ്ങള്‍ വറ്റിവരളുകയാണെന്നാണണ് വാര്‍ത്തകള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പടിഞ്ഞാറൻ യു‌എസിൽ ഹൂവര്‍ ഡാമിലെ വരള്‍ച്ച.  

PREV
125
കാലാവസ്ഥാ വ്യതിയാനം; അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയും വറ്റുന്നുവോ ?

1930 ൽ ലാസ് വെഗാസിൽ നിന്ന് 30 മൈൽ കിഴക്കായി നെവാഡ-അരിസോണ അതിർത്തിയിലെ കൊളറാഡോ നദിയില്‍ പണിത ഹൂവര്‍ ഡാമാണ് അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണി. എന്നാല്‍ ഇന്ന് ഈ വലിയ ജലസംഭരണി പതുക്കെ വറ്റുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 

225

സമീപകാലത്തായി പടിഞ്ഞാറൻ യു‌എസിൽ കടുത്ത വരൾച്ചയാണ്  അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഹൂവർ ഡാം നിര്‍മ്മാണത്തിലൂടെ രൂപപ്പെട്ട സുപ്രധാന ജലസംഭരണിയായ ലേക് മീഡിലെ ജലനിരപ്പ് ഏറ്റവും വലിയ താഴ്ചയിലെത്തിയതായി രേഖപ്പെട്ടുത്തി. 

325

ബുധനാഴ്ച (ജൂൺ 9) റിസർവോയറിന്‍റെ ജലനിരപ്പ് 1,071.56 അടി (326 മീറ്റർ) ആയി കുറഞ്ഞു, 2016 ലാണ് ഇതിന് മുമ്പ് ഏറ്റവും കുടുതല്‍ താഴ്ചയിലേക്ക് ജലനിരപ്പ് പോയത്. അന്ന് 1,074.6 അടി (327 മീറ്റർ) യാണ് ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞ 21 വർഷത്തിനിടെ ജലസംഭരണി 140 അടി (43 മീറ്റർ) ഇടിഞ്ഞെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു,

425

1930 കളിൽ അരിസോണ-നെവാഡ അതിർത്തിയിൽ കൊളറാഡോ നദിയിലാണ് ഹൂവർ ഡാം നിർമ്മിച്ചത്. ഡാം നിര്‍മ്മാണത്തോടെ ഉണ്ടായ ഏറ്റവും വലിയ ജലസംഭരണിയാണ് മീഡ് തടാകം (Lake Mead ). 

525

അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മീഡ് തടാകം.  ഏകദേശം 9 ട്രില്യൺ ഗാലൻ (34 ട്രില്യൺ ലിറ്റർ) വെള്ളം മീഡ് തടാകത്തില്‍ സംഭരിക്കാന്‍ കഴിയും.  അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മീഡ് തടാകം.  ഏകദേശം 9 ട്രില്യൺ ഗാലൻ (34 ട്രില്യൺ ലിറ്റർ) വെള്ളം മീഡ് തടാകത്തില്‍ സംഭരിക്കാന്‍ കഴിയും.  

625
725

ലോസ് ഏഞ്ചൽസ്, സാൻ ഡീഗോ, ഫീനിക്സ്, ട്യൂസൺ, ലാസ് വെഗാസ്, എന്നിവയുൾപ്പെടെ അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്ന 25 ദശലക്ഷം ആളുകൾ ഇവിടെ നിന്നാണ് കുടിവെള്ളമെത്തിക്കുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

825

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തെക്ക് പടിഞ്ഞാറൻ യുഎസില്‍  തുടർച്ചയായ വരൾച്ചയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഴയും മഞ്ഞുവീഴ്ചയും വളരെ കുറവായതിനാൽ പ്രദേശം ഏതാണ്ട് വരൾച്ചയുടെ പിടിയിലായെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

925
1025

നീണ്ടുനിൽക്കുന്ന വരൾച്ചയിൽ, കാലാവസ്ഥാ വ്യതിയാനം വ്യക്തമായി ഒരു പങ്കുവഹിക്കുന്നതായി സി‌എൻ‌എന്‍റെ കാലാവസ്ഥാ നിരീക്ഷകൻ ബ്രാൻ‌ഡൻ മില്ലർ പറഞ്ഞു. 

1125

ചൂടുള്ള താപനിലയാണ് ആ വരൾച്ചയുടെ ചക്രം നയിക്കുന്നത്.  സാധാരണ അല്ലെങ്കിൽ ശരാശരിക്ക് മുകളിലുള്ള മഴയ്ക്ക് പോലും ഈ ക്രമമൊപ്പിക്കാന്‍ കഴിയുന്നില്ല. ശരാശരി ഒന്നോ രണ്ടോ മഴ അല്ലെങ്കില്‍ മഞ്ഞുവീഴ്ചകള്‍ ഒരു വർഷം സംഭവിക്കുമ്പോൾ പോലും  ഇപ്പോൾ കണ്ടതുപോലെ, ഫലങ്ങൾ വിനാശകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

1225
1325

മീഡ് തടാകത്തില ജനനിരപ്പ് താഴ്ന്നത് 25 ദശലക്ഷം ആളുകളുടെ കുടിവെള്ളത്തെയാണ് നേരിട്ട് ബാധിക്കാന്‍ പോകുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായ ജലസംരക്ഷണ നടപടികൾ നടപ്പിലാക്കാൻ ജലസംഭരണിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾ മുന്‍കൈയെടുക്കേണ്ടതായി വരും. 

1425

2022-ൽ മീഡ് തടാകം "ലെവൽ 1 ഷോർട്ടേജ് കണ്ടീഷൻ" എന്ന നില പ്രഖ്യാപിക്കണമോ എന്ന് ഓഗസ്റ്റിൽ യുഎസ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. ഇത് പ്രദേശത്തെ ജലവിതരണത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തുന്നു.

1525
1625

ജലവിതരണത്തിലെ നിയന്ത്രണങ്ങള്‍ മൂലം അരിസോണയിലെ ജലവിതരണം 320,000 ഏക്കർ അടിയായി കുറച്ചേക്കാം. ഇത് ഒരു ദശലക്ഷം ആളുകൾക്ക് ഒരു വർഷത്തേക്കുള്ള വിതരണമായിരിക്കുമെന്നും റോയിട്ടയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

1725

"2022 ൽ കൊളറാഡോ നദിയിൽ നിന്ന് അരിസോണയിലേക്കുള്ള ജലവിതരണം കുറവായിരിക്കാം എങ്കിലും, അരിസോണയിലെ ജല മാനേജർമാരും വിതരണക്കാരും അതിനുള്ള തയ്യാറെടുപ്പുകള്‍  സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. വരുംതലമുറകൾക്കായി നദി സുസ്ഥിരമായി തുടരുന്നതിന് തുടർന്നും പ്രവർത്തിക്കുമെന്നും അരിസോണ ജലവിഭവ വകുപ്പ് ഡയറക്ടർ ടോം ബുഷാറ്റ്സ്കെ സി‌എൻ‌എന്നിനോട് പറഞ്ഞു.

1825
1925

പ്രദേശത്ത് വരണ്ട കാലാവസ്ഥ തുടര്‍ന്നാണ് അത് സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശത്തും തീപിടുത്തത്തിന് കാരണമായേക്കാമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

2025

വെസ്റ്റേൺ ഏരിയ പവർ അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച് ഡാമിൽ നിന്ന് സാധാരണയായി 2,074 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത് ഏകദേശം 8 ദശലക്ഷം ആളുകൾക്കാണ് വിതരണം ചെയ്യുന്നത്. തടാകത്തിന്‍റെ ജലനിരപ്പ് താഴ്ന്നാല്‍ അത് വൈദ്യുതോത്പാദനത്തെയും ഗണ്യമായി കുറയ്ക്കമെന്ന് ബ്യൂറോ ഓഫ് റിക്ലെമേഷൻ ഉദ്യോഗസ്ഥന്‍ ആരോണ്‍ സിഎന്‍എന്നിനോട് പറഞ്ഞു. 

2125

വ്യാഴാഴ്ച പുറത്തിറക്കിയ യുഎസ് വരൾച്ച മോണിറ്ററിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ കാണിക്കുന്നത് പടിഞ്ഞാറൻ യുഎസിന്‍റെ പകുതിയിലധികവും ഒന്നുകിൽ 'അങ്ങേയറ്റത്തെ' അല്ലെങ്കിൽ 'അസാധാരണമായ വരൾച്ച'യേ നേരിടുകയാണെന്നാണ്. 

2225

115 വർഷത്തിനിടെയിലെ ഏറ്റവും വരണ്ട കാലഘട്ടത്തിലൂടെയാണ് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ജലസ്രോതസ്സുകൾ കടന്നുപോകുന്നതെന്ന് ഇവയെ കുറിച്ച് പഠിക്കുന്ന യുഎസ് ബ്യൂറോ ഓഫ് റിക്ലെമേഷൻ പറയുന്നു. 

2325

കഴിഞ്ഞ മാസം കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം സംസ്ഥാനത്തെ 58 കൌണ്ടികളിൽ 41 എണ്ണത്തിനും വരൾച്ചാ അടിയന്തര പ്രഖ്യാപനം നടത്തിയിരുന്നു. ജലസ്രോതസ്സുകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തെ അധികാരപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

2425

സാന്താ ക്ലാര കൌണ്ടിയിൽ നിർബന്ധിത ജല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്തെ 20 ദശലക്ഷം ആളുകളെ ജലക്ഷാമം ബാധിച്ചതായി വാര്‍ത്തകള്‍ വന്നു. 

2525

വരള്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ യുഎസിന്‍റെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെ അത് വളരെ മോശം രീതിയില്‍ ബാധിച്ചേക്കാം. ചൂട് കൂടുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നതിന് പുറമേ വൈദ്യുതി ക്ഷാമവും പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളെ കാത്തിരിക്കുകയാണ്. 
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!

Recommended Stories