കൊവിഡിനെക്കാൾ മാരകം 'വർഗ്ഗവെറി'

Published : Jun 03, 2020, 06:49 PM ISTUpdated : Jun 03, 2020, 06:53 PM IST

കൊവിഡിനെക്കാൾ മാരകം വർ​ഗ്ഗവെറിയും വിവേചനവും തന്നെയാണെന്ന് തെളിയിക്കുന്നതാണ് കൊവിഡ് എന്ന മഹാമാരിയെപ്പോലും വകവയ്ക്കാതെ അമേരിക്കൻ പൊലീസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കറുത്ത വർ​ഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഒത്തു കൂടിയ ജനങ്ങൾ. ലോകത്തെമ്പാടും കൊവിനെ വെല്ലുവിളി പോലും മറികടന്ന് ലക്ഷങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.  ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴും ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ പൊലീസിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്. ലോകരാജ്യങ്ങളൊന്നടങ്കം കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള അമേരിക്കയുടെ വർണ്ണവെറിയെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. എന്നാൽ ട്രംപ് എടുക്കുന്ന നിലപാടുകൾ ഇപ്പൊഴും അടിച്ചമർത്തലിന്റെയാണ്.

PREV
126
കൊവിഡിനെക്കാൾ മാരകം 'വർഗ്ഗവെറി'

പാരീസിലെ കോർട്ട് ഹൗസിനു മുന്നിൽ 2016ൽ അഡാമാ ട്രോർ എന്ന കറുത്ത വർ​ഗക്കാരനായ ഫ്രഞ്ച് പൗരനെ പൊലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ എത്തിയവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ പൊലീസ് കഴുത്തു ഞെരിച്ചു കൊന്ന കറുത്തവർ​​ഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലും ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.

226

നെതർലാന്റിലെ ആംസ്റ്റർഡാമിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ

326

ജർമനിയിലെ ബർലിനിൽ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധിക്കുന്ന യുവാവ്

426

ബൽജിയം ബ്രസൽസിൽ കഴുത്തിൽ കയറിട്ട് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്ന സ്ത്രീ

526

നെതർലാന്റിലെ ദി ഹേ​ഗിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം

626

ബ്രിട്ടനിൽ പ്ലക്കാർഡുകളുമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന നൂറുകണക്കിന് ജനങ്ങൾ
 
726

സിറിയയിലെ ഇഡ്ലിബിൽ തകർന്ന ഒരു കെട്ടിടത്തിൽ വരച്ച ജോർജ് ഫ്ലോയിഡിന്റെ ഗ്രാഫിറ്റിക്കരികിൽ ചിത്രകാരന്മാർ

826

ടർക്കിയിലെ ഇസ്താൻബുളിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എത്തിയ ജനങ്ങളെ ബലം പ്രയോ​ഗിച്ച് ഒഴിപ്പിക്കാൻ നോക്കുന്ന പൊലീസ്

926

ബ്രിട്ടനിലെ ലിവർപൂളിൽ പ്ലക്കാർ‌ഡുകൾ ഉയർത്തി ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിക്കുന്ന യുവതികൾ
 
1026

ബ്രിട്ടനിലെ ലിവർപൂളിൽ സെന്റ് ജോർജ്ജ് ഹാൾ ജോർജ്ജ് ഫ്ലോയിഡിന്റെ ഒർമ്മയ്ക്ക് പർപ്പിൾ നിറത്തിൽ ലൈറ്റ് തെളിയിച്ചിരിക്കുന്നു.

1126

ലണ്ടനിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്ന ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ
 
1226

മാഞ്ചസ്റ്ററിൽ ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കുകളായ ഐ കാണ്ട് ബ്രീത്ത് എന്നെഴുതിയ ​ഗ്രാഫിറ്റി.

1326

ബർലിനിലെ മൗർപാർക്കിൽ ജോർജ് ഫ്ലോയിഡിന്റെ ​ഗ്രാഫിറ്റി

1426

ഫ്രാൻസിലെ നേതൻസിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ

1526

പാരീസിൽ പ്രതിഷേധത്തിനിടയിൽ അമേരിക്കയുടെ പതാക കത്തിച്ചിട്ട് ഓടുന്ന പ്രതിഷേധക്കാരിൽ ഒരാൾ

1626

ആംസ്റ്റർഡാമിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിക്കുന്ന ആയിരങ്ങൾ

1726

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജോർജ് ഫ്ലോയിഡിന് ഐക്യദാർഢ്യം പ്രഘ്യാപിച്ചു കൊണ്ട് ഒത്തുകൂടിയ ജനങ്ങൾ

1826

നെതർലാൻസിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്ന യുവാവ്

1926

കാനഡയിലെ ടൊറൊന്റോയിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ
 
2026

കാനഡയിൽ പ്രതിഷേധത്തിനിടെ കൂട്ടുകാരികളെ കെട്ടിപ്പിടിച്ച് കരയുന്ന സ്ത്രീ

2126

മെക്സിക്കോയിലെ യുഎസ് എംബസിക്കു മുന്നിൽ ജോർജ് ഫ്ലോയിഡിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തിനു ചുറ്റും പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു

2226

ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കുകളായ ഐ കാണ്ട് ബ്രീത്ത് എന്ന് എഴുതിയ മാസ്ക് ധരിച്ച യുവതി സ്പെയിനിലെ ബാഴ്സലോണയിൽ പ്രതിഷേധിക്കുന്നു

2326

ബാഴ്സലോണയിൽ പ്ലാക്കാർഡുകളുമായി പ്രകിഷേധിക്കുന്നവർ. 

2426

​​ഗ്രീസിലെ ഏതൻസിൽ ​ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ അമേരിക്കൻ എംബസിക്കു മുമ്പിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്നു
 
2526

ഡെന്മാർക്കിലെ യുഎസ് എംബസിക്കു മുന്നിലെ പ്രതിഷേധം
 
2626

ബ്രിട്ടനിലെ യുഎസ് എംബസിക്കുമുമ്പിൽ അണിനിരന്ന പൊലീസുകാർക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന യുവാവ്

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories