ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ വൻ സൈനിക വ്യൂഹം തീർത്ത് ട്രംപ്

First Published Jun 3, 2020, 12:39 PM IST

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ രണ്ടുംകൽപ്പിച്ച് പ്രസിഡന്റ് ട്രംപ്. സമരക്കാരുടെമേൽ മേൽക്കൈ നേടിയില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണ്" എന്നായിരുന്നു ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്ഥാവനകളെല്ലാം ജനങ്ങളെ പ്രകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ തെളിവാണ് ദിവസവും കൂടിക്കൂടി വരുന്ന പ്രക്ഷോഭകരുടെ എണ്ണം. 
ഇതിനോടകം പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ അമേരിക്കൻ പൊലീസ് അധികാരികൾക്ക് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ പ്ര​ക്ഷോ​ഭ​ത്തെ ക​ടു​ത്ത​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്താ​ൻ ഗ​വ​ർ​ണ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടുകയാണ് ട്രം​പ് ചെയ്യുന്നത്. ‌പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ട്രം​പ് ഗ​വ​ർ​ണ​ർ​മാ​രോ​ട് പ​റ​ഞ്ഞ​താ​യി സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും പി​ന്നി​ൽ തീ​വ്ര ഇ​ട​തു ശ​ക്തി​ക​ളാ​ണെ​ന്ന വാദം ട്രംപ് ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. രാ​ജ്യ​ത്ത് തു​ട​രു​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ക​യെ​ന്ന​ത് ഗ​വ​ർ​ണ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ട്രം​പ് പറയുന്നു.

വൈറ്റ് ഹൗസിനു മുന്നിലെ പാർക്കിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കാൻ കണ്ണീർ വാതകം പ്രയോ​ഗിക്കുന്ന പൊലീസ്. ചിതറിയോടുന്ന ജനങ്ങളെയും കാണാം
undefined
വൈറ്റ് ഹൗസിനു മുന്നിൽ പ്രകടനം നടത്തിയവരിൽ ഒരാളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെ രഹസ്യ സുരക്ഷാ വിഭാ​ഗം പൊലീസ് ഉദ്യോ​ഗസ്ഥർ
undefined

Latest Videos


undefined
സമാധാനപരമായി പ്രകടനം നടത്തിയർക്കു നേരെ അമേരിക്കൻ പൊലീസിന്റെ അതിക്രമം
undefined
വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്ന അമേരിക്കൻ പൊലീസ് ഉദ്യോ​ഗസ്ഥർ
undefined
undefined
സ്നൈപ്പർ തോക്കുമായി ട്രംപിന് സുരക്ഷയൊരുക്കാൻ നിൽക്കുന്ന അമേരിക്കയുടെ രഹസ്യ സുരക്ഷാ വിഭാ​ഗം പൊലീസ് ഉദ്യോ​ഗസ്ഥൻ
undefined
വൈറ്റ് ഹൗസിനു മുന്നിൽ സമാധാനപരമായി പ്രകടനം നടത്തിയ യുവതിക്കു നേരെ അമേരിക്കൻ പൊലീസിന്റെ അതിക്രമം
undefined
undefined
വൈറ്റ് ഹൗസിൽ നിന്ന് അടുത്തുള്ള സെന്റ് ജോൺസ് പള്ളിയിലേക്ക് പോകുന്ന പ്രസിഡന്റ് ട്രംപ്
undefined
നിശബ്ദമായിരിക്കണം എന്ന താക്കീത് എന്നപോലെ ചുണ്ടത്ത് വിരൽവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപ്. പ്രക്ഷോഭകാരികൾക്കുള്ള താക്കീതെന്ന് വ്യക്തം.
undefined
undefined
സെന്റ് ജോൺസ് പള്ളിയ്ക്ക് മുമ്പിൽ ബൈബിൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപ്
undefined
സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന ജനങ്ങൾ. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് പാഞ്ഞെത്തി രം​ഗം അക്രമാസക്തമാക്കി
undefined
undefined
പൊലീസ് തീർത്ത വേലിക്കകത്ത് നിന്ന് സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന നൂറുകണക്കിന് ജനങ്ങൾ
undefined
വൈറ്റ് ഹൗസിലെ സൈനിക വ്യൂഹത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ട്രംപ്
undefined
undefined
click me!